scorecardresearch

ബ്ലാസ്റ്റേഴ്സിനെതിരെ സഹൽ കളിക്കും; ഇന്ന് ഇന്ത്യന്‍ 'എല്‍ ക്ലാസികോ' പോരാട്ടം, മത്സരം എവിടെ കാണാം

കേരള ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർക്കാൻ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചിയിലെത്തുമ്പോൾ, തന്റെ പഴയ തട്ടകത്തിൽ ഇതാദ്യമായി എതിരാളിയായി സഹൽ അബ്ദുൾ സമദ് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്

കേരള ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർക്കാൻ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചിയിലെത്തുമ്പോൾ, തന്റെ പഴയ തട്ടകത്തിൽ ഇതാദ്യമായി എതിരാളിയായി സഹൽ അബ്ദുൾ സമദ് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്

author-image
Sports Desk
New Update
Mohun Bagan vs Kerala Blasters FC live Streaming

തന്റെ പഴയ തട്ടകത്തിൽ ഇതാദ്യമായി എതിരാളിയായി സഹൽ അബ്ദുൾ സമദ് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് (ഫൊട്ടോ: X/ Kerala Blasters FC)

കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പുൽമൈതാനങ്ങളെ തീപിടിപ്പിക്കാൻ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഇന്ത്യന്‍ 'എല്‍ ക്ലാസികോ' പോരാട്ടം. കേരള ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർക്കാൻ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചിയിലെത്തുമ്പോൾ, തന്റെ പഴയ തട്ടകത്തിൽ ഇതാദ്യമായി എതിരാളിയായി സഹൽ അബ്ദുൾ സമദ് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കലൂരിൽ രാത്രി 7.30നാണ് മത്സരം.

Advertisment

നിലവിലെ ചാമ്പ്യന്മാരും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരുമായ മോഹന്‍ ബഗാനെതിരെ അഭിമാനപോരാട്ടത്തിന് ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലില്ല. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയ പരാജയ ഭാരത്തില്‍ നിന്ന് കരകയറുന്നതിലുപരി ബ്ലാസ്റ്റേഴ്സിന് സ്വന്തം കാണികൾക്ക് മുന്നിൽ ഇന്ന് പ്ലേ ഓഫ് ഉറപ്പിക്കേണ്ടതുണ്ട്.

“ഇത് എളുപ്പമുള്ള കളിയല്ല, കാരണം ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബഗാൻ. അവർക്കെതിരെ ഞങ്ങൾ വിജയിച്ചു എന്നത് ശരിയാണ്. എന്നാൽ അന്ന് കൊൽക്കത്തയിൽ മറ്റൊരു ഊർജ്ജമായിരുന്നു. ഇപ്പോൾ സാഹചര്യം വ്യത്യസ്തമാണ്. കാരണം അവർ പുതിയ കോച്ചിങ് സ്റ്റാഫും വ്യത്യസ്തമായ സമീപനവും ഉപയോഗിച്ച് ഊർജ്ജം മാറ്റി,” ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് ചൊവ്വാഴ്ച പറഞ്ഞു.

Advertisment

മോഹന്‍ ബഗാനെതിരെ വിജയം സ്വന്തമാക്കിയാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് സെമി ഫൈനലിലെത്തും. മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ പ്ലേ ഓഫില്‍ പരസ്പരം ഏറ്റുമുട്ടി സെമി യോഗ്യത നേടണം.

17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി പട്ടികയില്‍ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്ന് വിജയിച്ചാല്‍ ബാക്കി മത്സരങ്ങളില്‍ തോറ്റാലും ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ആറില്‍ ഫിനിഷ് ചെയ്യാം. ബ്ലാസ്റ്റേഴ്സ് മുൻ ക്യാപ്ടൻ അഡ്രിയാൻ ലൂണ വെള്ളിയാഴ്ച ടീമിനൊപ്പം പരിശീലനം തുടങ്ങും. അതേസമയം ഈ സീസണിൽ താരം കളിക്കുമോയെന്ന് ഉറപ്പില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് vs മോഹൻ ബഗാൻ സൂപ്പർ ജയന്റ് മത്സരം എവിടെ കാണണം?

ഐഎസ്എൽ സീസൺ 10ൽ കേരള ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാൻ സൂപ്പർ ജയൻ്റും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം സ്‌പോർട്‌സ് 18 എസ്‌ഡി, എച്ച്‌ഡി ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇത് ജിയോ സിനിമയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

Read More

Kerala Blasters Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: