/indian-express-malayalam/media/media_files/2025/01/24/7scDp0dHZBNT6I1h4kBx.jpg)
അസലങ്ക: (ഇൻസ്റ്റഗ്രാം)
ഐസിസി പുറത്ത് വിട്ട 2024 വര്‍ഷത്തിലെ മികച്ച ഏകദിന കളിക്കാർ ഉള്‍പ്പെടുന്ന 'ടീം ഓഫ് ദി ഇയറില്‍' ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം പോലും ഇടം പിടിച്ചില്ല. കഴിഞ്ഞ വര്‍ഷം ആകെ ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യ കളിച്ചത്. കളിച്ച മൂന്ന് ഏകദിനത്തില്‍ രണ്ടും ഇന്ത്യ തോറ്റപ്പോള്‍ ഒരു കളിയില്‍ സ്‌കോര്‍ ടൈ ആയി. അതേസമയം 2024 ഐസിസി ടീം ഓഫ് ദി ഇയറില്‍ നാല് ശ്രീലങ്കന്‍ താരങ്ങളുണ്ട്. ശ്രീലങ്കന്‍ ക്യാപ്റ്റനായ ചരിത് അസലങ്കയാണ് ഐസിസി ടീമിന്റെയും ക്യാപ്റ്റന്‍.
പതിനൊന്നില്‍ നാല് പേരും ശ്രീലങ്കയില്‍ നിന്ന് ഇടം നേടിയപ്പോള്‍ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ ടീമുകളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ഒരു വെസ്റ്റ് ഇന്‍ഡീസ് താരവും ടീമില്‍ ഇടം പിടിച്ചു. ടീമിന്റെ ക്യാപ്റ്റനായി തീരുമാനിച്ച അസലങ്ക കഴിഞ്ഞ വര്‍ഷം മികച്ച ഫോമിലായിരുന്നു. 2024ല്‍ 16 ഏകദിനങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും അടക്കം 50.2 ശരാശരിയില്‍ 605 റണ്ണാണ് താരം നേടിയത്.
ടീമില്‍ ഓപ്പണര്‍മാരായി പാകിസ്ഥാന്റെ സയീം അയൂബ് അഫ്ഘാന്റെ റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവര്‍ ഇടം നേടി. മിഡില്‍ ഓര്‍ഡറില്‍ ശ്രീലങ്കന്‍ താരങ്ങളായ പാത്തും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക എന്നിവരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം മികച്ച ഫോമില്‍ ആയിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡും ടീമില്‍ ഇടം നേടി.
പാക്കിസ്ഥാന്‍ ഫാസ്റ്റ് ബോളര്‍മാരായ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ക്കൊപ്പം അഫ്ഘാന്‍ ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയും മൂന്നാം സീമറായി ടീമില്‍ ഉണ്ട്. ശ്രീലങ്കയുടെ വനിണ്ടു ഹസരങ്കയും അഫ്ഘാന്‍ താരം അല്ലാ ഗസന്‍ഫറും ആണ് ടീമിലേ സ്പ്ന്നര്‍മാര്‍.
കഴിഞ്ഞ വര്‍ഷം മറ്റു ടീമുകളേക്കാള്‍ അധികം ഏകദിനങ്ങള്‍ കളിച്ച ശ്രീലങ്ക 18 കളികളില്‍ നിന്ന് 12 വിജയം നേടിയിരുന്നു. അതേസമയം ഒമ്പത് ഏകദിനങ്ങള്‍ കളിച്ച പാക്കിസ്ഥാന്‍ ഏഴും ജയിച്ചപ്പോള്‍ അഫ്ഘാനിസ്ഥാന്‍ 14 ഏകദിനങ്ങളില്‍ നിന്ന് എട്ട് വിജയം നേടി.
2024 ഐസിസി 'ടീം ഓഫ് ദി ഇയര്‍':
സയീം അയൂബ്, റഹ്‌മാനുള്ള ഗുര്‍ബാസ്, പാത്തും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, അസ്മത്തുള്ള ഒമര്‍സായി, വനിണ്ടു ഹസരങ്ക, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്,അല്ലാ ഗസന്‍ഫര്‍
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.