scorecardresearch

'സച്ചിനും ഗാംഗുലിയും ധോണിക്ക് കീഴിൽ കളിച്ചിട്ടില്ലേ?'; ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് അശ്വിൻ

കളിക്കളത്തിലും പുറത്തും രൂക്ഷവിമർശനം നേരിടുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയേയും ടീമിനേയും പിന്തുണച്ച് രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ഈ സീസണിൽ രോഹിത് ശർമ്മയെ ക്യാപ്ടൻ സ്ഥാനത്ത് നിന്നു മാറ്റിയാണ് പണ്ഡ്യയെ മുംബൈ നായകനാക്കി അവതരിപ്പിച്ചത്.

കളിക്കളത്തിലും പുറത്തും രൂക്ഷവിമർശനം നേരിടുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയേയും ടീമിനേയും പിന്തുണച്ച് രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ഈ സീസണിൽ രോഹിത് ശർമ്മയെ ക്യാപ്ടൻ സ്ഥാനത്ത് നിന്നു മാറ്റിയാണ് പണ്ഡ്യയെ മുംബൈ നായകനാക്കി അവതരിപ്പിച്ചത്.

author-image
Sports Desk
New Update
R Ashwin | Hardik Pandya

ഗുജറാത്തിലും ഹൈദരാബാദിലും കളിക്കളത്തിൽ വച്ച് നായകനെ ആരാധകർ കൂക്കി വിളിക്കുന്ന സാഹചര്യമുണ്ടായിരുന്നു (PHOTO: X/ Mufaddal Vohra)

കളിക്കളത്തിലും പുറത്തും രൂക്ഷവിമർശനം നേരിടുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയേയും ടീമിനേയും പിന്തുണച്ച് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ഈ സീസണിൽ രോഹിത് ശർമ്മയെ ക്യാപ്ടൻ സ്ഥാനത്ത് നിന്നു മാറ്റിയാണ് പണ്ഡ്യയെ മുംബൈ നായകനാക്കി അവതരിപ്പിച്ചത്. ഇതിന് പിന്നാലെ കളിച്ച രണ്ട് മത്സരങ്ങളും മുംബൈ തോറ്റിരുന്നു. ഗുജറാത്തിലും ഹൈദരാബാദിലും കളിക്കളത്തിൽ വച്ച് നായകനെ ആരാധകർ കൂക്കി വിളിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

Advertisment

ഇതിനിടയിലാണ് അശ്വിൻ മുംബൈ ഇന്ത്യൻസിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇന്ത്യൻ ടീമിലെ ഇതിഹാസ താരങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അശ്വിൻ മുംബൈ മാനേജ്മെന്റ് തീരുമാനത്തെ ന്യായീകരിക്കുന്നത്. സച്ചിനും ഗാംഗുലിയുമെല്ലാം ധോണിക്ക് കീഴിൽ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള കാര്യവും അശ്വിൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

"നിങ്ങൾക്ക് ഒരു കളിക്കാരനെ ഇഷ്ടമല്ലെങ്കിൽ കൂക്കി വിളിക്കുകയാണെന്ന് ഒരു ടീം മാനേജ്മെന്റ് എന്തിന് വിശദീകരണം നൽകണം? ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്ന പോലെയാണ് ചിലർ കാര്യങ്ങളെ അവതരിപ്പിക്കുന്നത്. സച്ചിൻ ഗാംഗുലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് കളിച്ചത്. ഇരുവരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്ടൻസിയിലും കളിച്ചിട്ടുണ്ട്. ഈ മൂന്ന് പേരും കുംബ്ലെയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. ഇവരെല്ലാം ധോണിക്ക് കീഴിലും കളിച്ചിട്ടുണ്ട്. അവർ എം.എസിന് കീഴിലായിരുന്നപ്പോൾ ഈ കളിക്കാരെല്ലാം ലോകക്രിക്കറ്റിലെ വമ്പന്മാരായിരുന്നു," അശ്വിൻ ചൂണ്ടിക്കാട്ടി.

Advertisment

നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഹാർദിക് പാണ്ഡ്യയേയും മുംബൈ ഇന്ത്യൻസിനേയും പിന്തുണച്ച് നിരവധി സോഷ്യൽ മീഡിയ ക്യാമ്പെയ്നുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രോഹിത് ശർമ്മയുടെ ഫാൻസ് ദേഷ്യം കാണിക്കേണ്ടത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനോട് ആണെന്നും ഹാർദിക് പാണ്ഡ്യയെ വെറുതെവിടണമെന്നും സോഷ്യൽ മീഡിയയിൽ ചിലർ ആവശ്യപ്പെട്ടു. താരത്തിന്റെ ഭാര്യയ്ക്ക് നേരെ ബലാത്സംഗ ഭീഷണി ഉൾപ്പെടെയുള്ള അതിരൂക്ഷമായ തോതിലുള്ള ടോക്സിക്ക് വിമർശനങ്ങളാണ് ഉണ്ടാകുന്നതെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടി.

Read More

Ravichandran Ashwin Mumbai Indians Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: