/indian-express-malayalam/media/media_files/2025/04/14/9RZgiEuwYk9vHFUlhlBN.jpg)
Rohit Sharma, Mumbai Indians Photograph: (IPL, Instagram)
അഭിഷേക് പൊരലും കരുൺ നായരും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ടോടെ ഡൽഹി ക്യാപിറ്റൽസ് സീസണിലെ വിജയ തേരോട്ടം തുടരും എന്ന് തോന്നിച്ചു. എന്നാൽ 11ാം ഓവറിൽ കരൺ ശർമ അഭിഷേക് ശർമയെ പുറത്താക്കിയതോടെയാണ് കളിയിലേക്ക് മുംബൈ പ്രതീക്ഷകൾ തിരികെ എത്തിയത്. മുംബൈ ഇന്ത്യൻസ് സീസണിലെ രണ്ടാം ജയത്തിലേക്ക് എത്തുമ്പോൾ രോഹിത് ശർമയ്ക്കാണ് ആരാധകർ ക്രെഡിറ്റ് നൽകുന്നത്. ഡഗൗട്ടിലിരുന്ന് രോഹിത് ശർമ നൽകിയ നിർദേശങ്ങളാണ് മുംബൈക്ക് അനുകൂലമായി കളി തിരിച്ചതെന്ന് ആരാധകർ പറയുന്നു.
ഡൽഹി ക്യാപിറ്റൽസിന്റെ ഇന്നിങ്സിലെ ആറാമത്തെ ഓവറിൽ രോഹിത്തിനെ മുംബൈ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് പിൻവലിച്ചു. ഈ സമയം 2022ന് ശേഷം തന്റെ ആദ്യ ഐപിഎൽ മത്സരം കളിക്കുന്ന കരുൺ നായർ അടിച്ചുതകർക്കാൻ തുടങ്ങിയിരുന്നു. കരുണിന് മുൻപിൽ ബുമ്ര ഉൾപ്പെടെയുള്ള ബോളർമാർ നിസഹായരായി. ബുമ്രയുടെ ആദ്യ രണ്ട് ഓവറിൽ 29 റൺസ് കണ്ടെത്താൻ കരുണിനായി.
എന്നാൽ ഡൽഹിക്കെതിരെ ജയിച്ചുകയറിയതിനു പിന്നാലെ മുംബൈയുടെ വിജയത്തിൽ രോഹിത് ശർമയുടെ ഇടപെടൽ തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഡഗ്ഔട്ടിലിരുന്ന് രോഹിത് നൽകിയ നിർദ്ദേശം ടീമിനെ ജയത്തിലേക്ക് നയിച്ചു എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്. ഡഗൗട്ടിലിരുന്ന് രോഹിത് നടത്തിയ ഇടപെടലുകൾക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്.
SHARMA 🤝 SHARMA
— Star Sports (@StarSportsIndia) April 13, 2025
How good was #KarnSharma ’s game-changing spell, sending Stubbs and Rahul back to the dugout? 👌#IPLonJioStar 👉 #DCvMI | LIVE NOW on Star Sports Network & JioHotstar! pic.twitter.com/JygXhdZMzR
പന്തു മാറ്റാനുള്ള മുംബൈ ഇന്ത്യൻസിന്റെ അപേക്ഷ അംപയർമാർ അംഗീകരിച്ചത് ഹർദിക്കിനും സംഘത്തിനും ഏറെ ഗുണം ചെയ്തു. രാത്രി നടക്കുന്ന മത്സരങ്ങളിൽ 10 ഓവറിനു ശേഷം പന്തു മാറ്റാമെന്ന ചട്ടമാണ് ഇവിടെ മുംബൈ ഇന്ത്യൻസ് ഉപയോഗപ്പെടുത്തിയത്.
പന്ത് മാറ്റിയതിന് പിന്നാലെ സ്പിന്നർമാർക്ക് ബോൾ നൽകാൻ രോഹിത് ഡഗ്ഔട്ടിലിരുന്ന് നിർദേശിക്കുകയായിരുന്നു. ഗ്രൗണ്ടിലുള്ള ടീമിന് രോഹിത് ഈ നിർദേശം നൽകുന്നതിന് മുൻപ് മുംബൈയുടെ ബോളിങ് പരിശീലകൻ പരസ് മാംബ്രെ, മുഖ്യ പരിശീലകൻ മഹേള ജയവർധന എന്നിവരുമായി രോഹിത് ഇക്കാര്യം ചർച്ച ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പിന്നാലെ 14–ാം ഓവറിൽ സ്പിന്നറായ കാൺ ശർമയുടെ കൈകളിലേക്ക് ഹാർദിക് പന്ത് നൽകി. മൂന്നാം പന്തിൽത്തന്നെ ട്രിസ്റ്റൻ സ്റ്റബ്സിനെ കാൺ ശർമ മടക്കി. ഇതോടെ രോഹിത്തിന്റെ തന്ത്രം തെറ്റിയിട്ടില്ലെന്ന് വ്യക്തമായി. പിന്നത്തെ ഓവറിൽ കെ.എൽ. രാഹുലിനെയും കാൺ ശർമ പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ ഡൽഹിയുടെ ഹീറോയായിരുന്ന രാഹുലിനേയും വീഴ്ത്തിയതോടെ മത്സരം മുംബൈയ്ക്ക് അനുകൂലമായി തിരിഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us