scorecardresearch

ബ്ലാസ്റ്റേഴ്സിനെ പ്രഹരിച്ച് മലയാളി താരം വിഷ്ണു; വിയർത്ത് മഞ്ഞപ്പട

കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ ഗോൾ നേടി ഈസ്റ്റ് ബംഗാൾ. മലയാളി താരം പി.വി.വിഷ്ണുവാണ് ബ്ലാസ്റ്റേഴ്സിന് എതിരെ ഈസ്റ്റ് ബംഗാളിന്റെ അക്കൌണ്ട് തുറന്നത്

കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ ഗോൾ നേടി ഈസ്റ്റ് ബംഗാൾ. മലയാളി താരം പി.വി.വിഷ്ണുവാണ് ബ്ലാസ്റ്റേഴ്സിന് എതിരെ ഈസ്റ്റ് ബംഗാളിന്റെ അക്കൌണ്ട് തുറന്നത്

author-image
Sports Desk
New Update
pv vishnu east bengal

പി.വി.വിഷ്ണു : (ഇൻസ്റ്റഗ്രാം)

കൊൽക്കത്തക്കയിൽ കേരള ബ്ലാസ്റ്റേഴ്സിനെ ആദ്യ 20 മിനിറ്റിള്ളിൽ സമ്മർദത്തിലേക്ക് തള്ളിയിട്ട് ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം  പി.വി.വിഷ്ണു. 20ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ വലത് വിങ്ങർ സ്പീഡിലും കൃത്യതയിലും പിഴവില്ലാതെ സച്ചിൻ സുരേഷിനെ മറികടന്ന് പന്ത് വലയിലാക്കി. 

Advertisment

ക്ലീറ്റന്റെ അസിസ്റ്റിൽ നിന്നായിരുന്നു വിഷ്ണുവിന്റെ ഗോൾ. 15ാം മിനിറ്റിൽ ഡയമന്റക്കോസിന്റേയും  16ാം മിനിറ്റിൽ ക്ലീറ്റൻ സിൽവയുടെ ഷോട്ട് സേവ് ചെയ്ത് സച്ചിൻ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചിരുന്നു.  മഹേഷും വിഷ്ണുവും ചേർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ തുടക്കം മുതൽ ചലഞ്ച് ചെയ്തു. 

എന്നാൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയക്ക് മത്സരത്തിന്റെ തുടക്ക സമയങ്ങളിൽ ഫൈനൽ തേർഡിലേക്ക് പന്ത് എത്തിക്കാൻ പ്രയാസപ്പെട്ടു. ഈസ്റ്റ് ബംഗാൾ ഡിഫൻസീവ് ലൈൻ നിലനിർത്തി കളിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ വിയർത്തു. ഡ്രിങ്ക്സ് ബ്രേക്ക് കഴിഞ്ഞ് 34ാം മിനിറ്റിൽ ലൂണ ബോക്സിനുള്ളിലേക്ക് പന്തുമായി കടന്നെങ്കിലും ഈസ്റ്റ് ബംഗാൾ താരം ലാൽചുങ്നുംഗ ലൂണയെ പുഷ് ചെയ്ത് വീഴ്ത്തി. എന്നാൽ റഫറിയുടെ ഭാഗത്ത് നിന്ന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ തീരുമാനം ഉണ്ടായില്ല. 

Advertisment

37ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ലീഡ് ഉയർത്തും എന്ന് തോന്നിച്ചു. 40 വാര അകലെ നിന്നുളള സെലിസിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി അകന്നു. കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനാവാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചത്. 

Read More

Kerala Blasters Fc Isl East Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: