scorecardresearch

Kerala Blasters: കേരള ബ്ലാസറ്റേഴ്സിന് കനത്ത തിരിച്ചടി; സൂപ്പർ സ്ട്രൈക്കർക്ക് പരുക്ക്

12 ഗോൾ കോൺട്രിബ്യൂഷനുകളാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ നോവയിൽ നിന്ന് വന്നത്. ഏഴ് വട്ടം ഗോൾ വല ചലിപ്പിച്ചപ്പോൾ അഞ്ച് അസിസ്റ്റും താരത്തിൽ നിന്ന് വന്നു

12 ഗോൾ കോൺട്രിബ്യൂഷനുകളാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ നോവയിൽ നിന്ന് വന്നത്. ഏഴ് വട്ടം ഗോൾ വല ചലിപ്പിച്ചപ്പോൾ അഞ്ച് അസിസ്റ്റും താരത്തിൽ നിന്ന് വന്നു

author-image
Sports Desk
New Update
Kerala Blasters Player Noah

കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർക്കൊപ്പം ഗോൾ ആഘോഷിക്കുന്ന നോവ : (ഇൻസ്റ്റഗ്രാം)

പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള അഞ്ച് മത്സരങ്ങൾ നിർണായകമാണ് എന്നിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. ടൂർണമെന്റിലെ വമ്പനായ മോഹൻ ബഗാന് എതിരായ മത്സരത്തിന് മുൻപ് ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ സ്ട്രൈക്കർ നോവ സദൂയിക്ക് പരുക്കേറ്റു. കേരള ബ്ലാസ്റ്റേഴ്സ് മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് നോവ ഇപ്പോഴെന്ന് ക്ലബിന്റെ പ്രസ്താവനയിൽ പറയുന്നു. 

Advertisment

പരുക്കിനെ തുടർന്ന് അടുത്ത രണ്ട് ആഴ്ചത്തേക്ക് എങ്കിലും നോവയ്ക്ക് വിശ്രമം വേണ്ടിവരും. പരിശീലനത്തിന് ഇടയിലാണ് മൊറോക്കൻ താരം നോവയ്ക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല എന്നാണ് ബ്ലാസ്റ്റേഴ്സ് ക്യാംപിൽ നിന്ന് ഉയരുന്ന സൂചനകൾ. 

നിലവിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള റിഹാബിലിറ്റേഷൻ നോവ തുടങ്ങി കഴിഞ്ഞു. സീസണിൽ പോയിന്റ് പട്ടികയിൽ മുൻപിൽ നിൽക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടാൻ മൂന്ന് ദിവസം മാത്രം മുൻപിലുള്ളപ്പോഴാണ് നോവയ്ക്ക് പരുക്കേറ്റിരിക്കുന്നത്. ഫെബ്രുവരി 15ന് കലൂരിലാണ് കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സരം. 

Advertisment

12 ഗോൾ കോൺട്രിബ്യൂഷനുകളാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നോവയിൽ നിന്ന് വന്നത്. ഏഴ് വട്ടം ഗോൾ വല ചലിപ്പിച്ചപ്പോൾ അഞ്ച് അസിസ്റ്റും താരത്തിൽ നിന്ന് വന്നു. കേരള ബ്ലാസ്റ്റേഴ്സ് അവസാനം കളിച്ച ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ നോവ സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിച്ചിരുന്നില്ല. 3-1ന് ബ്ലാസ്റ്റേഴ്സ് ജയിച്ച കളിയിൽ സബ്സ്റ്റിറ്റ്യൂട്ട് ആയാണ് നോവയെ പരിശീലകൻ പുരുഷോത്തമൻ ഇറക്കിയത്. 

നോവയെ പൂട്ടാൻ ലക്ഷ്യമിട്ട് വന്ന ചെന്നൈയിൻ എഫ്സിക്ക് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ അപ്രതീക്ഷിത നീക്കം തിരിച്ചടിയാവുകയും ചെയ്തിരുന്നു. മോഹൻ ബഗാന് എതിരായ മത്സരം കഴിഞ്ഞാൽ ഫെബ്രുവരി 22നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എഫ്സി ഗോവയാണ് എതിരാളികൾ. ഗോവയിലാണ് മത്സരം. 

മാർച്ച് ഒന്നിന് ജംഷഡ്പൂരിന് എതിരായ കളിയോടെ നോവയ്ക്ക് പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്താനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊച്ചിയിലാണ് ഈ മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 19 കളിയിൽ നിന്ന് നേടിയത് 24 പോയിന്റ്. പ്ലേഓഫിലെത്താൻ ആദ്യ ആറിൽ ഫിനിഷ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കണം. 

Read More

Kerala Blasters Fc Isl adrian luna Noah Sadaoui Mohun Bagan Super Giants

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: