/indian-express-malayalam/media/media_files/2024/11/24/xWfMjxZ6JPh1jZBklqEP.jpg)
ഋഷഭ് പന്ത്(ഫയൽ ഫോട്ടോ)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനേ ഐപിഎല്‍ ടീം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. നേരത്തേ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായിരുന്ന പന്തിനെ 27 കോടി രൂപക്കാണ് എല്‍എസ് ജി സ്വന്തമാക്കിയത്. 2021,2022,2024 സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്ന പന്ത് സീസണിന്റെ അവസാനം ടീമുമായി പിരിയാന്‍ തിരുമാനിക്കുകയായിരുന്നു. ലേലത്തില്‍ 27 കോടി ലഭിച്ച പന്ത് ഐപിഎല്‍ ചരിത്രത്തിലേ ഏറ്റവും വിലയേറിയ താരമായി.
ലേലത്തില്‍ ഡല്‍ഹി അവരുടെ ആര്‍ ടി എം ഉപയോഗിച്ചെങ്കിലും, വില ഉയര്‍ത്തി വിളിച്ചാണ് എല്‍ എസ് ജി റെക്കോര്‍ഡ് വിലക്ക് താരത്തെ സ്വന്തമാക്കിയത്. 'ഋഷഭ് പന്ത് ഐപിഎല്ലിലെ ഏറ്റവും വിലയേറിയ കളിക്കാരന്‍ മാത്രമല്ല, മികച്ച കളിക്കാരനും ആയിരിക്കും', ക്യാപ്റ്റന്‍സി പ്രഖ്യാപനത്തില്‍ എല്‍ എസ് ജി ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു.
കെ എല്‍ രാഹുല്‍, നിക്കോളാസ് പൂരന്‍, ക്രൂണല്‍ പാണ്ഡ്യ എന്നിവര്‍ക്ക് ശേഷം എല്‍ എസ് ജിയുടെ നാലാമത്തെ ക്യാപ്റ്റനാണ് ഋഷഭ്. 2022ലും 2023ലും പ്ലേ ഓഫില്‍ എത്തിയ ടീം കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു സീസണ്‍ അവസാനിപ്പിച്ചത്.
ലക്‌നൗവില്‍ താരം ജസ്റ്റിന്‍ ലാംഗറിന്റെയും മെന്റര്‍ സഹീര്‍ ഖാന്റെയും കൂടെയാണ് പരിശീലിക്കുക. ബാറ്റിങില്‍ നിക്കോളാസ് പൂരന്‍, ഡേവിഡ് മില്ലര്‍, മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മാര്‍ക്രം എന്നിവരുടെ കൂടെയാണ് പന്ത് കളിക്കുക. ഇവര്‍ക്ക് പുറമേ ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ആര്യന്‍ ജുയല്‍ എന്നിവരും ടീമിലുണ്ട്.
ബോളിങിലേക്ക് വരുമ്പോള്‍ ഫാസ്റ്റ് ബോളര്‍മാരായി ആകാശ് ദീപ്, ആവേഷ് ഖാന്‍, മയങ്ക് യാദവ്, മുഹ്‌സിന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം റീട്ടെയ്ന്‍ ചെയ്ത സ്പിന്നര്‍ രവി ബിഷ്‌ണോയും ഉണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us