/indian-express-malayalam/media/media_files/2025/03/06/C1hLMK2jbdOyrg4wnR7q.jpg)
അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സ് Photograph: (അഡ്രിയാൻ ലൂണ, ഇൻസ്റ്റഗ്രാം)
Kerala Blasters transfer news: ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാവുന്നു. നാല് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി പന്തുതട്ടിയ മിഡ് ഫീൽഡ് ജനറൽ ക്ലബ് വിട്ടാൽ പകരം അതുപോലൊരു താരത്തെ കൊണ്ടുവരാൻ മാനേജ്മെന്റിന് സാധിക്കുമോ എന്ന ആശങ്കയാണ് ആരാധകർക്കുള്ളത്.
മുംബൈ സിറ്റി ഉൾപ്പെടെയുള്ള ക്ലബുകൾ ലൂണയ്ക്ക് വേണ്ടി ചരടുവലികൾ തുടങ്ങിയതായാണ് സൂചന. എന്നാൽ കേരള ബ്ലാസ്റ്റേഴ്സോ ലൂണയോ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2027 വരെ ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്.
Also Read: റൊണാൾഡോയ്ക്കൊപ്പം പണമൊഴുകി; സൗദി കണ്ടത് വൻ വളർച്ച; നിലനിർത്താൻ അറ്റകൈക്ക് അൽ നസർ
എന്നാൽ കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സൂപ്പർ കപ്പിലും തിളങ്ങാനായില്ല. ഇതോടെ ലൂണ ബ്ലാസ്റ്റേഴ്സ് വിടാനുള്ള സാധ്യത കൂടുതലാണ്. കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ താൻ സന്തുഷ്ടനാണ് എന്ന് ലൂണ സീസണിലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷം പറഞ്ഞിരുന്നു. എന്നാൽ ഇതുപോലെ ഒരു മോശം സീസണിന് ശേഷം പുനരാലോചന നടത്തേണ്ടതുണ്ട് എന്ന വാക്കുകളും ലൂണയിൽ നിന്ന് വന്നിരുന്നു.
ഒരു വട്ടം പോലും ഗോൾ വല കുലുക്കാനാവാതെയാണ് അഡ്രിയാൻ ലൂണ ഐഎസ്എൽ സീസൺ അവസാനിപ്പിച്ചത്. എന്നാൽ എണ്ണം പറഞ്ഞ ആറ് അസിസ്റ്റുകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറലിൽ നിന്ന് വന്നു. മറീന അരീനയിൽ ചരിത്രത്തിലാദ്യമായി ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറിയപ്പോൾ ഉൾപ്പെടെ നിർണായക ചരടുവലികളാണ് ലൂണയിൽ നിന്ന് വന്നത്.
Also Read: നാൽപ്പത് വയസുവരെ കളിക്കും; സൗദി ലീഗുമായി സംസാരിച്ചു: മുഹമ്മദ് സല
അടുത്ത ട്രാൻസ്ഫർ വിപണിയിലൂടെ പുത്തൻ വിദേശ കളിക്കാരെ ടീമിലേക്ക് എത്തിച്ച് ടീമിൽ അടിമുടി അഴിച്ചുപണി ലക്ഷ്യമിടുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ സ്ക്വാഡിലുള്ള വിദേശ താരങ്ങളിൽ പലരേയും ക്ലബ് ഒഴിവാക്കിയേക്കും. ഈ കൂട്ടത്തിൽ അഡ്രിയാൻ ലൂണയും ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
Also Read: Lionel Messi: നിറഞ്ഞാടി മെസി; 25 വാര അകലെ നിന്ന് തകർപ്പൻ ഗോൾ; സുവാരസും കട്ടയ്ക്ക് ഒപ്പം
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന താരമാണ് അഡ്രിയാൻ ലൂണ. മകളെ നഷ്ടപ്പെട്ട വേദനയിൽ ഉൾപ്പെടെ ലൂണ നീറിയപ്പോൾ കൂടെ നിന്നത് ലക്ഷക്കണക്കിന് ആരാധകരാണ്. ലൂണയുടെ മൈതാനത്തെ ഓരോ നീക്കങ്ങളും കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരാധകരുടെ മനസിനുള്ളിൽ സന്തോഷത്തിന്റെ വിസ്ഫോടനങ്ങൾ സൃഷ്ടിച്ചിരുന്നു. അങ്ങനെയൊരു താരത്തെ കേരള ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും അത്ര എളുപ്പം കൈവിടാനാവില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us