/indian-express-malayalam/media/media_files/uploads/2021/01/natarajan.jpg)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം അവസാനിക്കുമ്പോൾ ചരിത്ര താളുകളിൽ തമിഴ്നാട്ടുകാരൻ തങ്കരസ് നടരാജൻ എന്ന ടി.നടരാജന്റെ പേര് സ്വർണ ലിപികളാൽ രേഖപ്പെടുത്തും. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് നെറ്റ് ബോളറായി പുറപ്പെട്ട നടരാജൻ കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ കുപ്പായത്തിൽ നടരാജൻ കളത്തിലിറങ്ങി വിക്കറ്റുകൾ കൊയ്തു.
Also Read: സിനിമയല്ല ക്രിക്കറ്റ്; അമിതാഭ് ബച്ചന്റെ ട്വീറ്റിനെതിരെ വിമർശനവുമായി ആരാധകർ
ഒരു പരമ്പരയിൽ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും നടരാജൻ സ്വന്തമാക്കി. പരുക്ക് ഇന്ത്യൻ ടീമിനെ വേട്ടയാടിയപ്പോൾ ബ്രിസ്ബെയ്നിൽ നടക്കുന്ന നിർണായകമായ നാലാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിലും നടരാജൻ ഇടംപിടിക്കുകയായിരുന്നു.
നേരത്തെ ഡിസംബർ രണ്ടിന് ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് നീലകുപ്പായത്തിലുള്ള തന്രെ ആദ്യ മത്സരത്തിന് നടരാജനെത്തിയത്. പത്ത് ഓവറിൽ 70 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത താരം ഭേദപ്പെട്ട പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഇതോടെ ടി20 ടീമിലും താരത്തിന് അവസരം ലഭിച്ചു. മൂന്ന് മത്സരങ്ങളിലും പ്ലേയിങ് ഇലവനിലുൾപ്പെട്ട താരം ആറ് വിക്കറ്റും സ്വന്തമാക്കി.
Also Read: ജാഡ കാണിക്കുന്നത് കണ്ടില്ലേ? ഒന്നു കൊടുക്കട്ടെ; സഞ്ജുവിന്റെ മാസ് ഡയലോഗ്, പിന്നാലെ സിക്സ് - വീഡിയോ
ടെസ്റ്റിലും മികച്ച പ്രകടനമാണ് നടരാജൻ പുറത്തെടുത്തത്. അരങ്ങേറ്റക്കാരൻ നടരാജൻ നൽകിയ ബ്രേക്ക് ത്രൂവാണ് കൂറ്റൻ സ്കോറിലേക്ക് മുന്നേറുകയായിരുന്ന ഓസ്ട്രേലിയയ്ക്ക് കടിഞ്ഞാണിട്ടത്. 20 ഓവറിൽ 63 റൺസ് വഴങ്ങിയ താരം ആദ്യ ദിനം രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യു വെയ്ഡ് ലബുഷെയ്ൻ സഖ്യം ഇന്ത്യൻ ബോളർമാർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഇരുവരെയും നടരാജനാണ് കൂടാരം കയറ്റിയത്.
The stuff dreams are made of. A perfect treble for @Natarajan_91 as he is presented with #TeamIndia's Test No. 300. It can't get any better! Natu is now an all-format player. #AUSvINDpic.twitter.com/cLYVBMGfFM
— BCCI (@BCCI) January 14, 2021
സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഇരുവരെയും പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത് നടരാജനായിരുന്നു. 45 റൺസെടുത്ത വെയ്ഡിനെ നടരാജൻ ഠാക്കൂറിന്റെ കൈകളിലേക്കും 108 റൺസെടുത്ത ലബുഷെയ്നിനെ പന്തിന്റെ കൈകളിലേക്കും എത്തിക്കുകയായിരുന്നു.
Also Read: ഞെട്ടിച്ച് അസ്ഹറുദ്ദീൻ; ഐപിഎൽ ലേലത്തിലേക്ക്, കെസിഎയുടെ 1.37 ലക്ഷം രൂപ പാരിതോഷികം
പരുക്കിന്റെ കെണിയിലാണ് ടീം ഇന്ത്യ. ഇതുവരെ മികച്ച പ്രകടനം നടത്തിയ ആർ.അശ്വിൻ, ജസ്‌പ്രീത് ബുംറ എന്നിവർ നാലാം ടെസ്റ്റിൽ കളിക്കുന്നില്ല. അശ്വിന് പകരം വാഷിങ്‌ടൺ സുന്ദർ ടീമിൽ ഇടം നേടി. ഷാർദുൽ താക്കൂറും ടി.നടരാജനും പേസ് നിരയിലേക്കും എത്തി. ഹനുമ വിഹാരിക്ക് പകരം മായങ്ക് അഗർവാൾ ബാറ്റിങ് നിരയിൽ ഇടം പിടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.