/indian-express-malayalam/media/media_files/be3CPbQ6GOPkaPWLjqcJ.jpg)
കൊൽക്കത്ത മുമ്പ് 2012ലും 2014ലും കിരീടം നേടിയിരുന്നു (Photo by Saikat Das / Sportzpics for IPL)
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17ാം പതിപ്പിൽ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ കൊൽക്കത്ത എട്ട് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചത്.
കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയതിനാൽ ഐപിഎല്‍ ചരിത്രത്തിലെ മൂന്നാം കിരീടമാണ് ഷാരൂഖിന്റെ ടീമിനെ തേടിയെത്തുന്നത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മൂന്നാം കിരീടമാണിത്. കൊൽക്കത്ത മുമ്പ് 2012ലും 2014ലും കിരീടം നേടിയിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ബാറ്റർമാരിൽ ആർക്കും ഫൈനലിൽ തിളങ്ങാനായില്ല. വെറും 113 റൺസിൽ ഓറഞ്ച് ആർമി തകർന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ കൊല്‍ക്കത്ത അനായാസം മറികടന്നു. സുനിൽ നരേന്റെയും (6) റഹ്മാനുള്ള ​ഗുർബാസിന്റെയും (39) വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.​ വെങ്കിടേഷ് അയ്യർ 52 റൺസോടെയും ശ്രേയസ് അയ്യർ രണ്ട് റൺസോടെയും പുറത്താകാതെ നിന്നു.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ സ്കോറാണ് ഹൈദരാബാദ് നേടിയത്. 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് അവരുടെ ടോപ് സ്കോറർ. എയ്ഡാൻ മാക്രം 20 റൺസെടുത്ത് പുറത്തായി.
കൊൽക്കത്ത നിരയിൽ ആന്ദ്ര റസ്സൽ മൂന്ന് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്കും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഖ്യ പരിശീലകനായി കൊൽക്കത്ത ടീമിലേക്കുള്ള തിരിച്ചുവരവിൽ കിരീടം നേടാനായത് ​ഗൗതം ​ഗംഭീറിന്റെ കൂടി മികവാണ്.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- 'ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം': തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- 'വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു'; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us