scorecardresearch

മൂന്ന് ഓൾറൗണ്ടർമാർ, മദ്ധ്യനിരയിൽ സൂര്യയുടെ മടങ്ങിവരവ്; കപ്പടിക്കാൻ ഒരുങ്ങിയിറങ്ങി മുംബൈ: MI vs DC LIVE Score, IPL 2024

ഒരുകാലത്തും പ്രതിഭാ ദാരിദ്ര്യമുള്ള ടീമല്ല അവർ. ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ പാഡ് കെട്ടി ഇറങ്ങുമ്പോൾ രോഹിത് ശർമ്മയും കൂട്ടരും ജയത്തിനായി ദാഹിക്കുന്നുവെന്ന് വ്യക്തമായിരുന്നു

ഒരുകാലത്തും പ്രതിഭാ ദാരിദ്ര്യമുള്ള ടീമല്ല അവർ. ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ പാഡ് കെട്ടി ഇറങ്ങുമ്പോൾ രോഹിത് ശർമ്മയും കൂട്ടരും ജയത്തിനായി ദാഹിക്കുന്നുവെന്ന് വ്യക്തമായിരുന്നു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rohit Sharma | Hardik Pandya

Photo: Faheem Hussain/ Sportzpics for IPL

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലാണ് ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് ഇപ്പോഴുള്ളത്. കളിച്ച മൂന്നിൽ മൂന്നും തോറ്റ് ദൈവത്തിന്റെ പോരാളികൾ ഇതുവരെയും തണുപ്പൻ മട്ടിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. ഒരുകാലത്തും പ്രതിഭാ ദാരിദ്ര്യമുള്ള ടീമല്ല അവർ. എന്നാൽ, ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും മുതിർന്ന കളിക്കാരുടെ ആറ്റിറ്റ്യൂഡും അവർക്ക് വലിയ തിരിച്ചടിയായിരുന്നു.

Advertisment

എന്നാൽ ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ പാഡ് കെട്ടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ മുതൽ രോഹിത് ശർമ്മയും കൂട്ടരും ഒരു ജയത്തിനായി ദാഹിക്കുന്നുവെന്ന് വ്യക്തമായിരുന്നു.

ടീമിന്റെ ആദ്യ ഇലവനിൽ മൂന്ന് ഓൾറൌണ്ടർമാർക്ക് ഇടം നൽകുകയും, ടീമിൽ ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാർ യാദവിന് ഇടംനൽകുകയും ചെയ്തപ്പോൾ കാര്യങ്ങൾ വ്യക്തമായിരുന്നു.

Advertisment

പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത നമൻ ധിർ, ക്വെന മഫാക്ക, നേഹൽ വധേര തുടങ്ങിയവരെ പുറത്തിരുത്തിയ ടീം ലൈനപ്പ് ഏറെ ബാലൻസ്ഡ് ആയിരുന്നു. സൂര്യ മടങ്ങിയെത്തിയതിന്റെ ആത്മവിശ്വാസം ഓപ്പണർമാരിലും കാണാമായിരുന്നു. പവർപ്ലേ ഓവറുകളിൽ 75 റൺസാണ് മുംബൈ വാരിയത്.

ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഒരുപോലെ തിളങ്ങാനാകുന്ന അഫ്ഗാനിസ്ഥാൻ നായകൻ മുഹമ്മദ് നബി കൂടി ടീമിലെത്തുന്നതും മുംബൈയെ കൂടുതൽ കരുത്തരാക്കും. നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് പുറമെ ഓൾറൗണ്ടറായ റൊമാരിയോ ഷെപ്പേർഡ് കൂടി ടീമിലുള്ളത് മുംബൈയ്ക്ക് കൂടുതൽ കരുത്ത് നൽകും.

200ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായി തകർത്തടിച്ച പ്രകടനത്തോടെ രോഹിത് ശർമ്മയും (49) ഐപിഎൽ തന്നെ എഴുതിത്തള്ളാനായിട്ടില്ലെന്ന് വ്യക്തമാക്കി. ആറു ഫോറും മൂന്ന് സിക്സും പറത്തി രോഹിത് മിന്നൽ തുടക്കമാണ് മുംബൈയ്ക്ക് സമ്മാനിച്ചത്. അക്സർ പട്ടേലിന്റെ പന്തിലാണ് ഹിറ്റ്മാൻ ക്ലീൻ ബൗള്‍ഡായത്.

എട്ടാം ഓവറിലാണ് സൂര്യകുമാർ യാദവ് മുംബൈയ്ക്കായി ബാറ്റ് ചെയ്യാനെത്തിയത്. എന്നാൽ വെറും രണ്ട് പന്തുകൾ മാത്രം നേരിട്ടാണ് സൂര്യ (0) പുറത്തായത്. നോർട്ടെയുടെ പന്തിൽ ജേക്ക് ഫ്രേസറിന് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്. ഓപ്പണറായെത്തിയ ഇഷാൻ കിഷനും (42) തകർത്തടിച്ചു.

Read More

Mumbai Indians IPL 2024 suryakumar yadav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: