scorecardresearch

Ranji Trophy Kerala:'കൂടെ ഉണ്ടാവുമെന്ന് ബേസിലിന്റെ ഉറപ്പ്'; സെമി പിടിച്ച തന്ത്രം വെളിപ്പെടുത്തി സൽമാൻ നിസാർ

ഗുജറാത്ത് ആണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ. എന്നാൽ ഗുജറാത്തിന് എതിരെ മധുരമുള്ളൊരു ഓർമയും കേരളത്തിനുണ്ട്. ആദ്യമായി കേരളം രഞ്ജി സെമിയിൽ കടന്നത് ഗുജറാത്തിനെ ക്വാർട്ടറിൽ വീഴ്ത്തിയാണ്

ഗുജറാത്ത് ആണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ. എന്നാൽ ഗുജറാത്തിന് എതിരെ മധുരമുള്ളൊരു ഓർമയും കേരളത്തിനുണ്ട്. ആദ്യമായി കേരളം രഞ്ജി സെമിയിൽ കടന്നത് ഗുജറാത്തിനെ ക്വാർട്ടറിൽ വീഴ്ത്തിയാണ്

author-image
Sports Desk
New Update
salman nizar, Kerala Cricket

സൽമാൻ നിസാർ(ഫോട്ടോ: കേരള ക്രിക്കറ്റ് അസോസിയേഷൻ)

ആദ്യ ഇന്നിങ്സിൽ കേരളം തകർന്ന് തോൽവി മുൻപിൽ കണ്ട് നിൽക്കുമ്പോൾ 112 റൺസോടെ തലശേരിക്കാരൻ സൽമാൻ നിസാറിന്റെ സെഞ്ചുറി ഇന്നിങ്സ്. വാലറ്റത്ത് നിധീഷിനേയും പിന്നാലെ ബേസിലിനേയും കൂടെ കൂട്ടി ഐതിഹാസിക കൂട്ടുകെട്ട്. രണ്ടാം വട്ടം മാത്രം രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളം എത്തുമ്പോൾ സൽമാനാണ് കേരളത്തിന്റെ ഹീറോ. അഞ്ചാം ദിനം കട്ടയ്ക്ക് കൂടെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനേയും മറക്കാനാവില്ല. ഇപ്പോൾ ക്വാർട്ടറിൽ സ്വീകരിച്ച തന്ത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സൽമാൻ നിസാർ. 

Advertisment

"ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് ക്വാർട്ടർ ഫൈനലിൽ ശ്രമിച്ചത്. അവസാന ദിവസം കൂടുതൽ സമയം ക്രീസിൽ നിൽക്കുകയായിരുന്നു ലക്ഷ്യം. സെഞ്ച്വറിയെക്കാൾ സന്തോഷം നൽകിയത് ആദ്യ ഇന്നിംഗ്സിലെ ഒരു റൺ ലീഡ് നേടിയതാണ്," ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ സൽമാൻ നിസാർ പറഞ്ഞു. 

"ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനായതിൽ ഏറെ സന്തോഷമുണ്ട്. ടീം മീറ്റിംഗിൽ കോച്ചും സഹതാരങ്ങളും ആത്മവിശ്വാസം നൽകി. കൂടെ ഉണ്ടാവുമെന്ന് ബേസിൽ തമ്പി ഉറപ്പ് നൽകിയത് നിർണായകമായി. വലിയ ആത്മവിശ്വാസമാണ് അത് നൽകിയത്. സെമി ഫൈനലിൽ മികച്ച പ്രകടനം നടത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം," ജമ്മു കശ്മീരിനെതിര കേരളത്തിന്റെ വിജയശിൽപിയായ സൽമാൻ നിസാർ പറയുന്നു. 

View this post on Instagram

A post shared by Kerala Cricket Association (@keralacricketassociation)

Advertisment

ഫെബ്രുവരി 17നാണ് രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഗുജറാത്ത് ആണ് കേരളത്തിന്റെ എതിരാളികൾ. എന്നാൽ ഗുജറാത്തിന് എതിരെ മധുരമുള്ളൊരു ഓർമയും കേരളത്തിനുണ്ട്. 2018-19 സീസണിൽ ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് കേരളം സെമി ഫൈനലിലേക്ക് കടന്നത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് കേരളം അന്ന് സെമി ഫൈനലിൽ എത്തിയത്. അന്ന് ഗുജറാത്തിനെ തോൽപ്പിക്കാനായതിന്റെ ആത്മവിശ്വാസം ഇത്തവണ സെമിയിൽ ഇറങ്ങുമ്പോൾ കേരള താരങ്ങൾക്ക് ഗുണം ചെയ്യും. 

Read More

Kerala Vs Jammu Kashmir Salman Nizar Kerala Cricket Association Kerala Cricket Team Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: