scorecardresearch

MS Dhoni IPL 2025: ധോണി ടീമിന് ബാധ്യതയല്ലേ? എന്നിട്ടും നിലനിർത്തുന്നത് പിആർ സ്റ്റണ്ട്?

MS Dhoni IPL 2025 Chennai Super Kings: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ചെന്നൈ തോൽവി ഉറപ്പിച്ചതിന് ശേഷം ധോണി ഏതാനും ബൗണ്ടറികൾ കണ്ടെത്തി ആർസിബിയുടെ വിജയ മാർജിൻ കുറയ്ക്കാൻ ശ്രമിച്ചു

MS Dhoni IPL 2025 Chennai Super Kings: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ചെന്നൈ തോൽവി ഉറപ്പിച്ചതിന് ശേഷം ധോണി ഏതാനും ബൗണ്ടറികൾ കണ്ടെത്തി ആർസിബിയുടെ വിജയ മാർജിൻ കുറയ്ക്കാൻ ശ്രമിച്ചു

author-image
Anjaly Suresh
New Update
MS Dhoni | injured

MS Dhoni (File Photo)

MS Dhoni Chennai Super Kings IPL 2025: ചെപ്പോക്കിൽ 17 വർഷത്തിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ജയം. ചെപ്പോക്കിൽ റൺ മാർജിനിൽ ചെന്നൈ സൂപ്പർ കിങ്സ് ഒരു ടീമിനെതിരെ വഴങ്ങുന്ന ഏറ്റവും വലിയ തോൽവി. ഇങ്ങനെ ആർസിബി-സിഎസ്കെ പോരാട്ടത്തിന് പ്രത്യേകതൾ ഏറെ ഉണ്ടെങ്കിലും ചർച്ചകൾ ചൂടുപിടിക്കുന്നത് എംഎസ് ധോണിയെ ചൂണ്ടിയാണ്. എംഎസ് ധോണിയുടെ ബാറ്റിങ് പൊസിഷനെ ചൂണ്ടിയാണ്. 

Advertisment

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ഒൻപതാമതായാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. രവീന്ദ്ര ജഡേജയും അശ്വിനും ബാറ്റിങ്ങിന് ഇറങ്ങിയതിന് ശേഷമാണ് ധോണി കളിക്കാൻ ഇറങ്ങിയത്. ഇതോടെ ധോണിയുടെ നീക്കത്തെ ചോദ്യം ചെയ്ത് വിമർശങ്ങൾ ശക്തമാണ്. ധോണി ടീമിന് ബാധ്യതയാവുന്നു എന്ന് ഇവിടെ വ്യക്തമാകുന്നതായാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. 

അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്യാൻ തയ്യാറല്ലാത്ത കളിക്കാരനെ എന്തിനാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് എന്ന ചോദ്യമാണ് ശക്തമാവുന്നത്. ആർസിബിക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയിക്കാൻ സാധിക്കില്ല എന്ന് ഉറപ്പായതിന് ശേഷമാണ് ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.

Advertisment

16 പന്തിൽ നിന്ന് 30 റൺസ് ആണ് മത്സരത്തിൽ ധോണി നേടിയത്. ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ കൂട്ടാനും ബ്രാൻഡിങ് മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ട് ധോണിയെ ടീമിൽ നിലനിർത്തുകയാണ് എന്ന ആരോപണങ്ങളും ഉയരുന്നു. 

രണ്ട് സന്ദർഭങ്ങളിലാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങുന്നത് എന്നാണ് താരത്തെ ട്രോളിക്കൊണ്ട് ആരാധകർ പറയുന്നത്. "ഒന്ന് ചെന്നൈ സൂപ്പർ കിങ്സ് വിജയം ഉറപ്പിച്ചിരിക്കുന്ന സമയത്ത്. രണ്ടാമത്തേത് ചെന്നൈ തോൽവി ഉറപ്പിച്ചിരിക്കുന്ന സമയത്ത്.." ഒൻപതാമത് ധോണി ബാറ്റിങ്ങിന് ഇറങ്ങിയ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ക്രിക്കറ്റ് വിദഗ്ധരിൽ ഭൂരിഭാഗവും പറയുന്നത്. 

Read More

Royal Challengers Bangalore IPL 2025 Chennai Super Kings Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: