/indian-express-malayalam/media/media_files/qo7rBviZiLi2Z4kBBpGu.jpg)
ധോണി നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് ആശങ്ക സമ്മാനിച്ചിരുന്നു
ചെന്നൈ: ഐപിഎൽ സീസണിൽ ആദ്യമായി ബാറ്റിങ്ങിനിറങ്ങിയ ധോണിക്ക് കാലിന് പരിക്കേറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡൽഹി ക്യാപിറ്റൽസിനെതിരെ വളരെ വൈകി എട്ടാമനായി ക്രീസിലെത്തിയ താരം 16 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും മൂന്ന് സിക്സും ധോണി പറത്തിയിരുന്നു. എന്നാൽ സൂപ്പർ താരം ക്രീസിലെത്തിയത് പരിക്കേറ്റ കാലുമായാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ സീസണിന് പിന്നാലെ കാൽമുട്ടിന് പരിക്കേറ്റ ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇപ്പോഴും താരത്തിന്റെ കാൽമുട്ടിന് പരുക്കുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഡൽഹിക്കെതിരായ മത്സരത്തിന് ശേഷം ധോണി നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് ആശങ്ക സമ്മാനിച്ചിരുന്നു.
A gift for the fans he said! 🥹✨#WhistlePodu#Yellove 🦁💛 pic.twitter.com/fAIitAsPD7
— Chennai Super Kings (@ChennaiIPL) April 1, 2024
പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് എം.എസ്. ധോണി 'ഫിനിഷർ ധോണി'യായാണ് കാണികളെ രസിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ പേസർ നോർട്ടെ എറിഞ്ഞ അവസാന ഓവറിൽ രണ്ട് വീതം സിക്സും ഫോറും പറത്തി നിന്ന് ധോണി 20 റൺസ് വാരിയെങ്കിലും ടീമിന്റെ വിജയലക്ഷ്യം അകലെയായിരുന്നു. 20 റൺസിനായിരുന്നു ചെന്നൈയുടെ തോൽവി.
കളി പൂർത്തിയാകുമ്പോൾ 16 പന്തിൽ നിന്ന് 37 റൺസാണ് എം.എസ്. ധോണി അടിച്ചെടുത്തത്. സീസണിൽ കൂടുതൽ മാജിക് ധോണിയിൽ നിന്ന് പ്രതീക്ഷിക്കാമെന്ന സൂചനയാണ് 'തല' ഇന്ന് നൽകിയത്. മൂന്ന് കൂറ്റൻ സിക്സും നാല് ഫോറും ഇതിനിടയിൽ ധോണിയുടെ ബാറ്റിൽ നിന്ന് പിറന്നു. 231 ആയിരുന്നു ധോണിയുടെ സ്ട്രൈക്ക് റേറ്റ്.
The ruler of our hearts! 💛✨ #WhistlePodu#Yellove 🦁 pic.twitter.com/jTxedB9sQa
— Chennai Super Kings (@ChennaiIPL) April 1, 2024
ഐപിഎല്ലിൽ ചെന്നൈയുടെ അടുത്ത മത്സരം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്. ഏപ്രിൽ അഞ്ചിന് രാത്രി 7.30ന് ഹൈദരാബാദിലാണ് മത്സരം. ഇതിന് മുമ്പായി എം.എസ്. ധോണി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us