scorecardresearch

മെസിയും റൊണാൾഡോയും ഒരു ടീമിൽ? അത്ഭുതം സംഭവിക്കുക ടെവസിന്റെ വിടവാങ്ങൽ മത്സരത്തിൽ

Messi, Ronaldo: "ഞാൻ അത് യാഥാർഥ്യമാക്കാൻ പോകുന്നു. അത് സംഭവിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ എപ്പോഴായിരിക്കും അത് എന്ന് തീരുമാനിക്കേണ്ടതുണ്ട്", ടെവസ് പറയുന്നു

Messi, Ronaldo: "ഞാൻ അത് യാഥാർഥ്യമാക്കാൻ പോകുന്നു. അത് സംഭവിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ എപ്പോഴായിരിക്കും അത് എന്ന് തീരുമാനിക്കേണ്ടതുണ്ട്", ടെവസ് പറയുന്നു

author-image
Sports Desk
New Update
messi

Messi, Ronaldo(File Photo)

ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും ഒരുമിച്ച് ഒരു ടീമിൽ കളിക്കുമോ? റൊണാൾഡോയ്ക്ക് പാസ് നൽകുന്ന മെസിയുടെ കാഴ്ച ഒരിക്കൽ എങ്കിലും നമുക്ക് മുൻപിലേക്ക് എത്തുമോ? ഫുട്ബോൾ ലോകത്തിന്റെ ആ കാത്തിരിപ്പ് അവസാനിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. അർജന്റീനയുടെ ഇതിഹാസ താരം കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിൽ മെസിയും റൊണാൾഡോയും ഒരു ടീമിൽ പന്ത് തട്ടിയേക്കും എന്ന റിപ്പോർട്ടുകളാണ് വരുന്നത്. 

Advertisment

ഫുട്ബോൾ ലോകത്തിലെ വമ്പന്മാരെല്ലാം ഒരുമിച്ച് എത്തുന്ന വിടവാങ്ങൽ മത്സരമാണ് ടെവസ് സ്വപ്നം കാണുന്നത്. തന്റെ അവസാന മത്സരത്തിൽ റൊണാൾഡോയേയും മെസിയേയും ഒരുമിച്ച് കൊണ്ടുവരാനാണ് ടെവസ് ശ്രമിക്കുന്നത്. ഇതിനുള്ള ശ്രമങ്ങൾ താൻ തുടങ്ങി കഴിഞ്ഞതായി സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഓൾഗയിലൂടെ ടെവസ് പറഞ്ഞു. 

എന്നാൽ എന്നായിരിക്കും ടെവസിന്റെ വിടവാങ്ങൽ മത്സരം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. "ഞാൻ അത് യാഥാർഥ്യമാക്കാൻ പോകുന്നു. അത് സംഭവിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ എപ്പോഴായിരിക്കും അത് എന്ന് തീരുമാനിക്കേണ്ടതുണ്ട്,"ടെവസ് പറഞ്ഞു. 

"മെസിയേയും റൊണാൾഡോയേയും നമ്മൾ ഒരുമിച്ച് കൊണ്ടുവരും. മെസി ഉറപ്പായും വരും. എന്റെ ഫോണിൽ റൊണാൾഡോയെ സിആർ7 എന്നും മെസിയെ എൽ എനാനോ എന്നുമാണ് സേവ് ചെയ്തിരിക്കുന്നത്," ടെവസ് പറഞ്ഞു. 

Advertisment

റിയോ ഫെർഡിനന്റ്, നെമാൻജ വിഡിച്ച്, പാട്രിസ്, ബഫൺ ഉൾപ്പെടെയുള്ള താരങ്ങൾ ടെവസിന്റെ വിടവാങ്ങൽ മത്സരത്തിൽ കളിക്കാൻ എത്തും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മെസിയും റൊണാൾഡോയും ഒരുമിച്ച് ഒരു ടീമിൽ കളിച്ചാൽ ഫുട്ബോൾ ലോകം ഒരിക്കലും മറക്കാത്ത നിമിഷമായി അത് മാറും. 

Read More

Cristiano Ronaldo Lionel Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: