scorecardresearch

മികച്ച നായകനിലേക്ക് എംഎസ് ധോണി എത്തിയത് 2013ൽ: ഇർഫാൻ പഠാൻ

ക്യാപ്റ്റൻസിയുടെ ആദ്യ നാളുകളിൽ ബോളർമാരെ ധോണി നന്നായി നിയന്ത്രിച്ചിരുന്നതായി പഠാൻ

ക്യാപ്റ്റൻസിയുടെ ആദ്യ നാളുകളിൽ ബോളർമാരെ ധോണി നന്നായി നിയന്ത്രിച്ചിരുന്നതായി പഠാൻ

author-image
Sports Desk
New Update
ms dhoni, ms dhoni 2007, എംഎസ് ധോണി, ms dhoni 2013, മികച്ച നായകൻ, ms dhoni t20 world cup, ഇർഫാൻ പഠാൻ, ms dhoni icc champions trophy, ms dhoni irfan pathan, irfan pathan, cricket news

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. രണ്ട് ലോകകപ്പും ഐസിസി ചാംപ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിത്തന്ന നായകൻ. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും വർഷങ്ങളോളം നിലനിർത്താനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ 2007ൽ ഇന്ത്യയുടെ നായക കുപ്പായമണിഞ്ഞ ധോണി മികച്ച നായകനായി പരിണമിക്കുന്നത് 2013ലാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ട് എന്ന പരിപാടിയിലായിരുന്നു ധോണിയിലെ നായകന്റെ വളർച്ചയെക്കുറിച്ച് പഠാൻ വാചാലനായത്.

Advertisment

Also Read: ഹർഭജനെ വിലക്കാതിരിക്കാൻ കരഞ്ഞു യാചിച്ചു: 2008 ലെ സംഭവങ്ങൾ ഓർത്തെടുത്ത് ശ്രീശാന്ത്

ക്യാപ്റ്റൻസിയുടെ ആദ്യ നാളുകളിൽ ബോളർമാരെ ധോണി നന്നായി നിയന്ത്രിച്ചിരുന്നതായി പഠാൻ പറഞ്ഞു. എന്നാൽ 2013 ആയപ്പോൾ ധോണി ബോളർമാരെ വിശ്വാസിക്കാൻ തുടങ്ങിയെന്നും ഈ കാലഘട്ടത്തിലാണ് അദ്ദേഹം ശാന്തശീലനായ നേതാവായി പരിണമിക്കുന്നതെന്നും ഇർഫാൻ പഠാൻ പറഞ്ഞു. ഇന്ത്യ കിരീടം ചൂടിയ 2007ലെ ടി20 ലോകകപ്പിലും 2013ലെ ചാംപ്യൻസ് ട്രോഫിയിലും ധോണി നയിച്ച ടീമിന്റെ ഭാഗമായിരുന്നു പഠാൻ.

Also Read: യൂർഗൻ ക്ലോപ്പ്: ഹെവി മെറ്റലിൽ ഫുട്ബോൾ മൈതാനത്ത് സംഗീതം വിരിയിച്ച മാന്ത്രികൻ

Advertisment

"ഒരു ടീമിനെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തം നിങ്ങൾക്ക് നൽകപ്പെടുമ്പോൾ നിങ്ങൾ ആവേശഭരിതരാകും. ക്യാപ്റ്റൻസിയുടെ ആദ്യ നാളുകളിൽ വിക്കറ്റിന് പിന്നിൽ നിന്ന് ബൗളിങ് എൻഡിലേക്ക് എത്തി ബോളർമാരെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ 2013 ആയപ്പോഴേക്കും ധോണി ബോളർമാരെ കൂടുതൽ വിശ്വസിക്കാൻ തുടങ്ങി. ബോളർമാരെ സ്വയം നിയന്ത്രിക്കാൻ അനുവദിച്ചു." പഠാൻ പറഞ്ഞു.

Also Read: ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗത്തിന് തുടക്കമിട്ട ആ കിരീട നേട്ടത്തിന് ഇന്ന് ഏഴ് വയസ്

ഇന്ത്യയ്ക്ക് 2007ൽ പ്രഥമ ടി20 ലോകകപ്പും 2011ൽ 28 വർഷത്തിന് ശേഷം ഏകദിന ലോകകപ്പും 2013ൽ ചാംപ്യൻസ് ട്രോഫിയും നേടിത്തന്ന നായകനാണ് ധോണി. 2010ലും 2016ലും ഇന്ത്യ ഏഷ്യ കപ്പ് ജേതാക്കളായതും ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലായിരുന്നു. മൂന്ന് ഐസിസി ടൂർണമെന്റുകളിൽ കിരീടമുയർത്തുന്ന ഏക നായകനും ധോണിയാണ്.

Irfan Pathan Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: