/indian-express-malayalam/media/media_files/2024/12/26/366Om4C4RKrT0msx5rHq.jpg)
Virat Kohli with Mohammed Siraj: (Screenshot)
Mohammed Siraj 5th Test: "എനിക്ക് ബുമ്രയിൽ മാത്രമാണ് വിശ്വാസം. കാരണം ഗെയിം ചെയിഞ്ചറാണ് അദ്ദേഹം," 2024 ട്വന്റി20 ലോകകപ്പ് ജയത്തിന് പിന്നാലെ മുഹമ്മദ് സിറാജ് പറഞ്ഞ വാക്കുകളാണ് ഇത്. അന്ന് ഇതിന്റെ പേരിൽ സിറാജിനെതിരെ ട്രോളുകൾ ഉയർന്നു. സിറാജിന്റെ ഇംഗ്ലീഷിനെ പരിഹസിച്ചതിനേക്കാൾ കൂടുതൽ സ്വയം വിശ്വാസമില്ല എന്ന് സിറാജ് പറഞ്ഞതാണ് എല്ലാവരും ആയുധമാക്കിയത്. 13 മാസം പിന്നിട്ടിരിക്കുന്നു. അന്ന് ബുമ്രയെ കുറിച്ച് സിറാജ് പറഞ്ഞ വാക്കുകൾ ഇന്ന് സിറാജിനെ ചൂണ്ടി നമുക്ക് പറയാം...സിറാജ്, ദ് ഗെയിം ചെയിഞ്ചർ!
തന്നിൽ വിശ്വാസം വെച്ചതിന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നന്ദി പറയുകയാണ് ഇപ്പോൾ മുഹമ്മദ് സിറാജ്. ഓവൽ ടെസ്റ്റ് ജയത്തിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് കോഹ്ലി എത്തി. സിറാജിന്റെ പേര് എടുത്ത് പറഞ്ഞ് പ്രശംസിക്കാൻ കോഹ്ലി മറന്നില്ല. ഇതിന് സിറാജ് നൽകിയ മറുപടിയാണ് ഏവരുടേയും ഹൃദയം തൊടുന്നത്.
Also Read: ആഹാ രോമാഞ്ചം! 'ലോകത്ത് എവിടേയും സിറാജ് ഇന്ത്യയെ നിരാശപ്പെടുത്തില്ല'; ത്രില്ലടിച്ച് ഇതിഹാസങ്ങൾ
"ടീമിന് വേണ്ടി സിറാജ് ഏതറ്റം വരെയും പോകും"
"ടീം ഇന്ത്യയുടെ മഹത്തായ വിജയം. സിറാജിന്റേയും പ്രസിദ്ധിന്റേയും നിശ്ചയദാർഡ്യമാണ് ഈ അത്ഭുത ജയത്തിലേക്ക് നമ്മെ എത്തിച്ചത്. സിറാജിനെ പ്രത്യേകം അഭിനന്ദിക്കുന്നു, ടീമിന് വേണ്ടി അവൻ ഏതറ്റം വരെയും പോകും. അവനെയോർത്ത് ഒരുപാട് സന്തോഷം," കോഹ്ലി എക്സിൽ കുറിച്ചു.
Also Read: Mohammed Siraj: 'പ്രചോദനം ഗൂഗിളിൽ നിന്ന്'; മാജിക് സ്പെല്ലിൽ സിറാജിന്റെ വെളിപ്പെടുത്തൽ
കോഹ്ലിയുടെ ട്വീറ്റിന് മുഹമ്മദ് സിറാജ് മറുപടി നൽകി. "നന്ദി ഭയ്യാ, എന്നെ വിശ്വസിച്ചതിന്," ഹൃദയം തൊട്ട് സിറാജ് മറുപടി നൽകി. മുഹമ്മദ് സിറാജ് ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ചത് കോഹ്ലിക്ക് കീഴിലാണ്.
Thank you bhaiya for “Believe”ing in me ❤️ https://t.co/TBWmOMzqmX
— Mohammed Siraj (@mdsirajofficial) August 4, 2025
Also Read: IND vs ENG: സിറാജ്, നന്ദി! ദാ കണ്ടോ? ഇതാണ് ഇന്ത്യൻ പുതുയുഗം! ഓവലിൽ അവിശ്വസനീയ ജയം
മാത്രമല്ല ഏഴ് സീസണുകളിൽ സിറാജ് ആർസിബിയിൽ കോഹ്ലിക്കൊപ്പം കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കോഹ്ലിക്കെതിരെ പന്തെറിയേണ്ടി വന്നപ്പോൾ സിറാജ് കണ്ണീരടക്കാൻ പ്രയാസപ്പെട്ടിരുന്നു.
Read More: IND vs ENG: ഇന്ത്യയുടെ സിംഹക്കുട്ടി! 'മാജിക് ബോളുമായി' മുഹമ്മദ് സിറാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.