scorecardresearch

പാറ്റ് കമ്മിൻസിന്റെ വിരലിനെന്ത് പറ്റി? കഥയറിയാൻ ഒപ്പം കൂടി പാണ്ഡ്യ

ഇത്രനാളും കമ്മിൻസിനൊപ്പം കളിച്ചിട്ടും ഈ സംഭവം ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ഹാർദ്ദിക് പാണ്ഡ്യയോടും സൂര്യകുമാർ യാദവിനോടും ഈ ദുരന്ത കഥ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി. ഓസ്ട്രേലിയയുടെ നായകനും തകർപ്പൻ ഓൾറൗണ്ടറുമാണ്‌ അദ്ദേഹം

ഇത്രനാളും കമ്മിൻസിനൊപ്പം കളിച്ചിട്ടും ഈ സംഭവം ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ഹാർദ്ദിക് പാണ്ഡ്യയോടും സൂര്യകുമാർ യാദവിനോടും ഈ ദുരന്ത കഥ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി. ഓസ്ട്രേലിയയുടെ നായകനും തകർപ്പൻ ഓൾറൗണ്ടറുമാണ്‌ അദ്ദേഹം

author-image
Sports Desk
New Update
Sports | Pat Cummins | SRH

Photo: X/ CricTracker

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച താരങ്ങളിലൊരാൾ ആരാണെന്ന ചോദ്യത്തിന് ഒരു മറുപടി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നാണ്. ഓസ്ട്രേലിയയുടെ നായകനും തകർപ്പൻ ഓൾറൗണ്ടറുമാണ്‌ അദ്ദേഹം. കഴിഞ്ഞ രണ്ട് ഐസിസി ടൂർണമെന്റുകളുടേയും ഫൈനലുകളിൽ രോഹിത് ശർമ്മയുടെ ടീം ഇന്ത്യയെ മുട്ടുകുത്തിച്ചത് കമ്മിൻസിന്റെ നേതൃത്വത്തിൽ കംഗാരുപ്പടയാണ്.

Advertisment

എന്നാൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിന് ശേഷം പാറ്റ് കമ്മിൻസിന്റെ ചുറ്റും കൂടിയ രണ്ട് ഇന്ത്യൻ താരങ്ങൾ അപ്പോഴാണ് കമ്മിൻസിന്റെ വിരൽ കണ്ട് ഞെട്ടിയത്. ഇത്രനാളും കമ്മിൻസിനൊപ്പം കളിച്ചിട്ടും ഈ സംഭവം ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

ഹാർദ്ദിക് പാണ്ഡ്യയോടും സൂര്യകുമാർ യാദവിനോടും തന്റെ വലതു കൈയിലെ നടുവിരലിന്റെ അറ്റം മുറിഞ്ഞുപോയ കഥ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി. ലോകത്തെ ഏറ്റവും മികച്ചൊരു വലങ്കയ്യൻ പേസർ പന്തെറിയുന്നത് നടുവിരലിന്റെ അറ്റമില്ലാതെയാണെന്ന അറിവ് അവർക്ക് പുതുമയുള്ളതായിരുന്നു.

Advertisment

പക്ഷേ, ഈ സംഭവം നടന്നത് ഇപ്പോഴൊന്നുമായിരുന്നില്ല. പാറ്റ് കമ്മിൻസിന്റെ കുട്ടിക്കാലത്ത് സംഭവിച്ചൊരു അപകടത്തിലാണ് നടുവിരൽ മുറിഞ്ഞുപോയത്. സഹോദരിയുമൊത്ത് കളിക്കുമ്പോൾ ഒരു വാതിൽ ശക്തമായി അടയ്ക്കുന്നതിനിടെ വിരൽ അതിനിടയിൽ പെട്ട് ചതയുകയായിരുന്നു. പിന്നീട് ഈ ഭാഗം മുറിച്ചുമാറ്റി.

Read More Sports News Here

pat cummins IPL 2024 cricket news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: