scorecardresearch

Jammu Kashmir Terror Attack: 'നെഞ്ചുലയ്ക്കുന്ന വേദന; നിങ്ങൾ തനിച്ചല്ല'; നീതി കിട്ടണമെന്ന് ഇന്ത്യൻ കായിക ലോകം

Pahalgam Terror Attack: ഉറ്റവരെ നഷ്ടമായ ഈ ഇരുണ്ട നിമിഷത്തിൽ നിങ്ങൾ തനിച്ചല്ല എന്നാണ് സച്ചിനും കോഹ്ലിയും നീരജ് ചോപ്രയും ഉൾപ്പെടെയുള്ള കായിക താരങ്ങൾ പറയുന്നത്

Pahalgam Terror Attack: ഉറ്റവരെ നഷ്ടമായ ഈ ഇരുണ്ട നിമിഷത്തിൽ നിങ്ങൾ തനിച്ചല്ല എന്നാണ് സച്ചിനും കോഹ്ലിയും നീരജ് ചോപ്രയും ഉൾപ്പെടെയുള്ള കായിക താരങ്ങൾ പറയുന്നത്

author-image
Sports Desk
New Update
Virat Kohli, Pahalgam Attack

Virat Kohli, Pahalgam Attack Photograph: (ഫയൽ ഫോട്ടോ)

Pahalgam Terror Attack, Jammu And Kashmir: പഹൽഗാം ഭീകരാക്രമണത്തിൽ നെഞ്ചുനീറി രാജ്യം നിൽക്കുമ്പോൾ നിരപരാധികളുടെ ജീവനെടുത്ത ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ലോകവും. പഹൽഗാം ആക്രമണം ഞെട്ടിച്ചതായും ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്കൊപ്പം തങ്ങളുടെ പ്രാർഥനകളുണ്ടെന്നും പറഞ്ഞാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ഉൾപ്പെടെയുള്ളവർ എത്തുന്നത്. 

Advertisment

"പഹൽഗാമിൽ നിരപരാധികളുടെ ജീവനെടുത്ത ഹീനമായ ആക്രമണം ഏറെ വേദനിപ്പിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഈ നിമിഷം അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടേയെന്ന് പ്രാർഥിക്കുന്നു. ഈ ക്രൂരതയ്ക്ക് ഇരയായവർക്ക് നീതി ലഭിക്കണം," വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

പഹൽഗാമിൽ ഇരയായവർക്കൊപ്പം എന്റെ ഹൃദയവും വേദനിക്കുന്നു. വലിയ നഷ്ടമാണ് നമുക്കുണ്ടായിരിക്കുന്നത്. ഈ ക്രൂരതയെ ന്യായീകരിക്കാൻ ഒരു കാരണവും ഇല്ല. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന വാക്കുകൾ കൊണ്ട് പറഞ്ഞറിയാക്കാൻ സാധിക്കാത്തതാണ്. എന്നാൽ നിങ്ങൾ ഇതിൽ ഒറ്റയ്ക്കല്ല. ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്. ഈ ഇരുണ്ട നിമിഷത്തിൽ നമ്മുക്ക് പരസ്പരം കരുത്തായി നിൽക്കാം. സമാധാനം തിരികെ എത്തും എന്ന പ്രത്യാശ നമുക്ക് മുറുകെ പിടിക്കാം, ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു എക്സിൽ കുറിച്ചു. 

Advertisment

ഉറ്റവരെ നഷ്ടപ്പെട്ടവർ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ ചിന്തിക്കാൻ പോലുമാകാത്തതാണ്. ഈ ഇരുണ്ട നിമിഷങ്ങളിൽ ഇന്ത്യയൊന്നാകെയും ലോകവും നിങ്ങൾക്കൊപ്പം നിൽക്കുന്നു. നീതിക്കായി പ്രാർഥിക്കുന്നു, സച്ചിൻ ടെണ്ടുൽക്കർ എക്സിൽ കുറിച്ചു. 

അതിനിടയിൽ പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന വാദവുമായി പാക്കിസ്ഥാൻ എത്തി. ഒരു തരത്തിലുമുള്ള ഭീകരതയേയും പാക്കിസ്ഥാൻ അംഗീകരിക്കാറില്ല എന്നാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്പി ഖ്വാജ ആസിഫ് പ്രതികരിച്ചത്. എന്നാൽ പാക്കിസ്ഥാന്റെ ഈ വാദം ഇന്ത്യ വിശ്വാസത്തിലെടുത്തിട്ടില്ല. 

പാക്കിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തയിബ (എൽഇടി) യുടെ നിഴൽ രൂപമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനാൽ പാക്കിസ്ഥാന്റെ വാദത്തിൽ ഇന്ത്യയ്ക്ക് സംശയമുണ്ട്.

Read More

Virat Kohli Sachin Tendulkar Terrorist Attack Jammu Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: