scorecardresearch

PBKS vs RCB IPL Final: രോഹിത്ത് നേരിട്ട ശാപം രജത്തിനും? ഇനി കിരീടം കിട്ടില്ലെന്ന് ആർസിബി ആരാധകർ

IPL Final 2025 RCB vs PBKS: 2023 ഏകദിന ലോകകപ്പിന്റെ പ്രസ് കോൺഫറൻസിന്റെ സമയം രോഹിത് ശർമ കിരീടത്തിലേക്ക് നോക്കിയിരുന്നു. അന്ന് എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിൽ എത്തിയ ഇന്ത്യ കലാശപ്പോരിൽ തോറ്റു

IPL Final 2025 RCB vs PBKS: 2023 ഏകദിന ലോകകപ്പിന്റെ പ്രസ് കോൺഫറൻസിന്റെ സമയം രോഹിത് ശർമ കിരീടത്തിലേക്ക് നോക്കിയിരുന്നു. അന്ന് എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിൽ എത്തിയ ഇന്ത്യ കലാശപ്പോരിൽ തോറ്റു

author-image
Sports Desk
New Update
Rajat Patidat, Rohit Sharma

Rajat Patidat, Rohit Sharma Photograph: (X)

PBKS vs RCB IPL 2025 Final: രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലേ, ഡാനിയർ വെറ്റോറി, വിരാട് കോഹ്ലി, ഡുപ്ലേസിസ്..ഇവർക്കാർക്കും സാധിക്കാതെ പോയതെ രജത് പാടിദാറിന് സാധിക്കുമോ എന്നതിലേക്ക് ആകാംക്ഷയോടെ നോക്കുകയാണ് ആരാധകർ. എന്നാൽ ഫൈനലിന് തൊട്ടുമുൻപ് ആരാധകരെ ആശങ്കയിലേക്ക് തള്ളി വിടുന്നത് ആർസിബി ക്യാപ്റ്റന്റെ ഐപിഎൽ കിരീടത്തിലേക്കുള്ള ഒരു നോട്ടമാണ്. 2023 ഏകദിന ലോകകപ്പ് ഫൈനലിന്റെ സമയം പ്രസ് കോൺഫറൻസിനിടെ രോഹിത് നോക്കിയത് പോലൊരു നോട്ടം..

Advertisment

ഈ കാലത്തും ഇത്തരം അന്ധവിശ്വാസമോ എന്ന ചോദ്യം ഉയരുന്നുണ്ട് എങ്കിലും ആർസിബി ആരാധകരിൽ പലരും പറയുന്നത് ബെംഗളൂരുവിന് കിരീടം കിട്ടില്ലെന്നാണ്. 2023 ഏകദിന ലോകകപ്പിന്റെ പ്രസ് കോൺഫറൻസിന്റെ സമയം രോഹിത് ശർമ കിരീടത്തിലേക്ക് നോക്കിയിരുന്നു. അന്ന് എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിൽ എത്തിയ ഇന്ത്യ കലാശപ്പോരിൽ തോറ്റു. 

Also Read: IPL 2025 Final, RCB vs PBKS: തയ്യാറാകുന്നത് 'മിക്സഡ് സോയിൽ' പിച്ച്; തുണയ്ക്കുക പഞ്ചാബിനേയോ ആർസിബിയേയോ

Advertisment

അന്ന് രോഹിത് ശർമയിൽ നിന്ന് വന്നത് പോലെ സമാനമായ നോട്ടമാണ് രജത്തിൽ നിന്നും പ്രസ് കോൺഫറൻസിൽ വന്നത് എന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പറയുന്നത്. എന്നാൽ ആരാധകരുടെ അന്ധവിശ്വാസം തെറ്റാണെന്ന് തെളിയിച്ച് രജത് കിരീടം ഉയർത്തും എന്ന അഭിപ്രായവുമായി വരുന്നവരും ഉണ്ട്. 

Also Read: IPL Final: ആര് ജയിച്ചാലും നമ്മുടെ ഹൃദയം തകരും; കാരണം ചൂണ്ടി രാജമൗലി

പഞ്ചാബ് കിങ്സിന് എതിരെ കലാശപ്പോരിന് ഇറങ്ങുമ്പോൾ ആർസിബിക്കാണ് കൂടുതൽ സാധ്യത. ആദ്യ ക്വാളിഫയറിൽ പഞ്ചാബിന് ഒരു സാധ്യതയും നൽകാതെയാണ് ആർസിബി തകർത്തിട്ടത്. അൺക്യാപ്പ്ഡ് താരങ്ങളാണ് പഞ്ചാബിന്റെ കരുത്ത്. എന്നാൽ എലിമിനേറ്ററിൽ ഉൾപ്പെടെ ശ്രേയസ് റൺസ് വാരി ടീമിനെ മുൻപിൽ നിന്ന് നയിച്ചു.

Also Read:  കോഹ്ലിയുടെ 18ാം നമ്പർ ജഴ്സിക്ക് അവകാശിയായി; നെറ്റിചുളിച്ച് ആരാധകർ

സീസണിൽ ശ്രേയസിന്റേയും കോഹ്ലിയുടേയും റൺവേട്ട 600 പിന്നിട്ടു കഴിഞ്ഞു. ഇന്ന് വൈകുന്നേരം ആരാവും മാച്ച് വിന്നിങ് ഇന്നിങ്സുമായി തങ്ങളുടെ ടീമിനെ വിജയത്തിലേക്ക് എത്തിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കൂറ്റൻ സ്കോർ പിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Read More

Rohit Sharma Punjab Kings IPL 2025 Royal Challengers Bangalore Rajat Patidar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: