scorecardresearch

14 പോയിന്റ്; രണ്ട് കളി മാത്രം മുൻപിൽ; മുംബൈക്ക് എങ്ങനെ പ്ലേഓഫിലെത്താം?

Mumbai Indians IPL 2025 Playoff Scenarios: ആറ് തുടർ ജയങ്ങളുമായി മുന്നേറിയിരുന്ന മുംബൈയുടെ വിജയ തേരോട്ടത്തിന് മഴയും ഗുജറാത്തും ചേർന്ന് തടയിട്ടു

Mumbai Indians IPL 2025 Playoff Scenarios: ആറ് തുടർ ജയങ്ങളുമായി മുന്നേറിയിരുന്ന മുംബൈയുടെ വിജയ തേരോട്ടത്തിന് മഴയും ഗുജറാത്തും ചേർന്ന് തടയിട്ടു

author-image
Sports Desk
New Update
Mumbai Indians Players Against Gujarat Titans Match

Mumbai Indians Players Against Gujarat Titans Match, Photograph: (Mumbai Indians, Instagram)

Mumbai Indians IPL 2025 Playoff Scenarios: മഴ വില്ലനായപ്പോൾ ഡിഎൽഎസ് നിയമപ്രകാരം ഒരോവറിൽ ജയിക്കാൻ 14 റൺസ് എന്ന കണക്കാണ് ഗുജറാത്ത് ടൈറ്റൻസിന്റെ മുൻപിലേക്ക് വന്നത്.പക്ഷേ ഹർദിക് നിർണായക ഓവർ നൽകിയിട്ടും ദീപക് ചഹറിന് 14 റൺസ് പ്രതിരോധിക്കാനായില്ല. ഒരു ഫോറും സിക്സും വഴങ്ങിയതിനൊപ്പം നോബോളും കൂടി ദീപക് ചഹറിൽ നിന്ന് വന്നപ്പോൾ മുംബൈ ജയം കൈവിട്ടു. 

Advertisment

ബുമ്രയും ട്രെന്റ് ബോൾട്ടുമാണ് മികച്ച നിലയിൽ ചെയ്സ് ചെയ്തിരുന്ന ഗുജറാത്തിനെ സമ്മർദത്തിലാക്കി മുംബൈക്ക് അനുകൂലമായി മത്സരം തിരിച്ചത്. ഗില്ലിനെ ബുമ്ര മടക്കിയതോടെ തന്നെ മുംബൈക്ക് വിജയ പ്രതീക്ഷ വന്നിരുന്നു. പക്ഷേ ആറ് തുടർ ജയങ്ങളുമായി മുന്നേറിയിരുന്ന മുംബൈയുടെ വിജയ തേരോട്ടത്തിന് മഴയും ഗുജറാത്തും ചേർന്ന് തടയിട്ടു. ഗുജറാത്തിനെതിരായ മൂന്ന് വിക്കറ്റ് തോൽവി എങ്ങനെയാണ് മുംബൈ ഇന്ത്യൻസിന്റെ പ്ലേഓഫ് സാധ്യതകളെ ബാധിക്കുന്നത്? 

മുംബൈയുടെ തോൽവിയോടെ ഡൽഹിക്കും കൊൽക്കത്തയ്ക്കും പ്രതീക്ഷ

നിലവിൽ 12 കളിയിൽ നിന്ന് ഏഴ് ജയവും അഞ്ച് തോൽവിയുമായി പോയിന്റ് പട്ടികയിൽ 14 പോയിന്റോടെ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. ജയത്തോടെ 16 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് ഒന്നാമത് എത്തുകയും ചെയ്തു. മുംബൈയുടെ തോൽവിയോടെ ഡൽഹി ക്യാപിറ്റൽസിന്റേയും കൊൽക്കത്തയുടേയും പ്ലേഓഫ് സാധ്യത കൂടിയിട്ടുണ്ട്. 

ഇനി പഞ്ചാബ് കിങ്സിനും ഡൽഹി ക്യാപിറ്റൽസിനും എതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾ. ഇതിൽ രണ്ടിലും ജയിച്ചാൽ മുംബൈയുടെ പോയിന്റ് 18ലേക്ക് എത്തും. 18 പോയിന്റിനൊപ്പം ടോപ് ആറ് ടീമിലെ മികച്ച നെറ്റ്റൺറേറ്റ് മുംബൈയുടേതാണ് എന്നത് മുംബൈയെ ടോപ് നാലിൽ ഫിനിഷ് ചെയ്യാൻ സഹായിക്കും. 

Advertisment

എന്നാൽ ഐപിഎൽ പ്ലേഓഫ് സ്പോട്ട് ലക്ഷ്യംവയ്ക്കുന്ന രണ്ട് ടീമുകൾക്കെതിരെയാണ് മുംബൈയുടെ അവസാന രണ്ട് മത്സരങ്ങൾ എന്നതാണ് ഹർദിക്കിനും കൂട്ടർക്കും വെല്ലുവിളിയാവുന്നത്. മുംബൈ ഇന്ത്യൻസ് 12 മത്സരങ്ങൾ കളിച്ച് കഴിഞ്ഞപ്പോൾ മുംബൈയുടെ അവസാന രണ്ട് എതിരാളികളും 11 മത്സരങ്ങൾ വീതമാണ് കളിച്ച് നിൽക്കുന്നത്. മുംബൈയേക്കാൾ ഒരു മത്സരം അധികം കളിക്കാൻ അവർക്കുണ്ട് എന്നത് ഇരുടീമിനും ആശ്വാസമാണ്. 

മുംബൈ ഇന്ത്യൻസിന്റെ ഇനിയുള്ള ഷെഡ്യൂൾ

മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ്-ധംശാല-മെയ് 11
മുംബൈ ഇന്ത്യൻസ്- ഡൽഹി ക്യാപിറ്റൽസ്-വങ്കഡെ-മെയ് 15

എത്ര പോയിന്റ് വരെ മുംബൈക്ക് നേടാം

രണ്ട് മത്സരങ്ങളും ജയിച്ചാൽ 18 പോയിന്റ് ആണ് മുംബൈക്ക് കണ്ടെത്താനാവുന്നത്. ഗുജറാത്ത്,ബെംഗളൂരു, പഞ്ചാബ് ടീമുകൾക്ക് 20 പോയിന്റോ അതിന് മുകളിലോ കണ്ടെത്താനുള്ള സാധ്യത ഉണ്ട്. മുംബൈയുടെ എതിരാളികളായ ഡൽഹി ക്യാപിറ്റൽസിന് അടുത്ത മൂന്ന് മത്സരവും ജയിച്ചാൽ കണ്ടെത്താനാവുന്നത് 19 പോയിന്റ് ആണ്. പഞ്ചാബിന് അടുത്ത മൂന്ന് കളിയും ജയിച്ചാൽ 21 പോയിന്റിലേക്കും എത്താനാവും. 

Read More

Mumbai Indians Hardik Pandya Rohit Sharma Gujarat Titans IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: