scorecardresearch

Rajasthan Royals: എന്ത് മണ്ടത്തരമാണ് രാജസ്ഥാൻ കാണിക്കുന്നത്? ഗുവാഹത്തിയിൽ കളിക്കുന്നത് എന്തിന്?

Rajasthan Royals IPL 2025: രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങളാണ് അസമിലെ ഗുവാഹത്തി സ്റ്റേഡിയത്തിൽ ഈ സീസണിൽ നടക്കുന്നത്. 2023 മുതൽ രാജസ്ഥാൻ ഗുവാഹത്തിയിൽ കളിക്കുന്നുണ്ട്

Rajasthan Royals IPL 2025: രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങളാണ് അസമിലെ ഗുവാഹത്തി സ്റ്റേഡിയത്തിൽ ഈ സീസണിൽ നടക്കുന്നത്. 2023 മുതൽ രാജസ്ഥാൻ ഗുവാഹത്തിയിൽ കളിക്കുന്നുണ്ട്

author-image
Sports Desk
New Update
Rajasthan Royals IPL 2025

രാജസ്ഥാൻ റോയൽസ് ടീം Photograph: (രാജസ്ഥാൻ റോയൽസ്, ഇൻസ്റ്റഗ്രാം)

Rajasthan Royals IPL 2025: ആദ്യ രണ്ട് മത്സരവും തോറ്റാണ് രാജസ്ഥാൻ റോയൽസ് ഐപിഎൽ പതിനെട്ടാം സീസൺ തുടങ്ങിയിരിക്കുന്നത്. പ്രധാന കളിക്കാരെ താര ലേലത്തിന് മുൻപ് ഒഴിവാക്കിയതിന് ശേഷം അവർക്ക് പകരം മികച്ച കളിക്കാരെ ടീമിൽ എത്തിച്ചില്ല എന്നതാണ് രാജസ്ഥാൻ റോയൽസിന് നേരെ ഉയരുന്ന വിമർശനങ്ങളിലെ പ്രധാനപ്പെട്ടത്. ഇതിനിടയിൽ ഗുവാഹത്തിയിൽ ഹോം മത്സരം കളിക്കാൻ രാജസ്ഥാൻ റോയൽസ് തീരുമാനിച്ചതും ചോദ്യം ചെയ്യപ്പെടുന്നു. 

Advertisment

സീസണിലെ രണ്ടാം മത്സരം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ റോയൽസ് കളിച്ചത്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ലഭിക്കാതിരുന്നത് രാജസ്ഥാൻ റോയൽസ് ബാറ്റർമാരെ കാര്യമായി ബാധിച്ചു. കൊൽക്കത്തക്കെതിരെ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് ആണ് രാജസ്ഥാന് കണ്ടെത്താനായത്. എട്ട് വിക്കറ്റിന്റെ തോൽവിയിലേക്കും രാജസ്ഥാൻ വീണു. 

2023 മുതൽ നോക്കിയാൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം മത്സരങ്ങളിൽ രണ്ട് കളികൾ എങ്കിലും ഗുവാഹത്തിൽ കളിക്കാറുണ്ട്. ഇത്തവണയും അതിന് മാറ്റമില്ല. എന്നാൽ സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരം തന്നെ രാജസ്ഥാൻ റോയൽസ് ഗുവാഹത്തിൽ കളിക്കാൻ തീരുമാനിച്ചതിന് നേർക്കാണ് ചോദ്യങ്ങൾ ഉയരുന്നത്. 

ഏപ്രിൽ 13ന് ആണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ ജയ്പൂരിൽ സീസണിലെ ആദ്യ മത്സരം കളിക്കുന്നത്. ഐപിഎൽ ആരംഭിച്ച് മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് രാജസ്ഥാൻ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരം കളിക്കുന്നത്. ഇത് ചോദ്യം ചെയ്ത് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര ഉൾപ്പെടെയുള്ളവർ എത്തുന്നു. 

Advertisment

ഗുവാഹത്തിയിൽ ആദ്യ ഹോം മത്സരങ്ങൾ കളിക്കാൻ രാജസ്ഥാൻ റോയൽസ് എടുത്ത തീരുമാനം തനിക്ക് മനസിലാക്കാൻ പറ്റുന്നില്ലെന്നാണ് ആകാശ് ചോപ്ര എക്സിൽ കുറിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ക്രിക്കറ്റ് എത്തിക്കാനുള്ള രാജസ്ഥാന്റെ നീക്കം പ്രശംസിക്കപ്പെടേണ്ടതാണ് എങ്കിലും ഗുവാഹത്തി സ്റ്റേഡിയം രാജസ്ഥാൻ റോയൽസിന്റെ കളി ശൈലിക്ക് ഇണങ്ങുന്നതല്ല എന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നു. 

"ഗുവാഹത്തി രാജസ്ഥാനേക്കാൾ കൊൽക്കത്തയുടെ അടുത്താണ് എന്ന് മാത്രമല്ല ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത ആവശ്യപ്പെടുന്ന പിച്ചിനോട് സമാനതയുള്ളതുമാണ്," രാജസ്ഥാൻ റോയൽസിന്റെ നീക്കത്തെ പരിഹസിച്ച് ആകാശ് ചോപ്ര എക്സിൽ കുറിച്ചു. 

സീസണിലെ രാജസ്ഥാൻ റോയൽസിന്റ മൂന്നാം മത്സരം ഞായറാഴ്ചയാണ്. അഞ്ച് വട്ടം ഐപിഎൽ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ആണ് എതിരാളികൾ. ഗുവാഹത്തിയിലാണ് ഈ മത്സരവും. മൂന്നാമത്തെ മത്സരത്തിലും സഞ്ജു സാംസണിന് പകരം റിയാൻ പരാഗ് തന്നെയാവും രാജസ്ഥാൻ റോയൽസിനെ നയിക്കുക. അസമിൽ നിന്നുള്ള റിയാൻ പരാഗിന്റെ ഹോം ഗ്രൗണ്ട് ആണ് ഗുവാഹത്തി. 

Read More

Sanju Samson IPL 2025 Rajasthan Royals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: