/indian-express-malayalam/media/media_files/2025/04/22/RgI8qEPbphAPuw5D1C1F.jpg)
Venkatesh Iyer, Kolkata Knight Riders IPL 2025: (Venkatesh Iyer, Instagram)
Venkatesh Iyer Kolkata Knight Riders IPL 2025: 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരിനെ താര ലേലത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കി തിരികെ ടീമിലേക്ക് എത്തിച്ചത്. എന്നാൽ ഐപിഎൽ പ്രൈസ് ടാഗിന്റെ ഭാരത്തിൽ വലഞ്ഞ വെങ്കടേഷിന് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത സീസണായി ഇത് മാറി. വെങ്കടേഷിനെ അടുത്ത സീസണിലെ താര ലേലത്തിന് മുൻപായി ടീമിൽ നിലനിർത്തില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 142 റൺസ് മാത്രമാണ് വെങ്കടേഷ് അയ്യർക്ക് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 20.29. സ്ട്രൈക്ക്റേറ്റ് 139. 2024 സീസണിൽ കൊൽക്കത്ത കിരീടം ചൂടിയപ്പോൾ 46 എന്ന ബാറ്റിങ് ശരാശരിയായിരുന്നു വെങ്കടേഷിന്റേത്. എന്നാൽ ഇത്തവണ ബാറ്റിങ്ങിൽ 30കാരന് ഒരു തരത്തിലും ടീമിന് സംഭാവന നൽകാനായില്ല.
ബോളിങ്ങിൽ വെങ്കടേഷിനെ കൊൽക്കത്ത പരീക്ഷിച്ചതും ഇല്ല. വെങ്കടേഷ് അയ്യരെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കും എന്നതിനൊപ്പം പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിനും സ്ഥാനം തെറിക്കുമെന്നാണ് സൂചന.
ഋഷഭ് പന്തിനെ കയ്യൊഴിഞ്ഞേക്കില്ല
27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ സ്വന്തമാക്കിയ ലക്നൗ സൂപ്പർ ജയന്റ്സിനും നിരാശയായിരുന്നു. എങ്കിലും ഋഷഭ് പന്തിനെ ഈ ഒരു സീസണോടെ ലക്നൗ ഒഴിവാക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 135 റൺസ് മാത്രമാണ് ഋഷഭ് പന്തിന് കണ്ടെത്താനായത്. 12.27 ആണ് ഋഷഭ് പന്തിന്റെ ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 100.
ഐപിഎല്ലിന് ശേഷം വരാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ഋഷഭ് പന്തിന് നിർണായകമാണ്. ഇഷാൻ കിഷനും ധ്രുവ് ജുറെലും വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തിനായി കാത്തിരിക്കുമ്പോൾ ഋഷഭ് പന്തിന് മേലുള്ള സമ്മർദം കൂടുന്നു. ഇഷാൻ കിഷൻ സീസണിൽ ഒരു സെഞ്ചുറി നേടിയിരുന്നു. എന്നാൽ ധ്രുവ് ജുറെലിന് ഫിനിഷിങ്ങിൽ പലപ്പോഴും പിഴയ്ക്കുന്നതാണ് കണ്ടത്.
Read More
- MI vs DC: ഡൽഹി പുറത്ത്; പ്ലേഓഫ് പ്രവേശനം ആഘോഷമാക്കി മുംബൈ ഇന്ത്യൻസ്
- ധോണിയുടെ മുന്നറിയിപ്പ്; 200ന് മുകളിൽ സ്ട്രൈക്ക്റേറ്റ് ലക്ഷ്യമിട്ടാൽ പ്രശ്നം ഇങ്ങനെ
- MS Dhoni IPL; കാൽമുട്ടുകൾ തോൽവി സമ്മതിച്ചു; റിഫ്ളക്സുമില്ല; ഇനിയും കടിച്ചു തൂങ്ങരുത്: ശ്രീകാന്ത്
- ഇത് മുംബൈയെ സഹായിക്കാനുള്ള നിയമമോ? 120 മിനിറ്റ് അധികം അനുവദിച്ചതിനെതിരെ കൊൽക്കത്ത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.