scorecardresearch

ഒബിയെറ്റയുടെ ഗോളിൽ ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിൽ മിന്നും തുടക്കം

Kerala Blasters Super Cup: ലൂണ, കോൾഡോ ഒബിയെറ്റ, ഹുവാൻ റോഡ്രിഗസ് എന്നീ വിദേശ കളിക്കാർ കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് കൂട്ടി. സീസണിൽ ഇത് ബ്ലാസ്റ്റേഴ്സിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Kerala Blasters Super Cup: ലൂണ, കോൾഡോ ഒബിയെറ്റ, ഹുവാൻ റോഡ്രിഗസ് എന്നീ വിദേശ കളിക്കാർ കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് കൂട്ടി. സീസണിൽ ഇത് ബ്ലാസ്റ്റേഴ്സിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

author-image
Sports Desk
New Update
Kerala Blasters Super Cup Win

Source: Kerala Blasters, Facebook

സൂപ്പർ കപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. സ്പാനിഷ് മുന്നേറ്റനിര താരം കോൾഡോ ഒബിയെറ്റയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വല കുലുക്കിയത്. 

Advertisment

ഗോവയിലെ ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹെഡ്ഡറിലൂടെയാണ് കോൾഡോ ഒബിയെറ്റ പന്ത് വലയിലാക്കിയത്. കോൾഡോ ഒബിയെറ്റയുടെ ബ്ലാസ്റ്റേഴ്സിനായുള്ള അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ലൂണ, കോൾഡോ ഒബിയെറ്റ, ഹുവാൻ റോഡ്രിഗസ് എന്നീ വിദേശ കളിക്കാർ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് കൂട്ടി. സീസണിൽ ഇത് ബ്ലാസ്റ്റേഴ്സിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. 

Also Read: ആദ്യ ടി20 മഴയെടുത്തെങ്കിലും സൂര്യ ഹാപ്പിയാണ്; വമ്പൻ റെക്കോർഡ് ക്യാപ്റ്റന്റെ പേരിൽ

ആദ്യം മുതൽ ഡേവിഡ് കാറ്റലയുടെ ബ്ലാസ്റ്റേഴ്‌സ് പന്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തി. ക്യാപ്റ്റൻ ലൂണയുടെ മധ്യനിരയിലെ ചരടുവലികൾ നിർണായകമായിരുന്നു. ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടുമെന്ന് തോന്നിച്ചിരുന്നു. 21-ാം മിനിറ്റിലെ കോർണറിൽ ഡാനിഷ് ഫാറൂഖിൻ്റെ തകർപ്പൻ ഹെഡ്ഡർ വന്നു. എന്നാൽ പോസ്റ്റിലിടിച്ച് മടങ്ങി.

Advertisment

Also Read: 'എന്നെ വില്ലനാക്കി കഴിഞ്ഞു'; ടീമിൽ നിന്ന് തഴയുന്നതിൽ ഷമിയുടെ പ്രതികരണം

രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ രാജസ്ഥാന്റെ വലകുലുക്കാനുള്ള ശ്രമം ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ നോറ ഫെർണാണ്ടസ് തടഞ്ഞു. ഇത് ലൂണയ്ക്കും കൂട്ടർക്കും തുണയായി. 51-ാം മിനിറ്റിൽ രാജസ്ഥാൻ താരം ചുവപ്പുകാർഡ് കണ്ട് പുറത്തായി.

Also Read: ഏകദിന റാങ്കിൽ രോഹിത് ഒന്നാമത്; അതും 38ാം വയസിൽ; ഒഴിവാക്കാൻ നോക്കുന്നവർ വിയർക്കും

കേരള ബ്ലാസ്റ്റേഴ്സ് താരം നിഹാലിനെ ഫൗൾ ചെയ്തതിന് ഡിഫന്റർ ഗുർസിമ്രത്ത് സിങ്ങിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് കാണിക്കുകയായിരുന്നു. പത്തുപേരായി രാജസ്ഥാൻ ചുരുങ്ങിയ സാഹചര്യം ബ്ലാസ്റ്റേഴ്സ് മുതലാക്കി.

Read More: കൂറ്റൻ സിക്സ് പറത്തി തസ്കിൻ; അംപയർ ഔട്ട് വിധിച്ചു; വിചിത്ര പുറത്താവൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: