scorecardresearch

Ajinkya Rahane: "പണത്തിന്റെ വില നന്നായി അറിയാം; അമ്മ ബേബിസിറ്റർ ആയിരുന്നു"

എട്ടാം വയസ് മുതൽ ഞാൻ ഒറ്റയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങി. കാരണം അച്ഛനും അമ്മയും ജോലിക്ക് പോയാൽ മാത്രമായിരുന്നു പട്ടിണിയില്ലാതെ ഞങ്ങൾക്ക് കഴിയാൻ സാധിച്ചിരുന്നത്

എട്ടാം വയസ് മുതൽ ഞാൻ ഒറ്റയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങി. കാരണം അച്ഛനും അമ്മയും ജോലിക്ക് പോയാൽ മാത്രമായിരുന്നു പട്ടിണിയില്ലാതെ ഞങ്ങൾക്ക് കഴിയാൻ സാധിച്ചിരുന്നത്

author-image
Sports Desk
New Update
ajinkya rahane

അജിങ്ക്യാ രഹാനെ: (ഫയൽ ഫോട്ടോ)

"ഡോംബിവ്ലിയിൽ നിന്നാണ് ഞാൻ വരുന്നത്. ട്രെയിൻ യാത്രയായിരുന്നു എനിക്ക് ഏറെ പ്രയാസമായിരുന്നത്. എട്ടാം വയസ് മുതൽ തന്നെ ഒറ്റയ്ക്കാണ് ഞാൻ യാത്ര ചെയ്തിരുന്നു. അച്ഛന് ജോലിക്ക് പോകാതിരിക്കാനാവില്ല. അച്ഛന്റെ വേതനം കൊണ്ട് ജീവിക്കാനാവില്ല എന്ന് വന്നതോടെ അമ്മ പണം കണ്ടെത്താൻ കുട്ടികളെ നോക്കാൻ വീടുകളിൽ പോയിരുന്നു. വന്ന വഴി മറക്കാൻ എനിക്കാവില്ല," ദ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ  ഇന്ത്യൻ ബാറ്റർ അജിങ്ക്യ രഹാനെ ഹൃദയം തുറന്ന് പറയുന്നത് ഇങ്ങനെ.

Advertisment

"ലോവർ മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. മുൻപിൽ വെല്ലുവിളിയായി എത്തിയ പ്രതിസന്ധികൾ ഇന്നും എന്റെ മനസിലുണ്ട്. അതിപ്പോഴും മനസിലുള്ളത് കൊണ്ടാണ് ഞാൻ ഇപ്പോഴും വിനീതനായി നിൽക്കുന്നത്. ഈ പണവും പ്രശസ്തിയുമെല്ലാം ലഭിച്ചത് ഈ കളിയിലേക്ക് എത്തിയത് കൊണ്ട് മാത്രമാണ്," രഹാനെ പറഞ്ഞു. 

കഴിവുണ്ടായിട്ടും പണത്തിൽ മയങ്ങി ഒന്നുമല്ലാതായി പോയവരുണ്ട്

ക്രിക്കറ്റിലൂടെ പണം കൈ നിറഞ്ഞ് എത്തുമ്പോൾ യുവ താരങ്ങൾ തെറ്റായ വഴിയിലൂടെ സഞ്ചരിച്ചേക്കാം. തന്റെ മുൻപിലൂടെ കളിക്കാർ ഇങ്ങനെ ജീവിക്കുന്നത് കണ്ടാൽ അവരോട് സംസാരിച്ച് വന്ന വഴി മറക്കരുത് എന്ന് ഓർമിപ്പിക്കാറുണ്ട് എന്നും ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റായിരുന്ന താരം പറയുന്നു. 

"ആരുടേയും പേഴ്സണൽ സ്പേസിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഞാൻ എന്തെങ്കിലും അവരോട് പറയേണ്ടതുണ്ട് എങ്കിൽ ഞാൻ അത് പറയും. കഴിവുള്ള കളിക്കാർ തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് മോശം സുഹൃത്തുക്കളുടെ വലയിൽപ്പെട്ട് ഒന്നുമല്ലാതെയായി മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. എത്ര പണം ലഭിച്ചാലും പ്രശസ്തിയിലേക്ക് എത്തിയാലും വന്ന വഴി ആരും മറക്കരുത്," രഹാനെയുടെ വാക്കുകൾ ഇങ്ങനെ. 

