/indian-express-malayalam/media/media_files/2025/01/10/Ia6qG1BiB3MZBegqmTyw.jpg)
Gautam Gambhir, Manoj Tiwary, Virat Kohli: (Photo: Instagram)
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗംഭീറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. തന്നേയും തന്റെ കുടുംബത്തേയും ഗംഭീർ അധിക്ഷേപിച്ചിട്ടുണ്ട് എന്ന ആരോപണമാണ് മനോജ് തിവാരി ഗംഭീറിന് എതിരെ ഉന്നയിക്കുന്നത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിലും ഡൽഹി സ്റ്റേറ്റ് ടീമിലും ഒരുമിച്ച് കളിച്ച താരങ്ങളാണ് ഇവർ. ഗംഭീറിന് കീഴിൽ ഇന്ത്യൻ ടീം മോശം പ്രകടനത്തിലേക്ക് വീഴുന്നതിനെതിരെ വിമർശനം ഉയരുന്ന സമയമാണ് മനോജ് തിവാരിയും ഗംഭീറിനെതിരെ എത്തുന്നത്.
തന്റെ കുടുംബത്തിനെതിരേയും ഇന്ത്യൻ മുൻ ക്യാപ്റ്റൻ ഗാംഗുലിക്കെതിരെ പോലും മോശം വാക്കുകൾ ഗംഭീറിൽ നിന്ന് വന്നിട്ടുണ്ടെന്ന് മനോജ് തിവാരി പറയുന്നു. 'ഡൽഹിയിൽ രഞ്ജി ട്രോഫി മത്സരം കളിക്കുമ്പോഴാണ് ഞങ്ങൾ ഏറ്റുമുട്ടിയത്. ഗംഭീറിന്റെ വായിൽ നിന്ന് വന്നത് എല്ലാവരും കേട്ടു. ഗാംഗുലിയെ കുറിച്ച് മോശം പറയുമ്പോഴും എന്റെ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിക്കുമ്പോഴും എല്ലാം ചിലർ ഗംഭീറിനെ സംരക്ഷിച്ചുകൊണ്ടിരുന്നു', മനോജ് തിവാരി പറയുന്നു.
അവരുടെ പിആറിനെ കുറിച്ചാണ് ഞാൻ പറയുന്നത്. സ്ക്വാഡിനെ തിരഞ്ഞെടുക്കുന്നതും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്ന പ്രക്രീയയുമെല്ലാം ശരിയായല്ല നടന്നിരുന്നത്. ഹർഷിത് റാണയ്ക് വേണ്ടി ആകാശ് ദീപിനെ ഒഴിവാക്കി. ഹർഷിത് ആണ് മികച്ചത് എന്ന അഭിപ്രായമാണ് എങ്കിൽ എന്തുകൊണ്ട് പരമ്പരയിൽ ഉടനീളം നിലനിർത്തിയില്ല? ആകാശ് ദീപിന് ഇവിടെ വോയിസ് ഇല്ല, മനോജ് തിവാരി പറഞ്ഞു.
എന്തുകൊണ്ട് നിതീഷ് റാണയും ഹർഷിത് റാണയും? പെർത്തിൽ ഹർഷിത് ആണ് ആകാശ് ദീപിന്റെ സ്ഥാനത്ത് കളിച്ചത്. എങ്ങനെ ഇത് സംഭവിക്കും? എന്താണ് ആകാശ് ദീപ് ചെയ്ത തെറ്റ്? ബംഗ്ലാദേശിനും ന്യൂസിലൻഡിനും എതിരെ മികച്ച സ്പെല്ലുകളാണ് ആകാശ് ദീപിൽ നിന്ന് വന്നത്. ഒരു ഫാസ്റ്റ് ബോളർ എന്ന നിലയിൽ ബോളിങ്ങ് ഫ്രണ്ട്ലി പിച്ചുകളിൽ കളിക്കുക എന്നത് ഒരു സ്വപ്നമാണ്. എന്നാൽ നിങ്ങൾ ആകാശ് ദീപിനെ മാറ്റി നിർത്തി ഹർഷിത്തിനെ ഇറക്കി. പറയത്തക്ക ഫസ്റ്റ് ക്ലാസ് പരിചയസമ്പത്ത് ഇല്ലാത്ത താരമാണ് ഹർഷിത്. ആകാശ് ദീപിന് മികച്ച റെക്കോർഡ് ഉണ്ട്. ഈ സെലക്ഷൻ ശരിയല്ല. അതുകൊണ്ടാണ് കളിക്കാർ മുൻപോട്ട് വന്ന് ഗംഭീറിനെ പ്രതിരോധിച്ചത്, തിവാരി ആരോപിച്ചു.
എന്തുകൊണ്ടാണ് ദേവ്ദത്ത് പടിക്കലിനെ ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്? എല്ലാ സമവാക്യങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് ദേവ്ദത്ത്. അഭിമന്യു ഈശ്വരൻ സ്ക്വാഡിലുള്ളപ്പോൾ ദേവ്ദത്തിനേയും സ്ക്വാഡിലേക്ക് കൊണ്ടുവന്നത് എന്തിന്? അഭിമന്യ ഒരുപാട് റൺസ് സ്കോർ ചെയ്യുന്നുണ്ട്. എന്തുകൊണ്ട് അഭിമന്യുവിനെ മൂന്നാം സ്ഥാനത്ത് കളിപ്പിച്ചില്ല. ഇത്തരം കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇതിന്റെയെല്ലാം ഫലം എല്ലാവർക്കും കാണാമല്ലോ, മനോജ് തിവാരി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us