/indian-express-malayalam/media/media_files/2025/04/14/2mR14CXrjWAul4FWZrdJ.jpg)
MS Dhoni Against LSG Photograph: (Chennai Super Kings, Instagram)
അഞ്ച് തുടർ തോൽവികൾക്ക് ശേഷം ജയത്തിലേക്ക് എത്തി ചെന്നൈ സൂപ്പർ കിങ്സ്. സ്ട്രൈക്ക്റേറ്റ് ഉയർത്തി ബൗണ്ടറി കണ്ടെത്തി അവസാന ഓവറുകളിൽ ധോണി തകർത്തടിച്ച് ശിവം ദുബെയ്ക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ചെന്നൈ ജയം തൊട്ടത്. 11 പന്തിൽ നിന്ന് നാല് ഫോറും ഒരു സിക്സും സഹിതം 236 എന്ന സ്ട്രൈക്ക്റേറ്റിൽ ബാറ്റ് വീശിയാണ് ധോണി 26 റൺസ് എടുത്തത്. ശിവം ദുബെ 43 റൺസ് എടുത്തത് 37 പന്തിൽ നിന്നും. ലക്നൗ സൂപ്പർ ജയന്റ്സ് മുൻപിൽ വെച്ച 167 എന്ന വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് പന്തുകൾ ശേഷിക്കെയാണ് ചെന്നൈ സൂപ്പർ കിങ്സ് മറികടന്നത്.
ശിവം ദുബെയും ധോണിയും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ചെന്നൈ സൂപ്പർ കിങ്സിനായി അരങ്ങേറ്റം കുറിച്ച 20കാരൻ ഷെയ്ഖ് റഷീദ് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് പുറത്തെടുത്തത്. 19 പന്തിൽ നിന്ന് അരങ്ങേറ്റക്കാരൻ 27 റൺസ് കണ്ടെത്തി. ആറ് ഫോർ ഉൾപ്പെടുന്നതാണ് റഷീദിന്റെ ഇന്നിങ്സ്. രചിൻ രവീന്ദ്രയ്ക്കൊപ്പം നിന്ന് അഞ്ച് ഓവറിൽ ചെന്നൈ സൂപ്പർ കിങ്സ് സ്കോർ 50 കടത്താൻ റഷീദിനായി. 22 പന്തിൽ നിന്ന് 37 റൺസ് എടുത്താണ് രചിൻ രവീന്ദ്ര ക്രീസ് വിട്ടത്.
രാഹുൽ ത്രിപാഠി ഒൻപത് റൺസ് മാത്രം എടുത്ത് മടങ്ങി. 74-1 എന്ന നിലയിൽ നിന്ന് 96-4 എന്ന നിലയിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് ചെയ്സ് ചെയ്യുന്നതിന് ഇടയിൽ വീണു. ഏഴ് റൺസ് മാത്രമാണ് രവീന്ദ്ര ജഡേജ എടുത്തത്. ശിവം ദുബെയുടെ മെല്ലെപ്പോക്ക് ഇന്നിങ്സ് ആരാധകരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയെങ്കിലും ധോണിയെത്തി സ്കോറിങ്ങിന്റെ വേഗം കൂട്ടിയതോടെ ചെന്നൈ ആഗ്രഹിച്ച് കാത്തിരുന്ന ജയത്തിലേക്ക് എത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ അർധ ശതകത്തിന്റെ ബലത്തിലാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. സീസണിൽ ആദ്യമായാണ് പന്തിന് സ്കോർ ഉയർത്താനായത്. 49 പന്തിൽ നിന്നാണ് നാല് ഫോറും നാല് സിക്സും സഹിതം പന്ത് 63 റൺസ് കണ്ടെത്തിയത്. മിച്ചൽ മാർഷ് 30 റൺസ് നേടി. നിക്കോളാസ് പൂരനെ വിക്കറ്റിന് മുൻപിൽ കുടുക്കി അൻഷുൽ താരത്തിന്റെ സ്കോർ രണ്ടക്കം കടക്കാൻ അനുവദിച്ചില്ല.
View this post on InstagramA post shared by Star Sports india (@starsportsindia)
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.