Advertisment

മികച്ച പ്രകടനം നടത്തി പണം സമ്പാദിക്കുന്ന സമയം ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ടാവും. എന്നാൽ കാര്യങ്ങൾ മോശമാവുമ്പോൾ ഇവരാരും ഒപ്പമുണ്ടാവില്ല. യഥാർഥ സുഹൃത്തുക്കൾ ആരെല്ലാം എന്ന് തിരിച്ചറിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ് എന്നും രഹാനെ പറഞ്ഞു. 

എന്റെ ആദ്യ കാർ കണ്ട് പലരും നെറ്റിചുളിച്ചു

എന്റെ കുടുംബം പിന്തുടരുന്ന മൂല്യങ്ങൾ എന്തെന്ന് ഞാൻ പറയാം. അവർ ഒരിക്കലും പണം ചിലവാക്കരുത് എന്ന് പറയില്ല. എന്നാൽ ആവശ്യം ഉണ്ടെങ്കിൽ മാത്രം ചിലവാക്കണം എന്ന് പറയും. ഞാൻ ആദ്യമായി ഒരു കാർ സ്വന്തമാക്കുന്നത് വളരെ വൈകിയാണ്. നിലേഷ് കുൽക്കർണി, പ്രവീൺ താംബേ എന്നിവരോട് ലിഫ്റ്റ് ചോദിക്കുകയാണ് ഞാൻ അതുവരെ ചെയ്തിരുന്നത്. 

ഇന്ത്യൻ ടീമിൽ എത്തിയ സമയം ഞാൻ ഒരു സെക്കൻഡ് ഹാൻഡ് വാഗൻ ആർ കാർ വാങ്ങി. ബുദ്ധിപരമായ പണം നിക്ഷേപിക്കാനാണ് ഞാൻ ആഗ്രഹികുന്നത്. രണ്ട് വർഷത്തിന് ശേഷം ഞാൻ ഒരു ഹോണ്ട സിറ്റി കാർ വാങ്ങി," രഹാനെ പറഞ്ഞു. 

ഇന്ത്യയുടെ രക്ഷകനായത് പലവട്ടം

85 ടെസ്റ്റുകളാണ് രഹാനെ ഇന്ത്യക്കായി കളിച്ചത്. നേടിയത് 5077 റൺസ്. 38 ആണ് ടെസ്റ്റിൽ രഹാനെയുടെ ബാറ്റിങ് ശരാശരി. 12 ശതകവും 26 അർധ ശതകവും ടെസ്റ്റിൽ നിന്ന് രഹാനെ നേടി. 2011ൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച രഹാനെ 90 മത്സരങ്ങളാണ് കളിച്ചത്. നേടിയത് 2862 റൺസ്. 111 ആണ് ഏകദിനത്തിലെ രഹാനെയുടെ ഉയർന്ന സ്കോർ. മൂന്ന് വട്ടമാണ് ഏകദിനത്തിൽ രഹാനെ അർധ ശതകം കണ്ടെത്തിയത്. 

ഇന്ത്യക്കായി 20 ട്വന്റി20 മത്സരവും രഹാനെ കളിച്ചിട്ടുണ്ട്. അവസാനം ട്വന്റി20 കളിച്ചത് 2016ൽ. 375 റൺസ് ആണ് 20 ഇന്നിങ്സിൽ നിന്ന് സ്കോർ ചെയ്തത്. 61 ആണ് ഉയർന്ന സ്കോർ. ഐപിഎല്ലിലേക്ക് വരുമ്പോൾ 171 ഇന്നിങ്സിൽ നിന്ന് 4642 റൺസ് രഹാനെ കണ്ടെത്തി. രണ്ട് അർധ ശതകവും 30 അർധശതകവും ഐപിഎല്ലിൽ രഹാനെയുടെ അക്കൌണ്ടിലുണ്ട്. 105 ആണ് ഉയർന്ന സ്കോർ. 

Read More

Indian Cricket Team Ajinkya Rahane indian cricket Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: