/indian-express-malayalam/media/media_files/VpsJc2eQZsP9ObJhaUpj.jpg)
(ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത്. കഴിഞ്ഞ മത്സരത്തിൽ തോൽവിയായിരുന്നു ഡൽഹിക്ക് ഫലം. ക്യാപ്റ്റനും വേണ്ടത്ര തിളങ്ങാൻ അവസരം ലഭിച്ചതുമില്ല. എന്നാൽ, എപ്പോഴും കാര്യങ്ങൾ അങ്ങനെയാകുമെന്ന് ആശ്വസിക്കാൻ രാജസ്ഥാൻ റോയൽസിനും നായകൻ സഞ്ജു സാംസണും കഴിയില്ല. കാരണം ഇത് ക്രിക്കറ്റാണ്, ഇവിടെ എപ്പോഴും എന്തും സംഭവിക്കാം.
ഇന്ത്യൻ ടീമിലെ നല്ല സുഹൃത്തുക്കളാണ് സഞ്ജു സാംസണും റിഷഭ് പന്തും. നിരവധി വർഷങ്ങളായി ഇരുവരും ഒന്നിച്ചു കളിക്കാൻ തുടങ്ങിയിട്ട്. കളത്തിന് പുറത്ത് അടുത്ത ചങ്ങാത്തമാണ് ഇരുവർക്കുമുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ പരിശീലനത്തിനിടയിൽ ഇരുവരും കണ്ടുമുട്ടുന്നതും കുശലാന്വേഷണം നടത്തുന്നതുമായ വീഡിയോകൾ രാജസ്ഥാൻ റോയൽസ് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയുടെ പ്രതീക്ഷകളാണ് ഇരുവരുമെന്നതിൽ തർക്കമേയില്ല.
Welcome back, RP17 💗💙 pic.twitter.com/qVU5CMnvDg
— Rajasthan Royals (@rajasthanroyals) March 26, 2024
എന്നാൽ, ഈ ഐപിഎൽ കൊണ്ട് ഇരുവരും ലക്ഷ്യമിടുന്നത് ഇന്ത്യൻ ടീമിലെ വീക്കറ്റ് കീപ്പർ ബാറ്ററെന്ന സ്ഥാനത്തേക്കാണ്. പഴയപോലെയല്ല കാര്യങ്ങൾ, അനുദിനം ഇന്ത്യൻ ടീമിലേക്കുള്ള മത്സരം വർധിച്ചുവരികയാണ്. എം.എസ്. ധോണിയെ പോലുള്ള മഹാരഥന്മാർ അരങ്ങുതകർത്ത ഈ പൊസിഷനിലേക്ക് പിന്നീടൊരു സ്ഥിരം സാന്നിധ്യം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ദിനേഷ് കാർത്തിക്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, കെ.എസ്. ഭരത്, സഞ്ജു സാംസൺ, ധ്രുവ് ജുറേൽ തുടങ്ങി പ്രമുഖർ ഏറെയെത്തി.
We all have that one friend like Rishabh 🤣
— Delhi Capitals (@DelhiCapitals) March 27, 2024
Tag him/her in the comments 🫢👇#YehHaiNayiDilli#IPL2024pic.twitter.com/yZ80UNcqLP
പ്രകടന മികവ് കൊണ്ട് ഇതിൽ കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെട്ടതും പന്തിന് തന്നെയായിരുന്നു. ഇഷാൻ കിഷനെക്കാളും ടെസ്റ്റ് ക്രിക്കറ്റിൽ ഉൾപ്പെടെ കൂടുതൽ സ്വീകാര്യത ലഭിച്ചതും പന്തിനാണ്. എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ചൊരു കാറപകടം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു പ്രതിസന്ധി തന്നെ സൃഷ്ടിച്ചു. കാൽമുട്ടിലെ ചിരട്ടയൊക്കെ മാറ്റിവച്ച് ദീർഘനാളത്തെ വിശ്രമവുമൊക്കെയായി പതിയെ ആണ് താരം ക്രിക്കറ്റ് മൈതാനത്തേക്ക് പിച്ചവച്ച് തുടങ്ങിയത്.
“Yahan se toda tha Gabba ka ghamand” 💪😂 pic.twitter.com/vAhlzvgIls
— Rajasthan Royals (@rajasthanroyals) March 26, 2024
ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടം താണ്ടിയാണ് റിഷഭ് വീണ്ടും ക്രിക്കറ്റ് ബാറ്റ് കയ്യിലേന്തുന്നത്. അദ്ദേഹം നന്നായി തിളങ്ങട്ടെ എന്നു മാത്രമെ നമുക്ക് ആശംസിക്കാൻ സാധിക്കൂ. കാരണം മരണത്തേയും അതിജീവിച്ച് വീണ്ടും ക്രിക്കറ്ററായി തിരിച്ചെത്തുന്ന താരത്തെ ആർക്കാണ് വെറുക്കാൻ സാധിക്കുക. പക്ഷേ, റിഷഭ് പന്തിന്റെ പ്രകടനമികവ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് വഴിതുറക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
🎵 𝘐 𝘫𝘶𝘴𝘵 𝘥𝘰𝘯’𝘵 𝘵𝘩𝘪𝘯𝘬 𝘺𝘰𝘶 𝘶𝘯𝘥𝘦𝘳𝘴𝘵𝘢𝘯𝘥! 💗 pic.twitter.com/LNET05QQ6n
— Rajasthan Royals (@rajasthanroyals) March 26, 2024
അതോടൊപ്പം മലയാളികളുടെ പ്രിയതാരം സഞ്ജുവിനും ഈ ഐപിഎല്ലിൽ കൂടുതൽ മത്സരങ്ങളിൽ തിളങ്ങാനാകുമെന്നും നമുക്ക് ആശംസിക്കാം. കൂടുതൽ തിളങ്ങുന്നവർക്ക് ഇന്ത്യൻ ടീമിൽ എപ്പോഴും സ്ഥാനമുറപ്പാണ്. ക്യാപ്റ്റൻസി മികവ് കൂടി മാനദണ്ഡമാക്കുകയാണെങ്കിൽ പന്തിനേക്കാൾ സഞ്ജു ഒരുപടി മുന്നിലാണ്. കഴിഞ്ഞ സീസണിൽ ബാറ്റിങ്ങിൽ പിന്നോട്ടു പോയെങ്കിലും തുടരെ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അയാൾക്ക് സാധിക്കുന്നുണ്ട്. ഇക്കുറി കൂടുതൽ മെച്ചപ്പെട്ട ടീമാണ് രാജസ്ഥാന്റേത്. വരും ദിവസങ്ങളിൽ അവർ കൂടുതൽ മികവിലേക്ക് ഉയരാനിരിക്കുന്നതേയുള്ളൂ. ടീം ഇന്ത്യയിലേക്കുള്ള എളുപ്പവഴി ഐപിഎല്ലിലെ കരുത്തുറ്റ പ്രകടനം നടത്തുകയാണെന്ന് സഞ്ജുവും നന്നായി തിരിച്ചറിയുന്നുണ്ട്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.