/indian-express-malayalam/media/media_files/2025/02/02/cqLK0qhMzaimwJzmClLa.jpg)
അഡ്രിയാൻ ലൂണ, നോവ Photograph: (ഇൻസ്റ്റഗ്രാം)
Kerala Blasters: സ്റ്റാറെയ്ക്ക് ശേഷം ഇടക്കാല പരിശീലകൻ പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പോസിറ്റീവ് ഫലങ്ങൾ കണ്ടെത്താൻ ടീമിനായിരുന്നു. ചെന്നൈയിൻ എഫ്സിക്ക് എതിരെ മറീന അരീനയിൽ ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചത് ഉൾപ്പെടെ ഉദാഹരണം. എന്നാൽ അതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശയുടെ പടുകുഴിയിലെത്തിച്ചു. ചെന്നൈയിൻ എഫ്സിക്ക് എതിരെ അന്ന് ക്യാപ്റ്റൻ ലൂണയും നോവ സദൂയിയും ചേർന്നുണ്ടായ ഏറ്റുമുട്ടുൽ ആണോ സീസണിന്റെ അവസാന ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ താളപ്പിഴകളിലേക്ക് നയിച്ചത്. ക്യാപ്റ്റൻ എന്ന നിലയിൽ ലൂണയിൽ നിന്ന് വന്ന പെരുമാറ്റം ടീമിൽ വിള്ളലുണ്ടാക്കുകയും അത് പ്രകടനത്തെ ബാധിക്കുകയും ചെയ്തോ?
1-3ന് ആണ് ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ ചെന്ന് കേരള ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി ആ കളി മാറി. ലൂണ ഗോൾ സ്കോർ ചെയ്തില്ലെങ്കിലും ആ മത്സരത്തിൽ ലൂണയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ലൂണയും വിങ്ങർ നോവയും പരസ്യമായി മൈതാനത്ത് വെച്ച് കൊമ്പുകോർത്തു.
80ാം മിനിറ്റിലാണ് നോവയെ പരിശീലകൻ കളത്തിലിറക്കിയത്. ലൂണയും ഇഷാനും നല്ല പൊസിഷനിൽ നിൽക്കുമ്പോൾ ഇവർക്ക് പാസ് നൽകാതെ നോവ ഷോട്ട് ഉതിർത്തു. എന്നാൽ ഇത് ലക്ഷ്യം കണ്ടില്ല. ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്. മൈതാനത്ത് വെച്ച് തന്നെ ലൂണ ഇതിന്റെ അതൃപ്തി പരസ്യമാക്കി നോവയുമായി കൊമ്പുകോർത്തു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ച് തകർത്ത നിമിഷമായിരുന്നു ഇത്.
👀#CFCKBFC#ISL#LetsFootball#KeralaBlasters#ISLMomentspic.twitter.com/JuTjcRR38l
— Indian Super League (@IndSuperLeague) January 30, 2025
ഫിറ്റ്നസ് പ്രശ്നങ്ങള തുടർന്ന് നോവയ്ക്ക് പിന്നെ വന്ന ഏതാനും മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ നോവയും ലൂണയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ ഒത്തൊരുമയിൽ വിള്ളലുണ്ടാക്കിയോ എന്നത് ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചയാണ്. അങ്ങനെയൊരു പെരുമാറ്റം തന്നിൽ നിന്ന് വരാൻ പാടില്ലായിരുന്നു എന്നാണ് ലൂണ ആ സംഭവത്തിന് ശേഷം പ്രതികരിച്ചത്. ഡ്രസ്സിങ് റൂമിൽ ചെന്ന് നോവയുമായി സംസാരിക്കും എന്നും ലൂണ പറഞ്ഞു. എന്നാൽ ഈ സംഭവം പിന്നെ വന്ന കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിൽ വിള്ളലുണ്ടാക്കിയിരുന്നോ? പിന്നെ വന്ന മത്സരഫലങ്ങളെ ബാധിച്ചോ?
ചെന്നൈയിൻ എഫ്സിക്കെതിരെ ജയിച്ചതിന് ശേഷം സീസണിലെ വമ്പന്മാരെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. മോഹൻ ബഗാനും, ഗോവയ്ക്കും ജംഷഡ്പൂരിനും എതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ പോയിന്റ് പട്ടികയിൽ താഴെ നിൽക്കുന്ന ഹൈദരാബാദിനോട് സമനില വഴങ്ങി. ലൂണ-നോവ കൊമ്പുകോർക്കലിന്റെ ഫലം മാത്രമാണ് പിന്നെ വന്ന മത്സരങ്ങളിലെ ഈ തോൽവികൾക്ക് കാരണം എന്ന് പറയാനാവില്ല. കാരണം സീസണിൽ ടോപ് ആറിൽ നിൽക്കുന്ന ടീമുകളാണ് ഇത്. എന്നാൽ ബ്ലാസ്റ്റേഴ്സ് ടീമിൽ വിള്ളലുണ്ടാവുകയും ഇത് ടീമിന്റെ പ്രകടനത്തെ ബാധിച്ചോ എന്നുമുള്ള ചിന്ത ആരാധകരുടെ മനസിലുണ്ടാവും. ടീമിന് വേണ്ടി എല്ലാം നൽകി കളിക്കുന്ന താരമാണ് ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറൽ. എന്നാൽ ഇവിടെ ലൂണയ്ക്ക് പിഴച്ചപ്പോൾ അത് ബ്ലാസ്റ്റേഴ്സിന് സീസണിൽ തിരിച്ചടിയായോ?
Read More:
- ISL: ഒരു മയത്തിലൊക്കെ വേണ്ടേ!മുംബൈയെ വീഴ്ത്തി; ബെംഗളൂരു സെമിയിൽ
- പൊന്നും പണം തന്നാൽ എടുത്തോ! ഹോർമിപാമിനെ വിൽക്കാൻ തയ്യാറായി കേരള ബ്ലാസ്റ്റേഴ്സ്; റിപ്പോർട്ട്
- മെസിയും ലാമിൻ യമാലും നേർക്കുനേർ; ഫൈനലിസിമ പോര് എന്ന്?
- Kerala Blasters: ലൊബേറയ്ക്കായി രണ്ട് കോടി; കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച് ഇറങ്ങിയിട്ടും രക്ഷയുണ്ടായില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us