/indian-express-malayalam/media/media_files/2025/02/27/byJxpCHYzavnKPTpMqn4.jpg)
സച്ചിൻ ബേബി, സർവാതെ Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)
Kerala Vs Vidarbha Ranji Trophy Final: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ മുൻപിൽ വെച്ച് 379 റൺസ് സ്കോർ മറികടക്കാൻ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ് കേരളം. 14-2 എന്ന നിലയിലേക്ക് കേരളം വീണെങ്കിലും സർവാതെയും അഹ്മദ് ഇമ്രാനും ചേർന്ന് കേരളത്തെ തിരികെ കയറ്റി.
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 120 പന്തിൽ നിന്ന് 66 റൺസോടെ ആദിത്യാ സർവാതേയും 23 പന്തിൽ നിന്ന് ഏഴ് റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. കേരളത്തിന്റെ സ്കോർ ബോർഡിലേക്ക് ഒരു റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും ഓപ്പണർ രോഹൻ കുന്നുമ്മലിനെ കേരളത്തിന് നഷ്ടമാവുകയായിരുന്നു.
മൂന്ന് പന്തിൽ നിന്ന് രോഹനെ പൂജ്യത്തിനാണ് ദർശൻ നൽകൻഡേ മടക്കിയത്. തന്റെ രണ്ടാമത്തെ ഓവറിൽ അക്ഷയ് ചന്ദ്രനേയും ദർശൻ ഡ്രസ്സിങ്റൂമിലേക്ക് മടക്കി കേരളത്തെ പ്രഹരിച്ചു. 11 പന്തിൽ നിന്ന് 14 റൺസ് മാത്രമാണ് അക്ഷയ്ക്ക് നേടാനായത്. എന്നാൽ ഓപ്പണർമാരെ നഷ്ടമായി പരുങ്ങി നിന്ന കേരളത്തെ ബാറ്റിങ് ഓർഡറിൽ മുകളിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സർവാതെയും അഹ്മദ് ഇമ്രാനും ചേർന്ന് കരകയറ്റി.
രക്ഷിച്ചത് ഇമ്രാനും സർവാതെയും
സർവാതെയും അഹ്മദ് ഇമ്രാനും ചേർന്ന് 93 റൺസ് ആണ് കൂട്ടിച്ചേർത്തത്. അതിൽ സർവാതെയാണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. എന്നാൽ കേരള 107ലേക്ക് എത്തിയപ്പോഴേക്കും സർവാതെ-ഇമ്രാൻ സഖ്യത്തെ വിദർഭ പൊളിച്ചു.
83 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയോടെ 37 റൺസ് എടുത്ത് നിന്ന ഇമ്രാനെ യഷ് താക്കൂർ ആണ് വീഴ്ത്തിയത്. ഇമ്രാന് പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബി തന്നെ ക്രീസിലേക്ക് എത്തി. കരുതലോടെയാണ് സച്ചിൻ രണ്ടാം ദിനത്തിലെ അവസാന മിനിറ്റകളിൽ ബാറ്റ് വീശിയത്.
നേരത്തെ രണ്ടാം ദിനം നാല് വിക്കറ്റിന് 254 റൺസെന്ന നിലയിലാണ് രണ്ടാം ദിനം വിദർഭ ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാൽ വിദർഭ സ്കോർ 290ലേക്ക് എത്തിയപ്പോൾ 153 റൺസ് എടുത്ത് നിന്ന ഡാനിഷ് മലേവാറിനെ അവർക്ക് നഷ്ടമായി. പിന്നാലെ വന്ന വിദർഭ ബാറ്റർമാർക്കൊന്നും സ്കോർ വലിയ നിലയിൽ ഉയർത്താനായില്ല.
തൊണ്ണുറ്റിയാറാം ഓവറിൽ എൻ പി ബേസിൽ ഡാനിഷ് മലേവാറിൻറെ സ്റ്റംപ് ഇളക്കിയാണ് വിദർഭ താരത്തിന്റെ മാരത്തൺ ഇന്നിംഗ്‌സ് (285 പന്തിൽ 153) അവസാനിപ്പിച്ചത്. വീണ്ടും പന്തെടുത്തപ്പോൾ യഷ് താക്കൂറിൻറെ പ്രതിരോധവും ബേസിൽ അവസാനിപ്പിച്ചു. 60 ബോളുകൾ ക്രീസിൽ ചിലവഴിച്ച യഷ് 25 റൺസാണ് നേടിയത്.കേരള ബോളർമാരിൽ എംഡി നിധീഷും ഏദനും മൂന്ന് വിക്കറ്റ് വീതവും ബേസിൽ രണ്ട് വിക്കറ്റും സക്സേന ഒരു വിക്കറ്റും പിഴുതു.
Read More
- Champions Trophy: നാണക്കേടിൽ തലതാഴ്ത്തി പാക്കിസ്ഥാൻ; പോയിന്റിൽ ബംഗ്ലാദേശിനും താഴെ
 - Ibrahim Zadran Century: കാബൂളിലെ തെരുവിൽ കളിച്ച് നടന്ന പയ്യൻ; ഇബ്രാഹിം സദ്രാൻ ചില്ലറക്കാരനല്ല
 - Ranji Trophy Final: തുടക്കം പാളി; കേരളത്തെ 14-2ലേക്ക് വീഴ്ത്തി വിദർഭ
 - Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ; വിദർഭക്ക് കൂട്ടത്തകർച്ച
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us