scorecardresearch

Champions Trophy: പാക്കിസ്ഥാന്റെ വ്യോമാഭ്യാസ പ്രകടനം; പേടിച്ചരണ്ട് ന്യൂസിലൻഡ് താരങ്ങൾ

കറാച്ചി സ്റ്റേഡിയത്തിന് മുകളിലൂടെ പാക്കിസ്ഥാന്റെ യുദ്ധ വിമാനങ്ങൾ പറന്നതാണ് ഒരു നിമിഷത്തേക്ക് ആശങ്ക സൃഷ്ടിച്ചത്. അപ്രതീക്ഷിതമായിരുന്നു പാക്കിസ്ഥാൻ എയർ ഫോഴ്സിന്റെ ഷോ

കറാച്ചി സ്റ്റേഡിയത്തിന് മുകളിലൂടെ പാക്കിസ്ഥാന്റെ യുദ്ധ വിമാനങ്ങൾ പറന്നതാണ് ഒരു നിമിഷത്തേക്ക് ആശങ്ക സൃഷ്ടിച്ചത്. അപ്രതീക്ഷിതമായിരുന്നു പാക്കിസ്ഥാൻ എയർ ഫോഴ്സിന്റെ ഷോ

author-image
Sports Desk
New Update
Pakistan Air Force Show

കറാച്ചി സ്റ്റേഡിയത്തിൽ നടന്ന പാക്കിസ്ഥാൻ വ്യോമസേനയുടെ അഭ്യാസപ്രകടനം Photograph: (Screengrab)

ഒരു ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള 29 വർഷത്തെ പാക്കിസ്ഥാന്റെ കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചത്. ആറ് വർഷത്തിന് ശേഷം നടക്കുന്ന ചാംപ്യൻസ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിന് എതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ബോളിങ് തിരഞ്ഞെടുത്തു. അതിനിടയിൽ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പാക്കിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാഭ്യാസം ന്യൂസിലൻഡ് കളിക്കാരിൽ പലരേയും ഭയപ്പെടുത്തി. 

Advertisment

ന്യൂസിലൻഡ ഓപ്പണർമാരായ വിൽ യങ്ങും ഡെവോൺ കോൺവേയും ബാറ്റിങ്ങിന് തയ്യാറെടുത്ത് നിൽക്കുമ്പോഴാണ് പാക്കിസ്ഥാൻ എയർ ഫോഴ്സിന്റെ അഭ്യാസപ്രകടനം വന്നത്. പെട്ടെന്ന് സ്റ്റേഡിയത്തിന് മുകളിലൂടെ അപ്രതീക്ഷിതമായി യുദ്ധ വിമാനങ്ങൾ പറന്നതോടെ ഭയന്ന് ന്യൂസിലൻഡ് താരം മൈതാനത്ത് തല കുമ്പിട്ടിരുന്നു. 

പാക്കിസ്ഥാൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ഏതാനും നിമിഷ നേരത്തേക്ക് കാണികളിലും ചെറിയ ഭയം നിറച്ചിരുന്നു. പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫിക്ക് വേദിയാകുമ്പോഴും സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക ടൂർണമെന്റിൽ പങ്കെടുക്കാനെത്തുന്ന രാജ്യങ്ങൾക്കുള്ളിലുണ്ട്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ കളിക്കാൻ പാക്കിസ്ഥാനിലേക്ക് എത്തില്ലെന്ന് നിലപാടിൽ ഉറച്ച് നിന്നത്. 

Advertisment

നിലപാട് മയപ്പെടുത്താൻ ഇന്ത്യ തയ്യാറാവാതിരുന്നതോടെ  ഇന്ത്യയുടെ മത്സരങ്ങളുടെ വേദി ദുബായിലേക്ക് മാറ്റി. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ദുബായിലാണ് നടക്കുക. കൂടാതെ ഒരു സെമി ഫൈനലിനും വേദിയാവുന്നത് ദുബായിലാണ് . ഇന്ത്യ ഫൈനലിൽ എത്തിയാൽ ഫൈനലിന്റെ വേദിയും ദുബായി ആയിരിക്കും.  

ക്രിക്കറ്റ് ലോകം ഞെട്ടിയ ദിവസം

2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ബസിന് നേരെ ഭീകരവാദികളുടെ ആക്രമണം ഉണ്ടായത് ക്രിക്കറ്റ് ലോകത്തുണ്ടാക്കിയ ഞെട്ടൽ ചെറുതായിരുന്നില്ല.2009 മാർച്ച് മൂന്നിന് ഗദ്ധാഫി സ്റ്റേഡിയത്തിന് സമീപം വെച്ചാണ് ശ്രീലങ്കൻ ബസിന് നേരെ വെടിവയ്പ്പുണ്ടായത്. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളിക്കാൻ ശ്രീലങ്കൻ താരങ്ങൾ സ്റ്റേഡിയത്തിലേക്ക് വരുമ്പോഴായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ശ്രീലങ്കൻ കളിക്കാർ രക്ഷപെട്ടത്. അതിന് ശേഷം പാക്കിസ്ഥാനിൽ കളിക്കാൻ രാജ്യങ്ങൾ തയ്യാറായിട്ടില്ല.

2017ൽ ശ്രീലങ്കൻ ടീം പാക്കിസ്ഥാനിലെത്തി

 ഇതിന് ശേഷം 2017ലാണ് പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാൻ ഒരു രാജ്യം എത്തുന്നത്. 2017 ഒക്ടോബറിൽ ശ്രീലങ്ക തന്നെയാണ് 2009ന് ശേഷം പാക്കിസ്ഥാനിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കുന്ന ആദ്യ രാജ്യമായത്.  2019ലും ശ്രീലങ്കൻ ടീം പാക്കിസ്ഥാനിലേക്ക് എത്തി. 

2021ൽ ന്യൂസിലൻഡ് ടീം ഏകദിന പരമ്പരയ്ക്കായി എത്തി എങ്കിലും ആദ്യ ഏകദിനത്തിന് തൊട്ടുമുൻപ് സുരക്ഷാ ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ന്യൂസിലൻഡ് ടീം നാട്ടിലേക്ക് മടങ്ങി. പിന്നാലെ ഇംഗ്ലണ്ട് ടീമും പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയിരുന്നു. 

കീവിസിന് മോശം തുടക്കം

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിന് മികച്ച തുടക്കമല്ല ലഭിച്ചത്. 39 റൺസിൽ നിൽക്കെ ന്യൂസിലൻഡിന്റെ ഓപ്പണിങ് സഖ്യം പൊളിഞ്ഞു. 10 റൺസ് എടുത്ത കോൺവേയുടെ കുറ്റി തെറിപ്പിച്ച് അബ്രാർ അഹ്മദ് ആദ്യ വിക്കറ്റ് പിഴുതു. തൊട്ടടുത്ത ഓവറിൽ പാക്കിസ്ഥാൻ സ്കോഞ്ഞ ബോർഡിലേക്ക് ഒരു റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും വില്യംസണിനേയും കീവീസിന് നഷ്ടമായി.

രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രം എടുത്ത് നിൽക്കെ കെയിൻ വില്യംസണിനെ നസീം ഷാ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെ കൈകളിൽ എത്തിച്ചു. തുടക്കത്തിലേറ്റ തകർച്ചയിൽ നിന്ന് ന്യൂസിലൻഡ് കരകയറി വരാൻ ശ്രമിക്കുമ്പോഴേക്കും മൂന്നാമത്തെ വിക്കറ്റും പാക്കിസ്ഥാൻ പിഴുതു. 17ാം ഓവറിലെ മൂന്നാമത്തെ പന്തിൽ ഡാരിൽ മിച്ചലും മടങ്ങി. 10 റൺസ് മാത്രമാണ് ഡാരിൽ മിച്ചലിന് നേടാനായത്. ഹാരിസ് റൌഫ് ആണ് ഡാരിൽ മിച്ചലിനെ ഷഹീൻ അഫ്രീദിയുടെ കൈകളിലെത്തിച്ചത്. 

Read More

Icc Champions Trophy Pakistan Cricket Team New Zealand Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: