scorecardresearch

വിവാദങ്ങൾക്ക് മറുപടി; വിഷാദം മറന്ന് ചിരിച്ചുല്ലസിച്ച് രാഹുൽ കളിക്കളത്തിൽ

പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമായിരിക്കെ ക്യാപ്റ്റനെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന ഭയമാകാം രാഹുലിന് വീണ്ടുമൊരവസരം നൽകാൻ പ്രേരിപ്പിച്ചത്

പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമായിരിക്കെ ക്യാപ്റ്റനെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന ഭയമാകാം രാഹുലിന് വീണ്ടുമൊരവസരം നൽകാൻ പ്രേരിപ്പിച്ചത്

author-image
Sports Desk
New Update
KL Rahul | captain of LSG

രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു

ടീം ഉടമയുമായുള്ള തർക്കങ്ങൾക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ആശങ്കകൾ അതിർത്തിക്ക് അപ്പുറത്തേക്ക് അടിച്ചുപറത്തി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് നായകൻ കെ.എൽ. രാഹുൽ. പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമായിരിക്കെ ക്യാപ്റ്റനെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന ഭയമാകാം രാഹുലിന് വീണ്ടുമൊരവസരം നൽകാൻ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.

Advertisment

രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കർണാടകക്കാരനായ രാഹുൽ ഇനിയും ലഖ്നൗ ടീമിൽ തുടരരുതെന്നും രാഹുലിനെ സ്വീകരിക്കാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തയാറാകണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാഹുലിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്നും പകരം നിക്കൊളാസ് പൂരനെ നായകനാക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ഡൽഹിക്കെതിരായ നിർണായക മത്സരത്തിൽ നായകനായി രാഹുലിനെ തന്നെ നിർത്തിയാണ് ലഖ്‌നൗ കളിക്കാനിറങ്ങിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപിറ്റല്‍സിന്റെ സ്വന്തം തട്ടകമായ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

Advertisment

വെടിക്കെട്ട് വീരൻ ജാക്ക് ഫ്രേസറിനെ ആദ്യ ഓവറിൽ പൂജ്യത്തിന് പുറത്താക്കി അർഷാദ് ഖാൻ ലഖ്‌നൗവിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. മത്സരത്തിലെ രണ്ടാം പന്തിൽ ഡല്‍ഹിയുടെ വെടിക്കെട്ട് വീരൻ നവീനുൾ ഹഖിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. എന്നാൽ തകർത്തടിച്ച ഷായ് ഹോപ്പും അഭിഷേക് പോറലും ഡൽഹിക്ക് മികച്ച തുടക്കം സമ്മാനിച്ചു.

മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. ലഖ്‌നൗവില്‍ അര്‍ഷദ് ഖാനും യുദ്ധ്‌വീര്‍ സിങ്ങും ടീമിലെത്തി. ക്യാപിറ്റല്‍സിന്റെ സ്‌ക്വാഡിലും രണ്ട് മാറ്റങ്ങളുണ്ട്. വിലക്കിനെ തുടര്‍ന്ന് ഒരു മത്സരം നഷ്ടമായ ക്യാപ്റ്റന്‍ റിഷഭ് പന്ത് ടീമില്‍ തിരിച്ചെത്തി. വാര്‍ണറിന് പകരം ഗുൽബാദിൻ നായിബ് ടീമിലെത്തി.

Read More Sports News Here

Kl Rahul IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: