scorecardresearch

തീർത്തും സൗജന്യം, മലയാളി ആരാധകർക്കായി സർപ്രൈസ് ഒരുക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് മുൻവശത്ത് ഉള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കുന്ന ഫാൻ പാർക്കിലേക്ക് ആരാധർക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 മണിക്ക് തുടങ്ങുന്ന ഫാൻ പാർക്കിൽ ലൈവ് സ്ക്രീനിങ്ങിന് മുന്നോടിയായി വിവിധതരം വിനോദ പരിപാടികളും സംഘടിപ്പിക്കും

കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് മുൻവശത്ത് ഉള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കുന്ന ഫാൻ പാർക്കിലേക്ക് ആരാധർക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 മണിക്ക് തുടങ്ങുന്ന ഫാൻ പാർക്കിൽ ലൈവ് സ്ക്രീനിങ്ങിന് മുന്നോടിയായി വിവിധതരം വിനോദ പരിപാടികളും സംഘടിപ്പിക്കും

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Blasters FC vs Odisha FC

ഫാൻ പാർക്കിലേക്ക് ആരാധർക്ക് പ്രവേശനം സൗജന്യമായിരിക്കും (Photo: X/ Kerala Blasters FC)

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഐ.എസ്.എല്‍ നോക്കൗട്ട്‌ മത്സരത്തിന്റെ ലൈവ് സ്ക്രീനിങ് ഒരുക്കി ക്ലബ്ബ് അധികൃതർ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒഡീഷ എഫ്.സി-കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി നോക്കൗട്ട് മത്സരമാണ് ഈ വരുന്ന ഏപ്രിൽ 19ന് വെള്ളിയാഴ്ച ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുക. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് മുൻവശത്ത് ഉള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കുന്ന ഫാൻ പാർക്കിലേക്ക് ആരാധർക്ക് പ്രവേശനം സൗജന്യമായിരിക്കും.

Advertisment

5 മണിക്ക് തുടങ്ങുന്ന ഫാൻ പാർക്കിൽ ലൈവ് സ്ക്രീനിങ്ങിന് മുന്നോടിയായി വിവിധതരം വിനോദ പരിപാടികളും സംഘടിപ്പിക്കും. പതിനായിരത്തോളം ആരാധകർ ഒഡീഷ എഫ്.സി-കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി നോക്കൗട്ട്‌ മത്സരത്തിന്റെ ഫാൻ പാർക്ക് ലൈവ് സ്‌ക്രീനിങ് കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.എസ്.എല്‍ ചരിത്രത്തിൽ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത, ഏറ്റവും മികച്ച ആരാധക കൂട്ടായ്മയാണ് കേരളാ ബ്ലാസ്റ്റേഴ്സിനുള്ളത്.

Kerala Blasters FC | Odisha FC

കേരളാ ബ്ലാസ്റ്റേഴ്സ് എന്ന ടീമിന്റെയും മഞ്ഞപ്പട എന്ന ആരാധകക്കൂട്ടായ്മയുടെയും പേര് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കിടയിൽ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ഫുട്ബോളിനെ സ്നേഹിക്കുന്നവർക്കിടയിലും സുപരിചിതമാണ്. ഇവാൻ വുക്കോമനോവിച്ചിന്റെ കീഴിൽ തുർച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ പ്രവേശിക്കുന്നത്.

Advertisment

വെള്ളിയാഴ്ച നടക്കുന്ന നോക്കൗട്ട്‌ മത്സരത്തിൽ ഒഡിഷ എഫ്.സിയോട് ജയിച്ചാൽ, സെമിഫൈനലിൽ ഈ സീസണിലെ ഐഎസ്എൽ ഷീൽഡ് ട്രോഫി ജേതാ മോഹൻ ബഗാനുമായി ബ്ലാസ്റ്റേഴ്‌സ് കൊമ്പുകോർക്കും.

സഹൽ അബ്ദുൽ സമദിന്റെ മോഹൻ ബഗാനെ സെമിയിൽ നേരിടാൻ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർക്ക് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകരുള്ളത്. നായകൻ അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവോടെ കൊമ്പന്മാർ കലിംഗ സ്റ്റേഡിയത്തിലെ പുൽത്തകിടിയിൽ കലിപ്പുകാട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Read More

Kerala Blasters Fc Indian Super League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: