/indian-express-malayalam/media/media_files/2025/05/30/5MaDl6w61zsq6KcutHiO.jpg)
Vaibhav Suryavanshi, Narendra Modi Photograph: (Instagram)
Vaibhav Suryavanshi, Narendra Modi: 35 പന്തിൽ സെഞ്ചുറിയടിച്ചാണ് വൈഭവ് സൂര്യവൻഷി എന്ന പതിനാലുകാരൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇത്തവണത്തെ ഐപിഎൽ സീസണിന്റെ കണ്ടുപിടിത്തമായി വൈഭവ് മാറി. ലോകോത്തര ബോളർമാരെ ഭയരഹിതമായി തലങ്ങും വിലങ്ങും പറത്തിയാണ് വൈഭവ് സീസൺ അവസാനിപ്പിച്ചത്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല് തൊട്ട് വണങ്ങുന്ന വൈഭവിന്റെ ദൃശ്യങ്ങളാണ് വരുന്നത്.
ബിഹാർ വിമാനത്താവളത്തിൽ വെച്ചാണ് വൈഭവിനും മാതാപിതാക്കൾക്കും പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയുടെ കാല് തൊട്ട് വണങ്ങി വൈഭവ് തന്റെ ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്തു. വൈഭവിനൊപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
At Patna airport, met the young cricketing sensation Vaibhav Suryavanshi and his family. His cricketing skills are being admired all over the nation! My best wishes to him for his future endeavours. pic.twitter.com/pvUrbzdyU6
— Narendra Modi (@narendramodi) May 30, 2025
Also Read: "അശ്രദ്ധമായ ബാറ്റ് സ്വിങ്; ഈഗോ പോക്കറ്റിൽ വെച്ചാൽ മതി"; ശ്രേയസിനെതിരെ വാളെടുത്ത് വിദഗ്ധർ
"പാട്ന വിമാനത്താവളത്തിൽ വെച്ച് യുവ ക്രിക്കറ്റ് സെൻസേഷൻ വൈഭവ് സൂര്യവൻഷിയേയും അവന്റെ കുടുംബത്തേയും കണ്ടു. വൈഭവിന്റെ കഴിവിന് രാജ്യം മുഴുവൻ ആരാധകരുണ്ട്. വൈഭവിന്റെ ഭാവിയിലെ പരിശ്രമങ്ങൾക്ക് എന്റെ എല്ലാ വിധ ആശംസകളും," വൈഭവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
Also Read: രോഹിത്തിനേയും കോഹ്ലിയേയും ലക്ഷ്യം വെച്ച് ജഡേജ? ലൈക്കുകൾ പണം കൊടുത്ത് വാങ്ങുന്നതായി വിമർശനം
നേരത്തെ മൻ കി ബാത്തിലും വൈഭവിനെ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. "ഐപിഎല്ലിൽ ബിഹാറിന്റെ പുത്രനായ വൈഭവ് സൂര്യവൻഷിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം ഞാൻ കണ്ടു. ഇത്രയും ചെറിയ പ്രായത്തിൽ വലിയ റെക്കോർഡ് ആണ് വൈഭവ് കണ്ടെത്തിയത്. വൈഭവിന്റെ പ്രകടനത്തിന് പിന്നിൽ വലിയ കഠിനാധ്വാനമുണ്ട്,"
Also Read: പഞ്ചാബികൾ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കുന്നില്ല; പരാതിയുമായി അർഷ്ദീപ് സിങ്
സഞ്ജു സാംസണിന് പരുക്കേറ്റതോടെയാണ് വൈഭവ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്സ് പറത്തി വൈഭവ് വരവറിയിച്ചു. പിന്നാലെ തന്റെ മൂന്നാമത്തെ ഐപിഎൽ മത്സരത്തിൽ അതിവേഗ സെഞ്ചുറിയും വൈഭവ് സ്വന്തമാക്കി. ഈ സെഞ്ചുറിയോടെ റെക്കോർഡുകൾ പലതും വൈഭവ് തിരുത്തിക്കുറിച്ചു.
Read More
RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.