scorecardresearch

17 പന്തിൽ ഫിഫ്റ്റി, വാംഖഡെയിൽ വെടിക്കെട്ടുമായി ഉദിച്ചുയർന്ന് സൂര്യകുമാർ!

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ബോളർമാരെ കാഴ്ചക്കാരാക്കി നിർത്തി തകർത്തടിച്ച് മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവ്. ദീർഘനാളത്തെ പരിക്കിന് ശേഷം കളിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നു ഇത്.

author-image
Sports Desk
New Update
Surya Kumar Yadav | Mumbai Indians

Photo: Vipin Pawar / Sportzpics for IPL

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ബോളർമാരെ കാഴ്ചക്കാരാക്കി നിർത്തി തകർത്തടിച്ച് മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവ്. ദീർഘനാളത്തെ പരിക്കിന് ശേഷം കളിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നു ഇത്.

Advertisment

കഴിഞ്ഞ ഡിസംബറിന് ശേഷം കാലിന്റെ പൊട്ടലിനും ഹെർണിയ ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലായിരുന്നു ടി20യിലെ നമ്പർ വൺ ബാറ്ററായ സൂര്യ. രാജസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ശേഷം ആർസിബിയെ നേരിടാനെത്തിയ മുംബൈ താരം ബോളർമാരെയെല്ലാം നിഷ്ക്കരുണം പ്രഹരിക്കുന്ന കാഴ്ചയാണ് കണ്ടത്.

Advertisment

19 പന്തുകളിൽ 52 റൺസടിച്ചു കൂട്ടിയ സൂര്യയുടെ കൂറ്റനടികൾ മുംബൈയെ അനായാസം വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കണ്ടത്. നാല് സിക്സും അഞ്ച് ഫോറുകളുമടക്കമാണ് സൂര്യയുടെ വെടിക്കെട്ട് അർധസെഞ്ചുറി പിറന്നത്. 273.63 സ്ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ അഴിഞ്ഞാട്ടം.

മുംബൈ നിരയിൽ രണ്ട് താരങ്ങളാണ് ഫിഫ്റ്റി നേടിയത്. ഇഷാൻ കിഷനും (34 പന്തിൽ 69) രോഹിത് ശർമ്മയും ചേർന്ന് (24 പന്തിൽ 38) ഒന്നാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ഹാർദിക് പാണ്ഡ്യയും (6 പന്തിൽ 21) തിലക് വർമ്മയും (10 പന്തിൽ 16) 15.3 ഓവറിൽ വിജയലക്ഷ്യം പൂർത്തിയാക്കി. ഹാർദിക് പാണ്ഡ്യ 350 സ്ട്രൈക്ക് റേറ്റിലാണ് ആഞ്ഞടിച്ചത്.

Read More

Mumbai Indians suryakumar yadav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: