/indian-express-malayalam/media/media_files/2025/04/15/6Xtu5jfY3zW4d6y0lFxL.jpg)
MS Dhoni Run Out Against LSG Photograph: (Screengrab)
MS Dhoni IPL 2025 Chennai Super Kings: അഞ്ച് തുടർ തോൽവികൾക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സ് ജയം നേടിയപ്പോൾ കയ്യടിയെല്ലാം ക്യാപ്റ്റൻ എംഎസ് ധോണിക്കാണ്. അവസാന ഓവറുകളിൽ 200ന് മുകളിൽ സ്ട്രൈക്ക്റേറ്റ് നിലനിർത്തിയുള്ള ബാറ്റിങ്. ആയുഷ് ബദോനിയെ പുറത്താക്കിയ സ്റ്റംപിങ്. പിന്നെ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച് അബ്ദുൽ സമദിനെ പുറത്താക്കിയ ധോണിയുടെ റൺഔട്ട്. എന്നാൽ അബ്ദുൽ സമദിനെ പുറത്താക്കിയ ആ ധോണി മാജിക് കണ്ട് എല്ലാവരും വിസ്മയിച്ച് നിൽക്കുമ്പോൾ അത് യാദൃശ്ചികമായി സംഭവിച്ച ഒന്ന് മാത്രമാണ് എന്നാണ് ഇന്ത്യൻ മുൻ താരം റോബിൻ ഉത്തപ്പ പറയുന്നത്.
11 പന്തിൽ നിന്ന് രണ്ട് സിക്സ് ഉൾപ്പെടെ 20 റൺസുമായി തകർത്തടിച്ച് നിൽക്കുമ്പോഴാണ് അബ്ദുൽ സമദിനെ അണ്ടർ ആം ത്രോയിലൂടെ ധോണി റൺഔട്ടാക്കിയത്. അനായാസം നോൺസ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഉയർത്തി എറിഞ്ഞ് പന്ത് സ്റ്റംപിൽ കൊള്ളിച്ച ധോണി മാജിക്കിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
അബ്ദുൽ സമദും ലക്നൗ നായകൻ ഋഷഭ് പന്തുമായിരുന്നു ഈ സമയം ക്രീസിൽ. മതീഷ പതിരാന എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തിൽ ഋഷഭ് പന്ത് സിംഗിൾ എടുത്തു. രണ്ടാം പന്ത് വൈഡായി. എന്നാൽ പന്ത് ധോണിക്ക് കയ്യിലൊതുക്കാനായില്ല. ഇതോടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്നിരുന്ന ഋഷഭ് പന്ത് സിംഗിളിനായി ഓടി. അബ്ദുൽ സമദ് ഒന്ന് നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്കും ഓടി. തന്റെ ഇടത്തേക്ക് പോയ പന്ത് ഓടിയെടുത്ത ധോണി, സമദ് ക്രീസിലെത്തിയിട്ടില്ലെന്നത് കണ്ട് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിലേക്ക് ഉയർത്തിയെറിഞ്ഞു. ഏവരേയും ഞെട്ടിച്ച് പന്ത് സ്റ്റംപ് ഇളക്കി.
എന്നാൽ ഈ റൺഔട്ടിന് പിന്നിൽ ധോണിയുടെ മികവല്ല, യാദൃശ്ചികമായി സംഭവിച്ച ഒന്ന് എന്നാണ് റോബിൻ ഉത്തപ്പ പറയുന്നത്. "ഞാൻ വിക്കറ്റ് കീപ്പറായി ഗ്ലൗസ് അണിഞ്ഞിട്ടുണ്ട്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്ന് എനിക്ക് അറിയാം," സ്റ്റാർ സ്പോർട്സിലെ കമന്ററി ബോക്സിലിരുന്ന് റോബിൻ ഉത്തപ്പ പറഞ്ഞു. അതുപോലെ റൺഔട്ട് കണക്കുകൂട്ടലുകൾ നടത്തി ഒന്നും ചെയ്യാൻ സാധിക്കുന്നതല്ലെന്നാണ് ഉത്തപ്പ അഭിപ്രായപ്പെടുന്നത്.
Is there anything that dhoni can't do. Well no look run out is the one 😎😎#CSK#Dhoni#IPL#Cricketpic.twitter.com/TduQBI5CLW
— The Tax Payer (@shakhtotaku) April 14, 2025
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.