/indian-express-malayalam/media/media_files/2025/03/29/91QqYkDpybQWza4WBPVa.jpg)
Hardik Pandya GT Vs MI Photograph: (IPL, Instagram)
MI vs GT IPL 2025: മുംബൈ ഇന്ത്യൻസിന് മുൻപിൽ അഹമ്മദാബാദിൽ 197 റൺസ് വിജയ ലക്ഷ്യം വെച്ച് ഗുജറാത്ത് ടൈറ്റൻസ്. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് ആണ് ഗുജറാത്ത് ടൈറ്റൻസ് കണ്ടെത്തിയ്. 41 പന്തിൽ നിന്ന് 63 റൺസ് എടുത്ത ഓപ്പണർ സായ് സുദർശൻ ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. മുംബൈക്കായി ഹർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. 9 ഓവറിൽ സ്കോർ 78ൽ നിൽക്കെയാണ് ഗുജറാത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകർക്കാൻ മുംബൈക്കായത്. 27 പന്തിൽ നിന്ന് 38 റൺസ് എടുത്ത് നിന്ന ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഹർദിക് പാണ്ഡ്യ വീഴ്ത്തുകയായിരുന്നു.
ഗിൽ മടങ്ങിയതിന് പിന്നാലെ ബട്ട്ലറും സായ് സുദർശനും ചേർന്ന് ഗുജറാത്ത് ഇന്നിങ്സ് മുൻപോട്ട് കൊണ്ടുപോയി. 24 പന്തിൽ നിന്ന് 39 റൺസ് ആണ് ബട്ട്ലർ കണ്ടെത്തിയത്. മധ്യനിരയിൽ ഷാരൂഖ് ഖാന് ഒൻപത് റൺസ് മാത്രമാണ് കണ്ടെത്താനായത്. സായ് സുദർശനെ ട്രെന്റ് ബോൾട്ട് വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു.
രാഹുൽ തെവാട്ടിയ ഐദ്യ പന്ത് നേരിടുന്നതിന് മുൻപ് തന്നെ റൺഔട്ടായി. റാഷിദ് ഖാന് ആറ് റൺസ് മാത്രമാണ് കണ്ടെത്താനായത്. അവസാന ഓവറിൽ ഗുജറാത്തിന്റെ രണ്ട് വിക്കറ്റ് വീണു. ബോൾട്ടും ദീപക് ചഹറും മുജീബും സത്യനാരായണ രാജുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബോൾട്ടിനും ചഹറിനും കളിയിൽ വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. ഹർദിക് പാണ്ഡ്യയാണ് മുംബൈ ബോളർമാരിൽ മികച്ച് നിന്നത്.
Read More
- CSK Vs RCB: 17 വർഷത്തിനിടയിൽ ആദ്യം; ചെപ്പോക്കിൽ ചെന്നൈയെ തോൽപ്പിച്ച് ആർസിബി
- രാജസ്ഥാന്റെ കളിയിൽ സാറാ അലി ഖാന്റെ നൃത്തം; റിയാൻ പരാഗ് ആഘോഷ തിമിർപ്പിലെന്ന് ആരാധകർ
- Sanju Samson: സഞ്ജു സാംസണിന് തിരിച്ചടി; ബിസിസിഐ വാർഷിക കരാറിൽ ട്വിസ്റ്റ്?
- Shardul Thakur IPL 2025: 'ലോർഡ് ഷാർദുൽ'; തലകുമ്പിട്ട് കൈകൂപ്പി ലക്നൗ ഉടമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.