/indian-express-malayalam/media/media_files/2025/01/31/iJAfTOmOuQwIsIJb0ohP.jpg)
ഫോട്ടോ: കേരള ക്രിക്കറ്റ് അസോസിയേഷൻ, ഫയൽ
രഞ്ജി ട്രോഫി സെമി ഫൈനലിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ കേരളത്തിന് എതിരെ ഗുജറാത്ത് മികച്ച നിലയിൽ. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 457 റൺസ് പിന്തുടർന്ന് ഇറങ്ങിയ കേരളം മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാൻ 235 റൺസ് കൂടിയാണ് ഗുജറാത്തിന് ഇനി മറികടക്കേണ്ടത്.
സെഞ്ചുറിയുമായി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ പ്രിയങ്ക് പഞ്ചലിൻ്റെ ഇന്നിങ്സ് ആണ് സെമിയിൽ ഒന്നാം ഇന്നിങ്സിൽ ഗുജറാത്തിന് കരുത്തായത്. ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ട് ഇറങ്ങുന്ന ഗുജറാത്തിന് പ്രിയങ്ക് പഞ്ചലും ആദ്യ ദേശായിയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. ആര്യ ദേശായി ആക്രമിച്ച് മുന്നേറിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിങ്സായിരുന്നു പ്രിയങ്ക് പഞ്ചലിൻ്റേത്.
View this post on InstagramA post shared by Kerala Cricket Association (@keralacricketassociation)
82 പന്തിൽ നിന്ന് അർധ സെഞ്ചുറി പൂർത്തിയാക്കിയ ആര്യ ദേശായിയെ ബേസിൽ എൻ പിയാണ് പുറത്താക്കിയത്. 73 റൺസെടുത്ത ആര്യ ദേശായി ബേസിലിൻ്റെ പന്തിൽ ക്ലീൻ ബൌൾഡാവുകയായിരുന്നു. ബോളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും തുടർന്ന് ഗുജറാത്തിന്റെ ബാറിങ് കൂട്ടുകെട്ട് തകർക്കാൻ കേരളത്തിനായില്ല. കളി നിർത്തുമ്പോൾ പ്രിയങ്ക് പഞ്ചൽ 117ഉം മനൻ ഹിങ് രാജിയ 30 റൺസും നേടി ക്രീസിലുണ്ട്.
അസ്ഹറുദ്ദീന് പിന്തുണ നൽകാനായില്ല
രാവിലെ ഏഴ് വിക്കറ്റിന് 418 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ആദിത്യ സർവാടെയുടെ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത സർവാടെ ചിന്തൻ ഗജയുടെ പന്തിൽ ക്ലീൻ ബൌൾഡാവുകയായിരുന്നു. മറുവശത്ത് മുഹമ്മദ് അസ്ഹറുദ്ദീൻ മികച്ച ഷോട്ടുകളുമായി ബാറ്റിങ് തുടർന്നെങ്കിലും തുടർന്നെത്തിയവർക്ക് പിടിച്ചു നില്ക്കാനായില്ല. അഞ്ച് റൺസെടുത്ത നിധീഷ് എം ഡി റണ്ണൌട്ടായപ്പോൾ ഒരു റണ്ണെടുത്ത ബേസിൽ എൻ.പിയെ ചിന്തൻ ഗജ തന്നെ പുറത്താക്കി.
177 റൺസിന്റെ ക്ലാസിക് ഇന്നിങ്സുമായി മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. 341 പന്തുകളിൽ നിന്ന് 20 ബൌണ്ടറികളും ഒരു സിക്സും അടങ്ങുന്നതായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിങ്സ്. ഗുജറാത്തിന് വേണ്ടി അർസൻ നാഗ്സ്വെല്ല മൂന്നും ചിന്തൻ ഗജ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Read More
- രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ; മുഹമ്മദ് അസറുദ്ദീന് 177
- Champions Trophy: ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും
- WPL: ഫോറടിച്ച് സജനയുടെ ഫിനിഷ്; മുംബൈയുടെ ഹീറോയായി നാറ്റ് ബ്രന്റ്
- Champions Trophy: ഫേവറിറ്റുകളാണ് ഇന്ത്യ; പക്ഷെ സ്വയം കുഴി കുഴിച്ച് വിണേക്കാം; കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.