/indian-express-malayalam/media/media_files/esPxWEzv8OwHhOBG3Z3j.jpg)
മുംബൈ നഗരത്തിന്റെ തെരുവിലിരുന്ന് ഷേവ് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് നായകനും പ്രശസ്ത കമന്റേറ്ററുമാണ് മൈക്കൽ വോൺ. ആഗോളതലത്തിൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ക്രിക്കറ്റ് നിരൂപകനുമാണ് അദ്ദേഹം. ഐപിഎൽ സീസണിന്റെ ഭാഗമായി വോൺ ഇപ്പോൾ മുംബൈയിലാണുള്ളത്. മുംബൈ നഗരത്തിന്റെ തെരുവിലിരുന്ന് ഷേവ് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മുംബൈ നഗരത്തിന്റെ തിരക്കുകൾക്കിടയിൽ സാധാരണക്കാരനെ പോലെയാണ് മൈക്കൽ വോൺ ജീവിക്കുന്നതെന്നതാണ് ആശ്ചര്യകരമായി തോന്നുന്നത്. ഓർമ്മിൻസ്റ്റൺ റോഡിലുള്ള സ്ട്രീറ്റ് ബാർബറായ ദീൻദയാലിനെ തേടിയെത്തിയതാണ് മുൻ ഇംഗ്ലീഷ് നായകൻ. ദീൻദയാലിന്റെ മകളുടെ വിവാഹത്തിനായി അദ്ദേഹം കുറച്ചുനാളായി അവധിയിലായിരുന്നു എന്നും ഇപ്പോഴാണ് തിരിച്ചെത്തിയതെന്നും വോൺ ട്വീറ്റ് ചെയ്തു.
മുൻ ക്രിക്കറ്റർ ഏറെ ആഹ്ളാദവാനായാണ് കാണപ്പെടുന്നത്. മരത്തിന്റെ സ്റ്റൂളിൽ ക്ഷമയോടെ ഇരുന്ന് ഷേവിങ് തീർത്താണ് അദ്ദേഹം മടങ്ങിയത്. പലപ്പോഴും സ്വന്തം അഭിപ്രായ പ്രകടനങ്ങളിലൂടെ വിവാദങ്ങളും അദ്ദേഹം ക്ഷണിച്ചുവരാത്താറുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടയിൽ ഇന്ത്യൻ പിച്ചുകളുടെ നിലവാരത്തെ കുറിച്ച് ചില വിവാദ പരാമർശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
He’s back .. Dindayal on Orminston Rd #Mumbai .. been away at his daughters wedding and now returns .. #indiapic.twitter.com/qKe0RgP5t1
— Michael Vaughan (@MichaelVaughan) April 8, 2024
എന്നാൽ, ഇന്ത്യയുടെ വിജയത്തെ പുകഴ്ത്താനും മുന്‍ ഇംഗ്ലണ്ട് താരം മറക്കാറില്ല. "സമ്മര്‍ദമുണ്ടാകുമ്പോള്‍ നമ്മളേക്കാള്‍ മികച്ച് നിന്ന ടീമിനെ ചില സമയങ്ങളില്‍ അംഗീകരിക്കേണ്ടി വരും. ശരിക്കും പ്രാധാന്യമുള്ള സാഹചര്യങ്ങളില്‍ എപ്പോഴും ഇന്ത്യ തന്നെയാണ് മുന്നില്‍," എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുമായി ഇന്ത്യൻ ടീമിനെ താരതമ്യം ചെയ്തുകൊണ്ട് വോണ്‍ നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us