scorecardresearch

MI vs PBKS: ടോപ് രണ്ടിൽ ഫിനിഷ് ചെയ്യണം; ഇന്ന് മുംബൈ-പഞ്ചാബ് പോരാട്ടം തീപാറും

MI vs PBKS IPL 2025: നിർണായക മത്സരത്തിൽ ഡൽഹിയെ തോൽപ്പിച്ചാണ് മുംബൈ പ്ലേഓഫ് ഉറപ്പിച്ചത്. എന്നാൽ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനോട് അവസാന മത്സരം തോറ്റാണ് എത്തുന്നത്

MI vs PBKS IPL 2025: നിർണായക മത്സരത്തിൽ ഡൽഹിയെ തോൽപ്പിച്ചാണ് മുംബൈ പ്ലേഓഫ് ഉറപ്പിച്ചത്. എന്നാൽ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനോട് അവസാന മത്സരം തോറ്റാണ് എത്തുന്നത്

author-image
Sports Desk
New Update
Punjab Kings Vs Mumbai Indians Match

Punjab Kings Vs Mumbai Indians Match Photograph: (Instagram)

MI vs PBKS IPL 2025: ഐപിഎല്ലിൽ ടോപ് രണ്ട് സ്ഥാനം ലക്ഷ്യമിട്ട് പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. 17 പോയിന്റോടെ നിലവിൽ രണ്ടാം സ്ഥാനത്താണ് പഞ്ചാബ് കിങ്സ്. മുംബൈ ഇന്ത്യൻസ് 16 പോയിന്റോടെ നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാൽ 19 പോയിന്റോടെ പഞ്ചാബിന് ടോപ് രണ്ടിൽ ഇടം നേടാനാവും. മുംബൈയിക്ക് ടോപ് രണ്ടിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യത വിദൂരതയിലായിരുന്നു. എന്നാൽ പ്ലേഓഫ് ഉറപ്പിച്ചതിന് പിന്നാലെ ഗുജറാത്തും പഞ്ചാബും ആർസിബിയും തോൽവിയിലേക്ക് വീണതോടെയാണ് ഹർദിക്കിനും കൂട്ടർക്കും ടോപ് രണ്ടിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യത തെളിയുന്നത്.

Advertisment

Also Read: കോഹ്ലിയുടെ വിരമിക്കലിലേക്ക് ചൂണ്ടി ധോണി? 'പ്രകടനം നോക്കിയാണെങ്കിൽ പലരും 22 വയസിൽ അവസാനിപ്പിക്കണം '

പഞ്ചാബിനെ കൂടാതെ 19 പോയിന്റിൽ എത്താൻ സാധിക്കുന്ന മറ്റൊരു ടീം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ്. ഇന്ന് പഞ്ചാബിനെ തോൽപ്പിച്ചാൽ 18 പോയിന്റിലേക്കാണ് മുംബൈ ഇന്ത്യൻസ് എത്തുക. നിർണായക മത്സരത്തിൽ ഡൽഹിയെ തോൽപ്പിച്ചാണ് മുംബൈ പ്ലേഓഫ് ഉറപ്പിച്ചത്. എന്നാൽ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനോട് അവസാന മത്സരം തോറ്റാണ് മുംബൈയെ നേരിടാൻ എത്തുന്നത്. 

 11 വർഷത്തിന് ശേഷം പ്ലേഓഫിൽ എത്തുന്ന പഞ്ചാബിന് ഇന്ന് മുംബൈയെ തോൽപ്പിച്ചാൽ ടോപ് രണ്ടിൽ സ്ഥാനം പിടിച്ച് ക്വാളിഫയർ ഒന്നിലേക്ക് എത്താം. എന്നാൽ ഡൽഹി ക്യാപിറ്റൽസിന്റെ കൈകളിൽ നിന്ന് തോൽവി ഏറ്റുവാങ്ങി 48 മണിക്കൂർ പിന്നിടുമ്പോഴേക്കും പഞ്ചാബ് കിങ്സിന് അടുത്ത മത്സരം കളിക്കേണ്ടി വരുന്നു എന്ന ബുദ്ധിമുട്ടുണ്ട്. 

Advertisment

Also Read: IPL 2025: ആദ്യ രണ്ട് സ്ഥാനങ്ങൾ ആര് പിടിക്കും; ക്വാളിഫയർ 1 കളിക്കുക ഏതെല്ലാം ടീമുകൾ? സാധ്യത

ആറ് തുടർ ജയങ്ങളുമായി ടീമിനെ തിരികെ കയറ്റിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹർദിക് പാണ്ഡ്യ. പല മത്സരങ്ങളിലും രോഹിത് ഫോമിലേക്ക് ഉയർന്നിരുന്നു. സൂര്യകുമാർ യാദവ് സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നു. ബുമ്രയുടെ തിരിച്ചുവരവോടെ മുംബൈ കൂടുതൽ കരുത്തരായി കഴിഞ്ഞു. മുംബൈക്കൊപ്പമുള്ള അരങ്ങേറ്റ സീസൺ മിച്ചൽ സാന്റ്നറും മോശമാക്കുന്നില്ല. 

Also Read: india Test Squad: എന്ത് തെറ്റാണ് സർഫറാസ് ചെയ്തത്? അനീതി കാണിക്കേണ്ടി വരുമെന്ന് ചീഫ് സെലക്ടർ

പഞ്ചാബ് കിങ്സ് സാധ്യത ഇലവൻ: പ്രിയാൻഷ് ആര്യ, പ്രാഭ്സിമ്രാൻ സിങ്, ശ്രേയസ് അയ്യർ, ജോഷ് ഇൻഗ്ലിസ്, നെഹാൽ വധേര, ശശാങ്ക് സിങ്, സ്റ്റോയ്നിസ്, അസ്മതുള്ള ഒമർസായി, ഹർപ്രീത് ബ്രാർ, മാർകോ ജാൻസെൻ, അർഷ്ദീപ് സിങ്

മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ: രോഹിത് ശർമ, റികെൽറ്റൻ, വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹർദിക് പാണ്ഡ്യ, നമൻ ധീർ, മിച്ചൽ സാന്റ്നർ, ദീപക് ചഹർ, ബുമ്ര, ട്രെന്റ് ബോൾട്ട്

മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരം ലൈവായി ഏത് ചാനലിൽ കാണാം? 

മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം. 

മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരം എത്ര മണിക്ക് ആരംഭിക്കും? 

മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരം ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. 

Read More

10 സെക്കന്റിൽ 100 മീറ്റർ; ഇന്ത്യയുടെ സ്വപ്ന പദ്ധതി; ഉള്ള് നിറയെ മുറിപ്പാടുകളുള്ള നാല് വേഗരാജാക്കന്മാർ

Mumbai Indians Punjab Kings IPL 2025 Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: