scorecardresearch

KL Rahul IPL: എന്താണ് 'കാൽമ' സെലിബ്രേഷൻ? റൊണാൾഡോയെ അനുകരിച്ച് രാഹുൽ

KL Rahul Delhi Capitals IPL 2025: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാൽമ സെലിബ്രേഷൻ ആണ് ആർസിബിക്കെതിരായ ജയത്തിന് പിന്നാലെ രാഹുലിൽ നിന്ന് വന്നത്

KL Rahul Delhi Capitals IPL 2025: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാൽമ സെലിബ്രേഷൻ ആണ് ആർസിബിക്കെതിരായ ജയത്തിന് പിന്നാലെ രാഹുലിൽ നിന്ന് വന്നത്

author-image
Sports Desk
New Update
KL Rahul, Cristiano Ronaldo

KL Rahul, Cristiano Ronaldo Photograph: (X, Instagram)

KL Rahul Delhi Capitals IPL 2025: 58-4 എന്ന നിലയിലേക്ക് ഡൽഹി ക്യാപിറ്റൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ വീണപ്പോൾ രക്ഷകനായി കെ എൽ രാഹുൽ അവതരിക്കുകയായിരുന്നു. സ്റ്റബ്സിനൊപ്പം 100 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി ഡൽഹി ക്യാപിറ്റൽസിനെ രാഹുൽ ജയിപ്പിച്ചു കയറ്റി. പതിനെട്ടാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിൽ യഷ് ദയാലിനെ സിക്സ് പറത്തിയായിരുന്നു രാഹുലിന്റെ സൂപ്പർ ഫിനിഷ്. പിന്നാലെ ക്രീസിൽ വെച്ചുള്ള രാഹുലിന്റെ സെലിബ്രേഷനും ആരാധകർക്കിടയിൽ വൈറലായി. 

Advertisment

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാൽമ സെലിബ്രേഷൻ ആണ് ആർസിബിക്കെതിരായ ജയത്തിന് പിന്നാലെ രാഹുലിൽ നിന്ന് വന്നത്. ഇത് തന്റെ മണ്ണാണ് എന്ന് പ്രഖ്യാപിക്കുന്ന സെലിബ്രേഷൻ ആണ് രാഹുലിൽ നിന്ന് വന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ലോക്കൽ ബോയി ആയ രാഹുൽ കളിച്ചു വളർന്നത്. 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആധിപത്യവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന കാൽമ സെലിബ്രേഷനാണ് രാഹുൽ പുറത്തെടുത്തത്. പിച്ചിൽ തന്റെ സ്ഥലം അടയാളപ്പെടുത്തി അഗ്രസീവ് രാഹുലിനെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹിയുടെ ജയത്തിന് പിന്നാലെ കണ്ടത്. 

Advertisment

ആർസിബി പേസർമാരുടെ മുൻപിൽ ഡൽഹിയുടെ മുൻനിര വിറച്ച് വീണപ്പോഴാണ് ശാന്തനായി നിന്ന് കരുതലോടെ രാഹുൽ ഇന്നിങ്സ് പടുത്തുയർത്തിയത്. 53 പന്തിൽ നിന്ന് ഏഴ് ഫോറും ആറ് സിക്സും ഉൾപ്പെടെയാണ് രാഹുൽ 93 റൺസ് കണ്ടെത്തിയത്.മൂന്നാമത്തെ ഓവറിൽ ഡൽഹി 10-2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് രാഹുൽ ക്രീസിലേക്ക് എത്തിയത്. 

ആർസിബി ക്യാപ്റ്റൻ രജത് പാടീദാർ രാഹുലിന്റെ വിക്കറ്റെടുക്കാനുള്ള ക്യാച്ച് നഷ്ടപ്പെടുത്തിയതും ബെംഗളൂരുവിന് തിരിച്ചടിയായി. 37 പന്തിലാണ് രാഹുൽ അർധ ശതകം കണ്ടെത്തിയത്. ഹെയ്സൽവുഡിന് എതിരെ ഒരോവറിൽ 22 റൺസ് അടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ രാഹുൽ അടിച്ചുതകർക്കുന്നതിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും ഇത് തന്റെ മണ്ണാണ് എന്ന് രാഹുൽ ഓർമിപ്പിച്ചു. "ഇത് എന്റെ ഗ്രൗണ്ടാണ്, എന്റെ വീടാണ്, മറ്റാരേക്കാളും നന്നായി ഇവിടം എനിക്കറിയാം," രാഹുൽ പറഞ്ഞു.   

Read More

IPL 2025 Delhi Capitals Cristiano Ronaldo Kl Rahul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: