scorecardresearch

നാലാമനായി മുന്നോട്ടുകയറി ധോണി; പക്ഷേ സംഭവിച്ചത് ഇതാണ്

മത്സരത്തിൽ തകർപ്പനൊരു ക്യാച്ചിനുള്ള ശ്രമവും ധോണി നടത്തി. മത്സരത്തിന്റെ 18ാം ഓവറിൽ മുസ്തഫിസൂർ റഹ്മാന്റെ പന്ത് റസ്സലിന്റെ ബാറ്റിൽ എഡ്ജായി. വിക്കറ്റ് കീപ്പർ ധോണി വലതുവശത്തേക്ക് ചാടി പന്ത് കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

മത്സരത്തിൽ തകർപ്പനൊരു ക്യാച്ചിനുള്ള ശ്രമവും ധോണി നടത്തി. മത്സരത്തിന്റെ 18ാം ഓവറിൽ മുസ്തഫിസൂർ റഹ്മാന്റെ പന്ത് റസ്സലിന്റെ ബാറ്റിൽ എഡ്ജായി. വിക്കറ്റ് കീപ്പർ ധോണി വലതുവശത്തേക്ക് ചാടി പന്ത് കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

author-image
Sports Desk
New Update
IPL 2024, MS Dhoni

ധോണി ബാറ്റിങ്ങിൽ മുന്നോട്ടേക്ക് വരണമെന്നത് ആരാധകർ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ് (Photo: Saikat Das / Sportzpics for IPL)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ നാലാമനായി ക്രീസിലെത്തി ഞെട്ടിച്ച് മഹേന്ദ്ര സിങ് ധോണി. ധോണി ബാറ്റിങ്ങിൽ മുന്നോട്ടേക്ക് വരണമെന്നത് ആരാധകർ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്.

Advertisment

എന്നാൽ മൂന്ന് പന്ത് നേരിട്ട ധോണി ഒരു റൺസ് മാത്രമാണ് നേടിയത്. ധോണി ബാറ്റ് ചെയ്യാനെത്തുമ്പോൾ ചെന്നൈയ്ക്ക് ജയിക്കാൻ രണ്ട് റൺസ് മാത്രം മതിയായിരുന്നു.

രണ്ട് പന്തുകൾ ഡിഫൻസീവ് രീതിയിൽ കളിച്ച ധോണി റൺസിനായി ഓടിയില്ല. മൂന്നാമത്തെ പന്തിലാണ് ധോണി ഒരു സിംഗിൾ ഓടിയെടുത്തത്. വിജയ റൺ നേടിയത് ചെന്നൈയുടെ നായകൻ റുതുരാജ് ഗെയ്ക്ക്വാദാണ്. 58 പന്തിൽ 67 റൺസ് നേടിയ റുതുരാജാണ് ചെന്നൈയുടെ ടോപ് സ്കോറർ.

Advertisment

MS Dhoni | CSK

മത്സരത്തിൽ തകർപ്പനൊരു ക്യാച്ചിനുള്ള ശ്രമവും ധോണി നടത്തി. മത്സരത്തിന്റെ 18ാം ഓവറിൽ മുസ്തഫിസൂർ റഹ്മാന്റെ പന്ത് റസ്സലിന്റെ ബാറ്റിൽ എഡ്ജായി. വിക്കറ്റ് കീപ്പർ ധോണി വലതുവശത്തേയ്ക്ക് ചാടി പന്ത് കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എങ്കിലും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ധോണിയെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.

മികച്ചൊരു ശ്രമമാണ് ധോണി നടത്തിയത്. ധോണി കൈവിട്ട ക്യാച്ച് കൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ​യാതൊരു ​ഗുണവും ഉണ്ടായില്ല. ആന്ദ്രെ റസ്സൽ 10 പന്തിൽ 10 റൺസ് മാത്രമാണ് നേടിയത്. കൊൽക്കത്തയ്ക്ക് ആകെ നേടാനായത് 137 റൺസും.

Read More

IPL 2024 Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: