scorecardresearch

ഐപിഎൽ കിരീട നേട്ടത്തിന് പിന്നാലെ വിരമിക്കൽ സൂചന നൽകി മിച്ചൽ സ്റ്റാർക്ക്

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം ഐപിഎൽ കിരീടമാണ് ഞായറാഴ്ച സ്വന്തമാക്കിയത്. ഇതിന് പിന്നാലെ കെകെആറിന്റെ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് വിരമിക്കൽ സൂചന നൽകി രം​ഗത്തെത്തി

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം ഐപിഎൽ കിരീടമാണ് ഞായറാഴ്ച സ്വന്തമാക്കിയത്. ഇതിന് പിന്നാലെ കെകെആറിന്റെ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് വിരമിക്കൽ സൂചന നൽകി രം​ഗത്തെത്തി

author-image
Sports Desk
New Update
IPL 2024 | Mitchel Starc

കെകെആറിന്റെ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് വിരമിക്കൽ സൂചന നൽകി രം​ഗത്തെത്തി (Photo: Tamal Das / Sportzpics for IPL)

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം ഐപിഎൽ കിരീടമാണ് ഞായറാഴ്ച സ്വന്തമാക്കിയത്. ഇതിന് പിന്നാലെ കെകെആറിന്റെ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് വിരമിക്കൽ സൂചന നൽകി രം​ഗത്തെത്തി.

Advertisment

കഴിഞ്ഞ ഒമ്പത് വർഷമായി താൻ ഓസ്ട്രേലിയൻ ക്രിക്കറ്റിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് സ്റ്റാർക്ക് പറഞ്ഞു. "ഇപ്പോൾ തന്റെ ശരീരത്തിന് അൽപ്പം വിശ്രമം ആവശ്യമുള്ള സമയമാണ്. ഈ സമയം തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,​​​​" താരം പറഞ്ഞു.

Advertisment

"സമയം മുന്നോട്ടു പോകുന്നു. താൻ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അടുത്ത ഏകദിന ലോകകപ്പിന് ഇനി ഒരുപാട് സമയമുണ്ട്. ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വന്നേക്കാം," 

Mitchel Starc | KKR

"ചിലപ്പോൾ അങ്ങനെ ഒരു തീരുമാനം എടുത്തേക്കില്ല. ഒരു ഫോർമാറ്റിൽ നിന്ന് പിന്മാറിയാൽ ടി20 ലീ​ഗുകളിൽ തനിക്ക് അവസരം ലഭിക്കും," സ്റ്റാർക്ക് കൂട്ടിച്ചേർത്തു.

Read More Sports News Here

Kolkata Knight Riders IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: