/indian-express-malayalam/media/media_files/E8OEGC83XAZsnLdMMq2h.jpg)
ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ (ഫയൽ ചിത്രം)
മുംബൈ: ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ പൂർണ്ണമായും മങ്ങിയ മുംബൈ ഇന്ത്യൻസ് ടീമിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ സീനിയർ താരങ്ങൾ രംഗത്ത്. ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴിയിൽ നിൽക്കുന്ന ടീമിന് കൂടുതൽ തലവേദന നൽകുന്ന വിവരങ്ങളാണ് മുംബൈ ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. ആകെ 10 ടീമുകളുള്ള ടൂർണമെന്റിൽ 9-ാം സ്ഥാനത്തേക്ക് മുംബൈ പിന്തള്ളപ്പെട്ടതോടെ ഹാർദിക്കിന്റെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള ടീമിന്റെ പ്രകടനമാണ് സീനിയർ താരങ്ങൾ ചോദ്യം ചെയ്യുന്നത്.
മുംബൈയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ നീക്കം ചെയ്യാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനം തുടക്കം മുതൽ തന്നെ വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ആദ്യ മത്സരങ്ങളിൽ തന്നെ ഹാർദിക്കിനെതിരായ ആരാധക രോഷത്തിനും പല ഗാലറികളും സാക്ഷിയായി. അങ്ങനെ തുടക്കം തന്നെ കല്ലുകടിയോട് കൂടി ആരംഭിച്ച മുംബൈയുടെ ഈ ഐപിഎൽ സീസണിലെ പരാജയത്തിന് ഹാർദിക്കിന്റെ നേതൃത്വ ശൈലിയാണ് കാരണമെന്ന് എംഐയുടെ പ്രധാന കളിക്കാർ അടുത്തിടെ കോച്ചിംഗ് സ്റ്റാഫിനെ അറിയിച്ചതായാണ് വിവരം.
ഇതൊരു നേതൃത്വ പ്രതിസന്ധിയായിരുന്നില്ല, എന്നാൽ കഴിഞ്ഞ 10 വർഷമായി രോഹിതിന്റെ ക്യാപ്റ്റൻസിയിൽ മുന്നോട്ട് പോയിരുന്ന ടീം ഇപ്പോഴും നായകന്റെ മാറ്റവുമായി പൊരുത്തപ്പെട്ടുവരുന്നതേ ഉള്ളൂ എന്നതിന്റെ സൂചനയാണിതെന്ന് ഏരു ടീം ഒഫീഷ്യൽ പറഞ്ഞു. “നേതൃത്വ മാറ്റം കാണുന്ന ഒരു ടീമിനെ അലട്ടിയേക്കാവുന്ന പ്രശ്‌നങ്ങളാണ് ഇതൊക്കെ. സ്‌പോർട്‌സിൽ ഇത് എല്ലായ്‌പ്പോഴും സംഭവിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഒരു മത്സരത്തിന് ശേഷം കളിക്കാരും കോച്ചിംഗ് സ്റ്റാഫുമായി ടീമിന്റെ പോരായ്മകൾ ചർച്ച ചെയ്തതായാണ് വിവരം. ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരും ഈ ചർച്ചയിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുകയും ടീം നന്നായി പ്രവർത്തിക്കാത്തതിന്റെ കാരണങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ മത്സരത്തിന് ശേഷമുള്ള തന്റെ പ്രതികരണത്തിൽ "മാച്ച് അവബോധം" ഇല്ലാത്തതിന് ടീമിന്റെ ടോപ് സ്‌കോറർ തിലക് വർമ്മയ്‌ക്കെതിരെ വിരൽ ചൂണ്ടിക്കൊണ്ട് ഹാർദിക്ക് നടത്തിയ പരാമർശത്തെ തുടർന്നാണ് ഇപ്പോഴത്തെ ടീമിനുള്ളിലെ പടയൊരുക്കമെന്നാണ് വിവരം. “അക്സർ പട്ടേൽ ലെഫ്റ്റ് ഹാൻഡ് ബാറ്ററായ തിലകിന് പന്തെറിയുമ്പോൾ, അദ്ദേഹത്തിന് പിന്നാലെ പോകുന്നതാണ് മികച്ച ഓപ്ഷൻ,” ഹാർദിക് പറഞ്ഞു. “ഞങ്ങൾക്ക് നഷ്‌ടമായ ഒരു ചെറിയ ഗെയിം അവബോധം മാത്രമാണിത്. ദിവസാവസാനം, അത് ഞങ്ങൾക്ക് ഗെയിമിനെ നഷ്ടപ്പെടുത്തി.
ഈ സീസണിൽ എംഐയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് നേരത്തേ തന്നെ വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു.നൽകി. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് അടക്കമുള്ളവർ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. “മുംബൈ ഡ്രസ്സിംഗ് റൂമിനുള്ളിൽ തന്നെ വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെന്നും അവിടെ കാര്യങ്ങൾ അത്ര നന്നായി പോകുന്നില്ലെന്നും ഞാൻ കരുതുന്നു. അവർ ഒരുമിച്ച് കളിക്കുന്നുണ്ടെങ്കിലും ഒരു ടീമായി കളിക്കുന്നില്ല, ”ക്ലാർക്ക് പറഞ്ഞു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ 'ആവേശം' കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.