/indian-express-malayalam/media/media_files/2025/03/29/R4kog27Ffb6khQZtRUyS.jpg)
Kerala Blasters Players, Lobera Photograph: (Kerala Blasters, Instagram)
Kerala Blaster FC: ഐഎസ്എൽ സീസൺ ഫിനിഷ് ചെയ്തത്. 24 കളിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് കണ്ടെത്താനായത് എട്ട് ജയം മാത്രം. ഇനി സൂപ്പർ കപ്പ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലുള്ളത്. സൂപ്പർ കപ്പിനായുളള പരിശീലനം ടീം ആരംഭിച്ചുകഴിഞ്ഞു. അതിനിടയിൽ പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തുകയും ചെയ്തു. സ്പാനിഷ് പരിശീലകനായ ഡേവിഡ് കാറ്റാലയയിലേക്ക് പ്രതീക്ഷകളെല്ലാം വയ്ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
എന്നാൽ ഒഡിൽ എഫ്സി പരിശീലകനെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്സ് വലിയ ശ്രമം തന്നെ നടത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. സെർജിയോ ലൊബേറയ്ക്കായി രണ്ട് കോടിയുടെ ഓഫർ കേരള ബ്ലാസ്റ്റേഴ്സ് മുൻപിൽ വെച്ചതായാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. നേരത്തെ, ലൊബേറയ്ക്ക് ഒപ്പം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട താരമായ മധ്യനിരക്കാരൻ യൂഗോ ബോമോയും കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
ലൊബേറയെ വിട്ടുകൊടുക്കാതെ ഒഡീഷ
മൂന്ന് വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ ലൊബേറ സമ്മതിച്ചതായാണ് വാർത്തകൾ വന്നത്. എന്നാൽ രണ്ട് കോടിയുടെ ഓഫർ മുൻപിൽ വെച്ചിട്ടും ലൊബേറയെ വിട്ടുനൽകാൻ ഒഡീഷ എഫ്സി തയ്യാറായില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ലൊബേറോയ്ക്ക് മുൻപിൽ രണ്ട് കോടിയുടെ ഓഫർ വെച്ചത് സംബന്ധിച്ച റിപ്പോർട്ടുകൾക്ക് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
തുടർ തോൽവികളിലേക്ക് ടീം വീണതിന് പിന്നാലെ സ്റ്റാറെയെ പരിശീലക സ്ഥാനത്ത് നിന്ന് സീസൺ മധ്യത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. പിന്നാലെ ഇടക്കാല പരിശീലകൻ പുരുഷോത്തമന് കീഴിൽ ടീം പ്രതീക്ഷ നൽകുന്ന പ്രകടനം പുറത്തെടുത്തു. എന്നാൽ മോഹൻ ബഗാൻ ഉൾപ്പെടെയുള്ള വമ്പന്മാർക്ക് മുൻപിൽ കാലിടറി വീണതോടെ പ്ലേഓഫ് സ്വപ്നങ്ങൾ മഞ്ഞപ്പടയ്ക്ക് മുൻപിൽ നിന്ന് അകന്നു.
സീസണിൽ ലൊബേറോയുടെ ഒഡിഷ ഏഴാം സ്ഥാനത്ത് ആണ് ഫിനിഷ് ചെയ്തത്. 24 കളിയിൽ നിന്ന് ഒഡിഷ നേടിയത് എട്ട് ജയം. ഒൻപത് സമനില വഴങ്ങിയപ്പോൾ ഏഴ് തോൽവിയിലേക്കും വീണു. ഇനി സൂപ്പർ കപ്പ് ആണ് കേരള ബ്ലാസ്റ്റേഴ്സിനും മുൻപിലുള്ളത്. ഏപ്രിൽ 21ന് ആണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്.
Read More
- നൂറ്റാണ്ടിലെ സേവ്; മൂന്ന് മാസം ഇൻസോമ്നിയ ബാധിച്ചിരുന്നു; എമിയുടെ വെളിപ്പെടുത്തൽ
- മെസിക്ക് ഒപ്പം റൊണാൾഡോ ഇന്റർ മയാമിയിലേക്ക്? വഴി തുറക്കുന്നത് ക്ലബ് ലോകകപ്പ്
- Lionel Messi: "ഞങ്ങൾ സംസാരിക്കുക ഫുട്ബോളിലൂടെയാണ്"; മാസ് മറുപടിയുമായി മെസി
- Argentina Football: മെസിയും അർജന്റീനയും കേരളത്തിലേക്ക്; സ്ഥിരീകരിച്ച് സ്പോൺസർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us