scorecardresearch
Latest News

മെസ്സി തന്നെ ഒന്നാമൻ: ക്രിസ്റ്റ്യാനോ ഇല്ലാതെ റൊണാൾഡോയുടെ ടോപ് ഫൈവ് ലിസ്റ്റ്

“പ്രീമിയർ ലീഗ് എന്തുകൊണ്ടാവും ഞങ്ങളുടെ ലീഗിനേക്കാൾ മികച്ചതെന്ന് വ്യക്തമല്ല. പക്ഷേ മികച്ച കളിക്കാർ സ്പെയിനിലാണ്”

ronaldo nazario, ronaldo, ronaldo messi, messi ronaldo, cristiano ronaldo, lionel messi, mohamed salah, eden hazard, neymar, kylian mbappe, ronaldo list, ronaldo messi cristiano, football news, റൊണാൾഡോ നസാരിയോ, റൊണാൾഡോ, റൊണാൾഡോ മെസ്സി, മെസ്സി റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, മുഹമ്മദ് സലാ, ഈഡൻ ഹസാർഡ്, നെയ്മർ, കൈലിയൻ എംബപ്പേ, റൊണാൾഡോ ലിസ്റ്റ്, റൊണാൾഡോ മെസി ക്രിസ്റ്റ്യാനോ, ഫുട്ബോൾ വാർത്ത, ie malayalam, ഐഇ മലയാളം

ഇപ്പോഴത്തെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോ. ലയണൽ മെസ്സിയാണ് റൊണാൾഡോയുടെ പട്ടികയിൽ ഒന്നാമത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ നിന്ന് പുറത്താവുകയും ചെയ്തു.

43കാരനായ റൊണാൾഡോ ലൂയിസ് നസാർലോ ഡി ലിമ, എന്ന റൊണാണാൾഡോ രണ്ട് തവണ ബാല്ലൺ ഡിഓർ പുരസ്കാരം നേടിയിരുന്നു. ബ്രസീൽ ടീമിന്റെ രണ്ട് ലോകകപ്പ് നേട്ടങ്ങളിലും ബാഴ്സലോണ മുൻ മുന്നേറ്റനിരക്കാരനായ റൊണാൾഡോ പങ്കാളിയായിരുന്നു.

30 de junho de 2002. Família Scolari. 2 gols contra a Alemanha na final da Copa do Mundo no Japão. É PENTA!!! Orgulho…

Posted by Ronaldo Nazário on Friday, 30 June 2017

തിങ്കളാഴ്ച സ്പാനിഷ് മാധ്യമമായ ഡയറിയോ എഎസിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ നസാർലോ ഇപ്പോഴത്തെ ഏറ്റവും മികച്ച താരങ്ങൾ ആരെല്ലാമെന്ന് അഭിപ്രായപ്പെട്ടത്. ബാഴ്സലോണയുടെ അർജന്റീനിയൽ സൂപ്പർ താരമായ മെസ്സിയുടേത് ഏറ്റവും നല്ല ഗെയിം ശൈലിയാണെന്ന് റൊണാൾഡോ നസാർലോ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഡയറിയോ എഎസ് അഭിമുഖത്തിലും അദ്ദേഹം ഈ അഭിപ്രായം ആവർത്തിച്ചിരുന്നു.

Read More: വരുമാനത്തിൽ മെസ്സിയെ മറികടന്ന് ഫെഡറർ ഒന്നാമത്; ക്രിക്കറ്റ് താരങ്ങളിൽ മുന്നിൽ കോഹ്ലി

” മെസ്സി, തീർച്ചയായും ഒന്നാം സ്ഥാനക്കാരനാണ്. അയാൾ ഇരുപതോ മുപ്പതോ വർഷം കാത്തിരുന്നാൽ മാത്രം കാണാവുന്ന പ്രതിഭയാണ്.” റൊണാൾഡോ നസാർലോ പറഞ്ഞു. മുൻ ക്ലബ്ബായ ബാഴ്സയ്ക്ക് പുറമേ ലിവർപൂൾ, റയൽ മാഡ്രിഡ്, പിഎസ്ജി, ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങളെയാണ് റൊണാൾഡോയുടെ ടോപ്പ് ഫൈവ് പട്ടികയിലുൾപ്പെടുത്തിയിട്ടുള്ളത്.

മൊഹമ്മദ് സലാ, ഈഡൻ ഹസാഡ്, നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവരെയാണ് മറ്റ് ഇഷ്ട താരങ്ങളായി റൊണാൾഡോ പറഞ്ഞത്.

ഞാൻ മൊഹമ്മദ് സലാ, ഈഡൻ ഹസാർഡ് എന്നിവരെയും ഇഷ്ടപ്പെടുന്നു… നെയ്മർ, അയാൾ കഴിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു, പിന്നെ, തീർച്ചയായും കൈലിയൻ എംബാപ്പെയും”- റൊണാൾഡോ പറയുന്നു.

ഫ്രഞ്ച് ലീഗിൽ ഗോൾഡൺ ബൂട്ട് പുരസ്കാരം നേടിയ പിഎസ്‌‌ജി താരം എംബാപെയെ റൊണാൾഡോയുമായി താരതമ്യപ്പെടുത്താറുണ്ട്. അതിനെക്കുറിച്ചും അഭിമുഖത്തിൽ മുൻ ഇൻറർ മിലാൻ, റയൽ മാഡ്രിഡ് സ്ട്രൈക്കർ പറയുന്നു.

” പലരും പറയുന്ന അയാൾ (എംബാപ്പെ) കാണാൻ എന്നെപ്പോലെയാണെന്ന്. അയാൾക്ക് നല്ല വേഗതയുണ്ട്, നല്ല രീതിയിൽ ഫിനിഷ് ചെയ്യുന്നു, നല്ല രീതിയിലുള്ള ചലനങ്ങളാണ്, രണ്ടു കാലുകളാലും മികച്ച ഷോട്ടുകൾ കണ്ടെത്താനാവുന്നു, അസാമാന്യമായ മുന്നേറ്റ ശൈലി അയാൾക്കുണ്ട്” – റൊണാൾഡോ പറഞ്ഞു.

“ഞങ്ങൾക്ക് സമാന സവിശേഷതകളുണ്ട്, പക്ഷേ ഞാൻ ഒരിക്കലും താരതമ്യങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല, പ്രത്യേകിച്ച് വ്യത്യസ്ത തലമുറകളിലുള്ള താരങ്ങൾ തമ്മിൽ, കാരണം സാഹചര്യങ്ങൾ വ്യത്യസ്തമാണ്” – അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലീഷ്, ഫ്രഞ്ച് ലീഗുകളിൽ കളിക്കുന്ന സലാ, നെയ്മർ, എംബാപ്പെ എന്നിവരുടെ കഴിവുകളെ താരതമ്യം ചെയ്യുന്നതിനിടെ സ്പാനിഷ് ലാലിഗയാണ് ലോകത്തിലെ ഏറ്റവും മികച്ച ലീഗ് എന്ന് റൊണാൾഡോ പറഞ്ഞു.

Read More: ഗാംഗുലി-ദ്രാവിഡ് കൂട്ടുകെട്ടിലെ റെക്കോർഡ് റൺ നേട്ടത്തിന് 21 വയസ്സ്

” പ്രീമിയർ ലീഗ് എന്തുകൊണ്ടാവും ഞങ്ങളുടെ ലീഗിനേക്കാൾ മികച്ചതെന്ന് വ്യക്തമല്ല. ഒരുപക്ഷേ ടെലിവിഷൻ വരുമാനം ക്ലബ്ബുകൾക്ക് കൂടുതൽ ലഭിക്കുന്നുണ്ടാവും. പക്ഷേ മികച്ച കളിക്കാർ സ്പെയിനിലാണ്, ചുരുങ്ങിയത് അവരിൽ ഭൂരിപക്ഷമെങ്കിലും”ലാ ലിഗ ക്ലബായ റയൽ വയാഡോളിഡിലെ ഭൂരിപക്ഷ ഓഹരി ഉടമ കൂടിയായ റൊണാൾഡോ പറഞ്ഞു.

കോവിഡ് നിയന്ത്രണത്തിനു ശേഷം ജർമൻ ബുണ്ടസ് ലിഗയുടെ നടപ്പ് സീസൺ പുനരാരംഭിച്ചിരുന്നു. ലാ ലിഗ ജൂൺ 11 ന് പുനരാരംഭിക്കും. സെവിയ്യയും റയൽ ബെറ്റിസും തമ്മിലാണ് ആദ്യ മത്സരം.

Read More: ‘Lionel Messi is number one’: Ronaldo snubs Cristiano in his top-five list

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Messi number one no cristiano ronaldo top five list

Best of Express