/indian-express-malayalam/media/media_files/2025/03/22/JSqIp8Ydof8UpUTJzWAX.jpg)
ഐപിഎൽ ക്യാപ്റ്റന്മാർ Photograph: (ഐപിഎൽ, ഇൻസ്റ്റഗ്രാം)
Royal Challengers Banglore Vs Kolkata Knight Riders IPL 2025: ഈഡൻ ഗാർഡൻസിൽ ആകാശം തെളിഞ്ഞു. ക്രിക്കറ്റ് പ്രേമികളുടെ മനസിലും ഇതോടെ ഐപിഎൽ സീസണിലെ ആദ്യ മത്സരം മഴ എടുക്കുമോ എന്ന ആശങ്കയുടെ കാർമേഘവും ഒഴിയുന്നു. കൃത്യസമയത്ത് തന്നെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന്റെ ടോസ് ഇടാനാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് ആണ് നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഐപിഎല്ലിലെ ഉദ്ഘാടന മത്സരം. ഏഴ് മണിക്ക് ടോസ്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ദക്ഷിണ ബംഗാൾ മേഘലയിൽ കനത്ത മഴ ഉണ്ടാവുമെന്നാണ് ദേശിയ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഐപിഎല്ലിലെ ഉദ്ഘാടന മത്സരം നടക്കുന്ന ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
🚨🌤️ Weather Alert from MET Dept: Skies to clear after 6 PM with minimal chances of rain!
— vampire of sports (@vampireofsports) March 22, 2025
Here are some LIVE photos from Kolkata!
Good news for cricket fans—despite rain since yesterday, KKR vs RCB at Eden Gardens is set to go ahead as planned! 🏏🔥 #KKRvsRCB#IPL2025… pic.twitter.com/eURJzSybYr
വെള്ളിയാഴ്ച മഴയെ തുടർന്ന് ഇരു ടീമുകൾക്കും പരിശീലന സെഷൻ ഒഴിവാക്കേണ്ടി വന്നിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചെ കാർമേഘം മാറി ആകാശം തെളിഞ്ഞത് ക്രിക്കറ്റ് പ്രേമികൾക്ക് പ്രതീക്ഷയാവുന്നു. മത്സര സമയത്ത് മഴ വില്ലനായി എത്തിയേക്കില്ല എന്ന പ്രാർഥനയിലാണ് ആരാധകർ. ഐപിഎല്ലിലെ ലീഗ് ഘട്ട മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. പ്ലേഓഫിനും ഫൈനലിനും ആണ് റിസർവ് ഡേ ഉള്ളത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ കൂടിയായ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെ പ്രകടനങ്ങളോടെയാണ് ഐപിഎൽ ഉദ്ഘാടന ചടങ്ങുകൾ. വമ്പൻ താരങ്ങൾ അണിനിരക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ദിഷ പടാനിയും ശ്രേയ ഘോഷാലും അവതരിപ്പിക്കുന്ന പരിപാടി ഉദ്ഘാടന ചടങ്ങുകൾക്ക് നിറം പകരും.
അജിങ്ക്യാ രഹാനെയുടെ കീഴിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരെ ടീമിൽ നിലനിർത്തേണ്ട എന്ന് തീരുമാനിച്ച് ഉൾപ്പെടെ ടീമിൽ മാറ്റം വരുത്തിയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഇത്തവണ ഇറങ്ങുന്നത്. മുതിർന്ന താരമായ രഹാനെയുടെ ക്യാപ്റ്റൻസി മികവിന്റെ കാര്യത്തിൽ കൊൽക്കത്ത പൂർണ വിശ്വാസം അർപ്പിക്കുന്നു. എന്നാൽ ബാറ്റിങ്ങിൽ രഹാനെയ്ക്ക് ടീമിന് ബാധ്യതയാവാത്ത വിധം കളിക്കാനാവുമോ എന്ന ചോദ്യം ശക്തമാണ്.
രജത് പാടിദാറിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വരവ്. കഴിഞ്ഞ സീസൺ അവസാനത്തിൽ തുടർ ജയങ്ങളിലേക്ക് എത്തിയെങ്കിലും ഐപിഎൽ കിരീടം എന്ന സ്വപ്നം 17 സീസൺ പിന്നിടുമ്പോഴും ആർസിബിയിൽ നിന്ന് അകന്ന് നിൽക്കുന്നു. ഇത്തവണ പുതിയ ക്യാപ്റ്റന് കീഴിൽ ആ കാത്തിരിപ്പ് അവസാനിപ്പിക്കാനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.