/indian-express-malayalam/media/media_files/9EhjZX8MGVHBr71QIUoS.jpg)
പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് തട്ടകമായ ഗുവാഹത്തിയില്‍ ഇറങ്ങിയത് (Photo: X/ Indian Super League)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ 2-0നാണ് ബ്ലാസ്റ്റേഴ്സ് പരാജയം വഴങ്ങിയത്. ബ്ലാസ്റ്റേഴ്സിനെതിരായ തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായി.
കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. 21 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 20 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കുയര്‍ന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.
Worrying signs for the #Blasters ahead of the playoffs!#ISL#ISL10#LetsFootball#KeralaBlasters | @Sports18pic.twitter.com/3uhynB84tt
— Indian Super League (@IndSuperLeague) April 6, 2024
പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് തട്ടകമായ ഗുവാഹത്തിയില്‍ ഇറങ്ങിയത്. രണ്ട് വിദേശ താരങ്ങളെ മാത്രമാണ് കോച്ച് ഇവാന് വുകോമനോവിച്ച് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ ആദ്യ പകുതിയില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കാണാനായത്.
𝐒𝐌𝐎𝐎𝐓𝐇 𝐎𝐏𝐄𝐑𝐀𝐓𝐎𝐑 🪄#NEUKBFC#ISL#ISL10#LetsFootball#ISLonJioCinema#ISLonSports18#NorthEastUnitedFC#NestorAlbiach#ISLPOTM | @NEUtdFC@JioCinema@Sports18pic.twitter.com/LPqCYTca5C
— Indian Super League (@IndSuperLeague) April 6, 2024
രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും ചില മുന്നേറ്റങ്ങള്‍ കാണാന്‍ സാധിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. 84ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. നെസ്റ്റര്‍ ആല്‍ബിയാക്ക് ആണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്.
#NestorAlbiach breaks the deadlock with a beautiful goal! 🤩
— Indian Super League (@IndSuperLeague) April 6, 2024
Watch #NEUKBFC LIVE only on @Sports18, @Vh1India, @News18Kerala, #SuryaMovies & #DDBangla! 📺
Stream FOR FREE on @JioCinema: https://t.co/dSdG3CZEm4#ISL#ISL10#LetsFootball#NorthEastUnitedFC#KeralaBlasterspic.twitter.com/Jh9DOqVZLQ
ഇഞ്ചുറി ടൈമില്‍ മലയാളി താരം ജിതിന് എം.എസ്. നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് വിജയമുറപ്പിച്ചു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
 - ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
 - എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
 - 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
 - പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us