scorecardresearch

'ബാഴ്‌സയയുടെ ആദ്യ മത്സരത്തിൽ മെസ്സിക്ക് പങ്കെടുക്കാനാവുമോ?'; ആശങ്ക പ്രകടിപ്പിച്ച് കാറ്റലൻ മാധ്യമങ്ങൾ

പ്രീ സീസണിൽ കാൽവെണ്ണയുടെ പേശിക്ക് പരിക്കേറ്റതിനെത്തുടർന്ന് സീസണിന്റെ തുടക്കത്തിൽ രണ്ടുമാസത്തോളം മെസ്സിക്ക് നഷ്ടപ്പെട്ടിരുന്നു

പ്രീ സീസണിൽ കാൽവെണ്ണയുടെ പേശിക്ക് പരിക്കേറ്റതിനെത്തുടർന്ന് സീസണിന്റെ തുടക്കത്തിൽ രണ്ടുമാസത്തോളം മെസ്സിക്ക് നഷ്ടപ്പെട്ടിരുന്നു

author-image
Sports Desk
New Update
messi,lionel messi, മെസി, Copa America 2019, copa america brazil, champions, കോപ്പ അമേരിക്ക, Lionel Messi, ലയണൽ മോസി, Brazil Copa America Argentina BEAT Chile Red card for Messi, ie malayalam, ഐഇ മലയാളം

ബാഴ്സലോണ: ബാഴ്സലോണയുടെ പരിശീലന ക്യാംപിൽ നിന്ന് സൂപ്പർതാരം ലയണൽ മെസ്സി ഒരു തവണ വിട്ടുനിന്നാൽപോലും താരത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രചരിക്കും. ഇപ്പോൾ വീണ്ടും താരത്തെക്കുറിച്ച് പുതിയ ആശങ്ക ഉയർന്നിരിക്കുകയാണ്. ക്ലബ്ബിലെ മറ്റ് അംഗങ്ങളിൽനിന്ന് വേറിട്ടാണ് മെസ്സി ബുധനാഴ്ച പരിശീലനം നടത്തിയത്. ഇതിനെത്തുടർന്ന് സ്പാനിഷ് ലീഗ് പുനരാരംഭിക്കുമ്പോൾ ബാഴ്സയുടെ ആദ്യ മത്സരത്തിൽ മെസ്സി പങ്കെടുക്കുമോ എന്ന കാര്യത്തിൽ ബാഴ്ലോണയിൽ നിന്നുള്ള മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചു.

Advertisment

മെസ്സിയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും ജിമ്മിലെ ബദൽ പരിശീലനത്തിലാണ് താരം പങ്കെടുത്തതെന്നുമാണ് എഫ്‌സി ബാഴ്സലോണയുടെ വിശദീകരണം. എന്നാൾ മറിച്ചുള്ള സാധ്യതകളാണ് കാറ്റലൻ മാധ്യമങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.

മെസ്സിക്ക് തുടയിലെ പേശികളിൽ ചെറിയ പ്രശ്‌നമുളളതായും ഈ മാസം 13ന് നടക്കാനിരിക്കുന്ന മയ്യോർക്കയ്ക്കെതിരായ മത്സരത്തിനായുള്ള മെസ്സിയുടെ തയ്യാറെടുപ്പുകളെ അത് ബാധിക്കുന്നതായും കാറ്റലൻ ചാനലായ ടിവി 3 റിപ്പോർട്ട് ചെയ്തു. കോവിഡിനെ തുടർന്നുള്ള മൂന്നു മാസത്തോളം നീണ്ട അടച്ചിടലിനു ശേഷമാണ് സ്പാനിഷ് ലീഗ് പുനരാരംഭിക്കുന്നത്.

Read More: മെസ്സി തന്നെ ഒന്നാമൻ: ക്രിസ്റ്റ്യാനോ ഇല്ലാതെ റൊണാൾഡോയുടെ ടോപ് ഫൈവ് ലിസ്റ്റ്

Advertisment

പരിക്കിന്റെ കൃത്യമായ ആഘാതം നിർണ്ണയിക്കുന്നതിനുള്ള പരിശോധനയ്ക്ക് മെസ്സി വിധേയനായതായി ടിവി 3 റിപ്പോർട്ട് ചെയ്തു. എന്നാൽ മെസ്സി പരിശോധന നടത്തിയെന്ന വാർത്ത ബാഴ്‌സ സ്ഥിരീകരിച്ചിട്ടില്ല.  വ്യാഴാഴ്ച ക്ലബ്ബിന്റെ പരിശീലനത്തിന് അവധിയാണ്. വെള്ളിയാഴ്ചത്തോടെ പരിശീലനം പുനരാരംഭിക്കും.

നടപ്പ് ലാ ലിഗ സീസണിന്റെ തുടക്കത്തിൽ രണ്ടുമാസത്തോളം മെസ്സിക്ക് നഷ്ടപ്പെട്ടിരുന്നു. പ്രീ സീസണിൽ കാൽവെണ്ണയുടെ പേശിക്ക് പരിക്കേറ്റതിനെത്തുടർന്നായിരുന്നു അത്. നിലവിൽ ലീഗിലെ ടോപ് സ്കോററാണ് മെസ്സി. 19 ഗോളാണ് സീസണിൽ ഇതുവരെ നേടിയത്. റയൽ മാഡ്രിഡിന്റെ കരീം ബെൻസെമയാണ് 14 ഗോളുമായി രണ്ടാം സ്ഥാനത്ത്. ഏറ്റവും മെസ്സിക്കും ഏറ്റവും കൂടുതൽ അസിസ്റ്റുകളും മെസ്സിയുടെ പേരിലാണ്, 12 എണ്ണം.

Read More: വരുമാനത്തിൽ മെസ്സിയെ മറികടന്ന് ഫെഡറർ ഒന്നാമത്; ക്രിക്കറ്റ് താരങ്ങളിൽ മുന്നിൽ കോഹ്ലി: പുതിയ ഫോബ്‌സ് പട്ടിക പ്രസിദ്ധീകരിച്ചു

മഞ്ഞ കാർഡുകൾ കൂടുതൽ നേടിയതിനാൽ മയ്യോർക്കക്കെതിരായ മത്സരം ഡിഫെൻഡർ ക്ലെമന്റ് ലെങ്‌ലെറ്റിന് നഷ്ടമായേക്കും. സ്ട്രൈക്കർ ലൂയി സുവാരസ് ജനുവരിയിൽ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുവാരസിന് ഈ സീസൺ പൂർണമായും നഷ്ടപ്പെടുമെന്നായിരുന്നു കോവിഡ് വ്യാപനത്തിനു മുൻപ് കരുതിയിരുന്നത്. എന്നാൽ അടച്ചുപൂട്ടലിനു ശേഷം മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സുവാരസ് സാധാരണ നിലയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മയ്യോർക്കയ്ക്കെതിരായ മത്സരത്തിൽ സുവാരസ് ബാഴ്സയ്ക്ക് വേണ്ടി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാലിലെ പേശിക്കുള്ള പ്രശ്നങ്ങളിൽ നിന്ന് പൂർണമായും മോചിതനാനവാത്തതിനാൽ ഉസ്മാന ഡെംബെലെക്ക് മടങ്ങിവരാനായേക്കില്ല. ലീഗിൽ 11 റൗണ്ടുകൾ അവശേഷിക്കേ രണ്ടാം സ്ഥാനക്കാരായ റയലിനോട് രണ്ടു പോയിന്റിന് മാത്രമാണ് ബാഴ്സ മുന്നിട്ട് നിൽക്കുന്നത്.

Read More: കേരള ബ്ലാസ്റ്റേഴ്സും കോഴിക്കോടേയ്ക്ക്; അടുത്ത സീസണിൽ മത്സരങ്ങൾ സംഘടിപ്പിക്കും

ജൂൺ 14നാണ് റയലിന്റെ ഇനിയുള്ള മത്സരം. ഐബറുമായുള്ള മത്സരം റയലിന്റെ പരിശീലന കേന്ദ്രമായ മാഡ്രിഡ് ആൽഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലാണ് നടക്കുക. റയൽ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യു സ്റ്റേഡിയം അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്.

സെവിയ്യയും റയൽ ബെറ്റിസും തമ്മിലുള്ള സെവിയ്യ ഡെർബിയാണ് പുനരാരംഭിക്കുന്ന ലാലിഗയിലെ ആദ്യ മത്സരം. ഈ മാസം 12നാണ് മത്സരം.

Read More: Lionel Messi concern after missed practice ahead of La Liga return

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: