scorecardresearch

നരെയ്ന്റെ 'വൺമാൻ ഷോ' പാഴായി; ഈഡനിൽ തീക്കാറ്റായി ജോസ് ബട്ട്ലർ

14 പന്തിൽ 34 റൺസെടുത്ത റിയാൻ പരാഗിന്റെ ഇന്നിംഗ്സും നിർണായകമായി. രാജസ്ഥാനെ ജയിപ്പിച്ചതിനൊപ്പം അവസാന ഓവറിൽ സെഞ്ചുറി തികയ്ക്കാനും ബട്ട്ലർക്ക് (60 പന്തിൽ 107) കഴിഞ്ഞു

14 പന്തിൽ 34 റൺസെടുത്ത റിയാൻ പരാഗിന്റെ ഇന്നിംഗ്സും നിർണായകമായി. രാജസ്ഥാനെ ജയിപ്പിച്ചതിനൊപ്പം അവസാന ഓവറിൽ സെഞ്ചുറി തികയ്ക്കാനും ബട്ട്ലർക്ക് (60 പന്തിൽ 107) കഴിഞ്ഞു

author-image
Sports Desk
New Update
Jos Butler | Sunil Narine

അവിശ്വസനീയമായ തിരിച്ചുവരവാണ് രാജസ്ഥാൻ നടത്തിയത് (Photo: Saikat Das / Sportzpics for IPL)

ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് രണ്ട് വിക്കറ്റിന്റെ തട്ടുപൊളിപ്പൻ ജയമൊരുക്കി ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലർ. രണ്ട് സെഞ്ചുറികളും മികച്ച ബോളിങ് പ്രകടനങ്ങളും കണ്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവാണ് രാജസ്ഥാൻ നടത്തിയത്. 

Advertisment

12.2 ഓവറിൽ 121/6 എന്ന നിലയിൽ തകർന്ന ടീമിനെ, ജോസ് ബട്ട്ലർ റോവ്മാൻ പവലിനൊപ്പം ചേർന്ന് വിജയവഴിയിൽ തിരിച്ചെത്തിക്കുകയായിരുന്നു. 14 പന്തിൽ 34 റൺസെടുത്ത റിയാൻ പരാഗിന്റെ ഇന്നിംഗ്സും നിർണായകമായി. രാജസ്ഥാനെ ജയിപ്പിച്ചതിനൊപ്പം അവസാന ഓവറിൽ സെഞ്ചുറി തികയ്ക്കാനും ബട്ട്ലർക്ക് (60 പന്തിൽ 107) കഴിഞ്ഞു.

Advertisment

സീസണിൽ ജോസ് ബട്ട്ലർ നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2020ൽ പഞ്ചാബിനെതിരെ 224 റൺസെടുത്ത് ജയം നേടിയിരുന്നു. ഈ റെക്കോർഡിനൊപ്പമാണ് വീണ്ടും സഞ്ജുപ്പട എത്തിയത്.

Read More

Rajastan Royals IPL 2024 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: